ഇന്നലെകളിലെ പുലരികള്‍ക്ക്
പ്രണയത്തിന്‍ മാധുര്യമായിരുന്നു
സന്ധ്യകള്‍ക്ക് നഷ്ട്സ്വപ്നങ്ങളുടെ വ്യഥയും
ഏകാന്തതതന്‍ നാള്‍വഴിയിലൊരുനാള്‍
മ്യത്യുവിന്‍ ചിന്തകളെന്‍
ഹ്യത്തിനെപ്പുണര്‍ന്നപ്പോള്‍
സാന്ത്വനമേകിയ സൌഹ്യദത്തിന്‍
ആരവങ്ങള്‍ നിലയ്ക്കുമ്പോള്
ഇന്നിണ്റ്റെ മണ്ണില്‍ ഞാനേകനായ് തീരുന്നു.
അങ്ങകലെ കിഴക്കന്‍ ചക്രവാളത്തില്‍
നാളെയുടെ പൊന്‍ കിരണങ്ങള്‍
തേടുമ്പോഴും
നാളെയുടെ വിചിന്തനങ്ങള്‍ക്കു-
കാതോര്‍ക്കുമ്പോഴും
പെയ്തൊഴിഞ്ഞ വര്‍ഷമേഘത്തെയോര്‍ത്ത്
ദു:ഖിക്കയാണു ഞാന്‍
ദു:ഖത്തിനര്‍ത്ഥം തിരയുവാന്‍ നേരമെന്‍
മിഴിക്കോണില്‍ നിന്നുമൊരു നീര്‍മുത്ത്
താഴെവീണുടഞ്ഞുപോയ്.
No comments:
Post a Comment