കാലഘടികാരത്തിന്‍ സൂചികള്‍ ചലിക്കവേ
നോവിന്‍ കനലെരിയുന്നു നിശ്ചലം.
സായം സന്ധ്യയില്‍ ഓര്‍മകള്‍ തിരയുമ്പോള്‍
പോയകാലത്തിലെ
വസന്തശിശിരങ്ങള്‍തന്‍ നിറക്കൂട്ടുകള്‍
കണ്ണീരിലൊഴുകിപ്പടരുന്നു.
വരുംകാലത്തിണ്റ്റെ കാലൊച്ചകള്‍ക്കായ്
കാതോര്‍ത്തിരുന്നീടാം
മഞ്ഞുതുള്ളിപോല്‍
ആര്‍ദ്രമാം സ്നേഹത്തെ
പകരമെനിക്കായ് നല്‍കീടുകില്‍.
No comments:
Post a Comment