ഒരു ദീപമായ് സ്നേഹദീപമായ്
എന്നരികിലണയുമോ നീ.... ?
പുലര്‍കാലമേഘം പോല്‍
പൊലിയും സ്വപ്നങ്ങള്‍ക്ക്
ചെതനയേകുവാനായ്
ആത്മനൊമ്പരങ്ങള്‍ക്ക്
സ്വാന്ത്വനം പകര്‍ന്നീടുവാനായ്
എന്നരികിലണയുമോ നീ.... ?
തഴൌകിയകലുന്ന കാറ്റിണ്റ്റെ
നിശബ്ദസ്വാന്ത്വനം പോല്‍
നിറഞ്ഞ സ്നേഹമായ്
എന്നെ പുണരുവാന്‍
അണയുമോ നീയെന്നരികില്‍
വീണ്ടുമൊരു സ്നേഹദീപമായ്
വിരഹദു:ഖം നിരഞ്ഞൊരെന്‍
ഹ്യദയാര്‍ദ്രമാം ശോകഗാനം
നിന്‍ഹ്യത്തിടത്തില്‍മീട്ടുവാനായ്
എന്നേകാന്തതയ്ക്കു തുണയേകുവാനായ്
എത്തൂകില്ലേ നീ സ്നേഹദീപമായ്
അണയുക നീയെന്നരികില്‍
വീണ്ടുമൊരു സ്നേഹദീപമായ്
എന്നുയിര്‍പാട്ടിനു സംഗീതമേകുവാനായ്..
No comments:
Post a Comment