മടങ്ങുന്നതെന്തെ നീ
മ്യത്യുവിന്‍ തീരം തേടി.. ?
പ്രണയക്കനവുകളില്ലാത്ത
മോഹസ്വപ്നങ്ങളില്ലാത്ത
മ്യത്യുവിന്‍ തീരത്തേക്ക്
ഇനിയെത്ര ദൂരം കൂടി...?
ദിവ്യമാം സൌഹ്യദംതന്‍
വഴിത്താരകളോടും,
സ്നേഹനൊമ്പരങ്ങളോടും
വിടചൊല്ലി
നിതാന്തനിദ്രതന്‍ തീരത്തേക്ക്
അനന്തമാം യാത്രക്കൊരുങ്ങുമ്പോള്‍
അരുതെന്നു ചൊല്ലൂവാനാകുന്നീല
എങ്കിലുമെന്‍ മനം മന്ത്രിച്ചു നിശബ്ദം
നിലയ്ക്കാത്ത തേങ്ങലുകളുള്ളില്‍
മഴയായ് പൊഴിയുമ്പോള്‍
സാന്ത്വനങ്ങളും സ്നേഹദൂതുകളുമില്ലാതെ
ഏകനായലയുമ്പോള്‍
അറിയാതെ ഞാനുമാ മ്യത്യുവിന്‍
കാല്‍പ്പാടുകള്‍ തേടി യാത്രയാകുമല്ലോ!
No comments:
Post a Comment