ആദ്യമായ് കണ്ടൊരാനിമിഷം
എന്‍മനസ്സില്‍ പതിഞ്ഞൊരാനിമിഷം
നിന്‍മിഴികളില്‍ മിന്നിയ കുസ്യതിയും
അഴകാര്‍ന്നവദനത്തിനലങ്കാരമായ്
പരിലസിച്ചൊരാ മന്ദഹാസവും
കുളിരായെത്തിയ സാന്ത്വനം പോല്‍
എന്‍ഹ്യദയത്തുടിപ്പുകള്‍ ഏറ്റുവാങ്ങി
ദിനരാത്രങ്ങള്‍ ഒന്നൊന്നായ് കൊഴിഞ്ഞീടവെ
തീവ്രമാം പ്രണയത്തെ ഞാനറിഞ്ഞു
നീയെന്ന സത്യത്തെ ഞാറിഞ്ഞു
ആവില്ലെനിക്കിനി കാണാതിരിക്കുവാന്‍
എന്നില്‍ നിറയുന്ന് സൌന്ദര്യമാണു നീ.
1 comment:
ninte nadum ninte pennum ninneyum kanan kothikkunnu......
Post a Comment