ബാല്യം ചില്ലുജാലകത്തിലെ മഞ്ഞുകണമായിരുന്നുവോ... ?
അവള് ഇളംകാറ്റും
സ്നേഹം അവളുടെയാത്മാവും കൌമാരം ചതിക്കുഴികള്‍-
ഒരുക്കി കാത്തിരുന്നുവോ... ?
നേര്വഴിയിലേക്കവള്കൈപിടിച്ചു.
ക്ഷുഭിതയൌവനം വിപ്ളവത്തിന്
അഗ്നിജ്വാലയാല്‍ തിളച്ചുവോ... ?
കാരിരുമ്പാണിയും
അവള് തൂവലാക്കി
താപസനാം പഥികനും
സ്നേഹപര്വ്വത്തിലിഴചേര്ന്നുവോ... ?
ചാരത്തണയുമ്പോള്
തപിക്കുമാത്മാവും
ഇളംകാറ്റിലൂയലാടി
സ്നേഹം ജന്മസുക്യതമായ് കണ്ടു
സൌഹ്യദം തുടരവേ
കാലം മണിയറ അവള്‍ക്കായ്
പടുത്തുയര്‍ത്തി
വേളിപെണ്ണായണിഞ്ഞൊരുങ്ങവേ
അപ്സരകന്യപോല്
അവള് വിളങ്ങി.
4 comments:
സ്നേഹം നിറയുന്ന പദസഞ്ചയത്തില്‍
ഞാന്‍ എന്റെ നിഴലാട്ടം കാണുന്നു..............
പറയാതെ പറഞ്ഞതും , പറയാതെ അറിഞ്ഞതും
ഞാനാ വരികള്‍ക്കിടയില്‍ അറിയുന്നു.........
ennalum aval...
Good, you are wonderfully penning up your ideas on the blog.. good keep it up..i really enjoyed your write ups..
pranya jeevitham
veleppedunnu
Post a Comment