പ്രതീക്ഷയുടെ നാമ്പുകള്‍
തളിര്‍ക്കാതെ പൂക്കാതെ
വാടിക്കരിയുമ്പോള്‍
വിഷാദത്തിന്‍ കനല്‍ക്കട്ടയാല്‍
നെഞ്ചകം പൊള്ളുന്നു.
സ്നേഹത്തിനര്‍ത്ഥം നഷ്ടമാകുമ്പോള്‍
അഴിഞ്ഞുവീഴുന്ന പൊയ്മുഖങ്ങള്‍
വിരസതയുടെ കാഠിന്യത്താല്‍
ജനിക്കുന്ന അസ്വസ്ഥതകള്‍
ഒക്കെയുമീപ്രയാണത്തിന്‍ ശേഷിപ്പുകള്‍.
സങ്കല്‍പ്പങ്ങളൊക്കെയും വ്യര്‍ത്ഥമായ്
ഇരുള്‍മൂടുന്നവീഥിയില്‍
ഉറ്റുനോക്കീടവേ
നിസ്സഹായതയിലമരുന്നൊരെന്‍
മാനസം വിങ്ങുന്നു.
No comments:
Post a Comment