വെറുക്കപ്പെട്ടവണ്റ്റെ
ഹ്യദയമിടിപ്പിനു വേഗക്കൂടുതലായിരുന്നു.
ചിന്തകള്‍ക്ക് ഗതിമാറ്റവും
നിദ്രവിട്ടകന്ന കണ്‍പോളകളില്‍
ദു:ഖം നിഴലിച്ചിരുന്നു.
മേഘഷകലങ്ങളെ
അവന്‍ പ്രണയിച്ചു.
ഹിമകണമാകുവാന്‍അവന്‍ മോഹിച്ചൂ.
ഒരു വേള അവനിലെ
ചുടുനിശ്വാസങ്ങള്‍ പിടഞ്ഞുവോ?
ജീവണ്റ്റെയവസാനകണിയും
പിടഞ്ഞുതീരുമ്പോള്‍
അവനുമാവിലാപവും
അനന്തവിഹായസ്സില്‍ ലയിച്ചൂവോ?
No comments:
Post a Comment