സ്വപ്നങ്ങള്‍ നിശീഥിനിയുടെ
വിരുന്നുകാരായെത്തീടുന്നു
മഴവില്ലിന്‍ നിറങ്ങളായ്
സ്വപ്നങ്ങളിലൂടെ
നിന്‍ സ്വരം കേള്‍ക്കുമ്പോള്‍
മ്യദുകരസ്പര്‍ശമറിയുമ്പോള്‍
ഒരു നോക്കുകാണുവാന്‍കൊതിച്ചിരുന്നു.
ഒടുവിലൊരുനാള്‍
നിന്‍മുഖം കാണുംനേരം
നിന്‍ ചുണ്ടില്‍ വിരിഞ്ഞൊരാ
ചെറുപുഞ്ചിരി നുകരവേ
ഇളംവെയിലേറ്റു ഞാന്‍
ഞെട്ടിയുണരുമ്പോള്‍
മഴനില്ലിന്‍ നിറങ്ങളായ്
ഉള്‍ക്കണ്ണില്‍ നിറഞ്ഞൊരാ
സ്വപ്നങ്ങളൊക്കെയും
എങ്ങോ പോയ്മറഞ്ഞിരുന്നു.
No comments:
Post a Comment