ഇന്നിണ്റ്റെ നിശബ്ദതയെ
പ്രണയിക്കുന്നതിനു മുന്‍പേ
നിന്നെ ഞാന്‍ പ്രണയിച്ചിരുന്നു.
ആത്മാവിണ്റ്റെയാഴങ്ങളിലേക്ക്
സ്നേഹദീപമായ് നീയെത്തുമെന്നും
ഈണമായ് താളമായ്
നീയെന്നില്‍ നിറയുമെന്നും
ഞാന്‍ നിനച്ചിരുന്നു.
നിലാവുകളുമീറന് പുലരികളൂം
നക്ഷത്രങ്ങളുമീനിശാഗന്ധിയുമെല്ലാം
സാക്ഷ്യം വഹിച്ചിന്നലെകളിലെണ്റ്റെ-
സ്വപ്നത്തിനു നിറം പകര്‍ന്നീടവേ
ആരോരുമറിയാതെന്‍
മോഹജ്വാലതന് തിരിയണച്ചു
നീ പടിയിറങ്ങി.... !
ഗഗനനീലിമയില്‍ മൂകമായ്
എന്നില്നിന്നേകയായ്
നീ വേര്‍പിരിഞ്ഞു.... !
എന്നുമെന്നാത്മാവില്‍ കുളിര്തൂകി-
നില്ക്കുമെൊരു വര്‍ഷമേഘമായ്
ജന്മാന്തരങ്ങള്ക്കുമപ്പുറമെന്നില്
നിറയുമൊരു തേങ്ങലായ് നീ....
1 comment:
ho fantastic...
Post a Comment