രാത്രിയുദെ വിരിമാറില്‍
മഴ തിമിര്‍ക്കവെ
പുളയുന്നു ആകാശവീഥികളില്‍
മിന്നല്‍പ്പിണരുകള്‍
സൂര്യനാല്‍ ചുട്ടുപഴുത്ത
ഭൂമി പുളകിതയാകവേ
ഉന്‍മത്തമാക്കുന്നു സിരകളെ
മണ്ണിണ്റ്റെ ഗന്ധം
പാപത്തിന്‍ നിണപ്പാടുകള്‍
മോചനം തേടവേ
ഭൂവിനു സംഗീതമായ്
മഴയുടെയിരമ്പലും
വെമ്പല്‍കൊള്‍കയായ്
ഞനുമാമഴയുടെയാലസ്യത്തിലേക്ക്
നിദ്രതന്തലോടല്‍പോല്‍
ഒരുമാത്രയലിയുവാന്‍.
No comments:
Post a Comment