About Me

My photo
Documentation Specialist at Suchitwa Mission, Thiruvananthapuram. Previously worked with Mathrubhumi International Festival of Letters, Ministry of Information & Broadcasting (New Delhi), Doordarshan News (New Delhi), Royal Arrow Electromechanical LLC (Dubai), e-Triage Training Center (Dubai), The New Indian Express, Madhyamam and Kerala Kaumudi.

Wednesday, August 19, 2009

അവള്‍

ബാല്യം ചില്ലുജാലകത്തിലെ മഞ്ഞുകണമായിരുന്നുവോ... ?
അവള്‍ ഇളംകാറ്റും
സ്നേഹം അവളുടെയാത്മാവും
കൌമാരം ചതിക്കുഴികള്‍-
ഒരുക്കി കാത്തിരുന്നുവോ... ?
നേര്‍വഴിയിലേക്കവള്‍കൈപിടിച്ചു.
ക്ഷുഭിതയൌവനം വിപ്ളവത്തിന്
‍അഗ്നിജ്വാലയാല്‍ തിളച്ചുവോ... ?
കാരിരുമ്പാണിയും
അവള്‍ തൂവലാക്കി
താപസനാം പഥികനും
സ്നേഹപര്‍വ്വത്തിലിഴചേര്‍ന്നുവോ... ?
ചാരത്തണയുമ്പോള്‍
തപിക്കുമാത്മാവും
ഇളംകാറ്റിലൂയലാടി
സ്നേഹം ജന്‍മസുക്യതമായ്‌ കണ്ടു
സൌഹ്യദം തുടരവേ
കാലം മണിയറ അവള്‍ക്കായ്‌
പടുത്തുയര്‍ത്തി
വേളിപെണ്ണായണിഞ്ഞൊരുങ്ങവേ
അപ്സരകന്യപോല്
‍അവള്‍ വിളങ്ങി.

തിരിച്ചറിവ്‌

പ്രതീക്ഷയുടെ നാമ്പുകള്‍
തളിര്‍ക്കാതെ പൂക്കാതെ
വാടിക്കരിയുമ്പോള്‍
വിഷാദത്തിന്‍ കനല്‍ക്കട്ടയാല്‍
നെഞ്ചകം പൊള്ളുന്നു.
സ്നേഹത്തിനര്‍ത്ഥം നഷ്ടമാകുമ്പോള്‍
അഴിഞ്ഞുവീഴുന്ന പൊയ്മുഖങ്ങള്‍
വിരസതയുടെ കാഠിന്യത്താല്‍
ജനിക്കുന്ന അസ്വസ്ഥതകള്‍
ഒക്കെയുമീപ്രയാണത്തിന്‍ ശേഷിപ്പുകള്‍.
സങ്കല്‍പ്പങ്ങളൊക്കെയും വ്യര്‍ത്ഥമായ്‌
ഇരുള്‍മൂടുന്നവീഥിയില്‍
ഉറ്റുനോക്കീടവേ
നിസ്സഹായതയിലമരുന്നൊരെന്‍
മാനസം വിങ്ങുന്നു.

കനല്‍

കാലഘടികാരത്തിന്‍ സൂചികള്‍ ചലിക്കവേ
നോവിന്‍ കനലെരിയുന്നു നിശ്ചലം.
സായം സന്ധ്യയില്‍ ഓര്‍മകള്‍ തിരയുമ്പോള്‍
പോയകാലത്തിലെ
വസന്തശിശിരങ്ങള്‍തന്‍ നിറക്കൂട്ടുകള്‍
കണ്ണീരിലൊഴുകിപ്പടരുന്നു.
വരുംകാലത്തിണ്റ്റെ കാലൊച്ചകള്‍ക്കായ്‌
കാതോര്‍ത്തിരുന്നീടാം
മഞ്ഞുതുള്ളിപോല്‍
ആര്‍ദ്രമാം സ്നേഹത്തെ
പകരമെനിക്കായ്‌ നല്‍കീടുകില്‍.

നിമിഷം

ആദ്യമായ്‌ കണ്ടൊരാനിമിഷം
എന്‍മനസ്സില്‍ പതിഞ്ഞൊരാനിമിഷം
നിന്‍മിഴികളില്‍ മിന്നിയ കുസ്യതിയും
അഴകാര്‍ന്നവദനത്തിനലങ്കാരമായ്‌
പരിലസിച്ചൊരാ മന്ദഹാസവും
കുളിരായെത്തിയ സാന്ത്വനം പോല്‍
എന്‍ഹ്യദയത്തുടിപ്പുകള്‍ ഏറ്റുവാങ്ങി
ദിനരാത്രങ്ങള്‍ ഒന്നൊന്നായ്‌ കൊഴിഞ്ഞീടവെ
തീവ്രമാം പ്രണയത്തെ ഞാനറിഞ്ഞു
നീയെന്ന സത്യത്തെ ഞാറിഞ്ഞു
ആവില്ലെനിക്കിനി കാണാതിരിക്കുവാന്‍
എന്നില്‍ നിറയുന്ന്‌ സൌന്ദര്യമാണു നീ.

മഴ

രാത്രിയുദെ വിരിമാറില്‍
മഴ തിമിര്‍ക്കവെ
പുളയുന്നു ആകാശവീഥികളില്‍
മിന്നല്‍പ്പിണരുകള്‍
സൂര്യനാല്‍ ചുട്ടുപഴുത്ത
ഭൂമി പുളകിതയാകവേ
ഉന്‍മത്തമാക്കുന്നു സിരകളെ
മണ്ണിണ്റ്റെ ഗന്ധം
പാപത്തിന്‍ നിണപ്പാടുകള്‍
മോചനം തേടവേ
ഭൂവിനു സംഗീതമായ്‌
മഴയുടെയിരമ്പലും
വെമ്പല്‍കൊള്‍കയായ്‌
ഞനുമാമഴയുടെയാലസ്യത്തിലേക്ക്‌
നിദ്രതന്തലോടല്‍പോല്‍
ഒരുമാത്രയലിയുവാന്‍.

പുലരി

പുതുവര്‍ഷപ്പുലരി
വീണ്ടുമൊരിക്കല്‍കൂടി
ഓര്‍മതന്‍ ശവമഞ്ജവും പേറി
ഋതുഭേദങ്ങല്‍ക്കിടയിലെ
നവചൈതന്യവുമായ്‌
ജീവിതപന്ഥാവിലെത്തീടുന്നു
എത്ര പുലരികള്‍ വന്നുപോകിലൂം
എത്ര വസന്തങ്ങല്‍ കൊഴിഞ്ഞുപോകിലും
എന്നുള്ളീലെപ്പോഴും
അലയടിച്ചുയരുന്ന
സ്നേഹത്തിന്‍ സംഗീതം
മാറ്റൊലികൊണ്ടീടും.

സ്വപ്നങ്ങള്‍

സ്വപ്നങ്ങള്‍ നിശീഥിനിയുടെ
വിരുന്നുകാരായെത്തീടുന്നു
മഴവില്ലിന്‍ നിറങ്ങളായ്‌
സ്വപ്നങ്ങളിലൂടെ
നിന്‍ സ്വരം കേള്‍ക്കുമ്പോള്‍
മ്യദുകരസ്പര്‍ശമറിയുമ്പോള്‍
ഒരു നോക്കുകാണുവാന്‍കൊതിച്ചിരുന്നു.
ഒടുവിലൊരുനാള്‍
നിന്‍മുഖം കാണുംനേരം
നിന്‍ ചുണ്ടില്‍ വിരിഞ്ഞൊരാ
ചെറുപുഞ്ചിരി നുകരവേ
ഇളംവെയിലേറ്റു ഞാന്‍
ഞെട്ടിയുണരുമ്പോള്‍
മഴനില്ലിന്‍ നിറങ്ങളായ്‌
ഉള്‍ക്കണ്ണില്‍ നിറഞ്ഞൊരാ
സ്വപ്നങ്ങളൊക്കെയും
എങ്ങോ പോയ്മറഞ്ഞിരുന്നു.

വിലാപം

വെറുക്കപ്പെട്ടവണ്റ്റെ
ഹ്യദയമിടിപ്പിനു വേഗക്കൂടുതലായിരുന്നു.
ചിന്തകള്‍ക്ക്‌ ഗതിമാറ്റവും
നിദ്രവിട്ടകന്ന കണ്‍പോളകളില്‍
ദു:ഖം നിഴലിച്ചിരുന്നു.
മേഘഷകലങ്ങളെ
അവന്‍ പ്രണയിച്ചു.
ഹിമകണമാകുവാന്‍അവന്‍ മോഹിച്ചൂ.
ഒരു വേള അവനിലെ
ചുടുനിശ്വാസങ്ങള്‍ പിടഞ്ഞുവോ?
ജീവണ്റ്റെയവസാനകണിയും
പിടഞ്ഞുതീരുമ്പോള്‍
അവനുമാവിലാപവും
അനന്തവിഹായസ്സില്‍ ലയിച്ചൂവോ?

ഓര്‍മ

നിരാശയാലുരുകുമെന്‍
മനോമുകുരത്തിലോര്‍മകള്‍
പെയ്തിറങ്ങുമ്പോള്‍
നഷ്ടബോധത്തിന്‍
ഉള്‍ത്തുടിപ്പുകള്‍ഞനറിഞ്ഞീടുന്നു.
വര്‍ത്തമാനത്തിന്‍
നിശബ്ദയാമങ്ങള്‍ക്കുണര്‍ത്തുപാട്ടായ്‌
ചേതസ്സിലെരിയുന്നു
സ്മ്യതിതന്‍ തിരിനാളം.

എണ്റ്റെ മനസ്വനിക്ക്‌

സ്നേഹത്തിനുള്ളിലും കാപട്യം
തിരയുന്നയീതീരഭൂമിയില്‍
സ്നേഹിക്കുന്നൊരത്മാവിനെ
തേടി ദൂരങ്ങള്‍ താണ്ടവെ
കാണുവാന്‍ കഴിഞ്ഞൊരെന്‍
പ്രിയസഖീ ധന്യമാക്കീടുക
നീയെന്‍ ജീവിതസരണിയെ
അന്തരത്മാവിലൊരു-
സ്വര്‍ഗഗേഹം പണിതീടാം
ഒരു നിശാശലഭമായ്‌
നീ വസിച്ചീടുകില്‍!
സ്നേഹിക്കയെന്‍ പ്രിയസഖീ
ഒരു നിമിഷമെങ്കിലും
സ്നേഹാക്ഷരം കുറിക്കയാണു ഞാന്‍.

എന്നിലെ നിനക്കായ്‌

ഒാര്‍മയായ്‌ മറഞ്ഞുവോ
നിന്നുള്ളില്‍ ഞനുമാ
നിലാവിന്‍ നേര്‍ത്ത സംഗീതവും.... ?
എന്നിലെ സ്നേഹമന്ത്രങ്ങളെ
തൊട്ടുണര്‍ത്തിയസ്തമയസൂര്യന്‍ തന്‍
കിരണം പോല്‍എങ്ങോ മറയുകയായോ നീ..... ?
ഗതകാല സ്വപ്നങ്ങള്‍
ഒാര്‍മയായ്‌ തീരുമ്പോഴും
എന്നിലെ നീയും
എനിക്കായ്‌ നല്‍കിയൊരാ സ്നെഹചുംബനവും
മറവിയുടെ മാറാലതട്ടാതെ
കാലത്തിന്‍ സ്പന്ദന്ത്തോടൊപ്പം
യാത്ര തുടര്‍ന്നീടും.
പിരിയുന്നയീനേരമൊന്നുകൂടി
മറക്കണമെന്നാകിലും
മറക്കുവാനാവില്ലെനിക്ക്‌
അത്രമേല്‍ നിന്നെ ഞാന്
‍സ്നേഹിച്ചുപോയ്‌.

സ്നേഹദീപം

ഒരു ദീപമായ്‌ സ്നേഹദീപമായ്‌
എന്നരികിലണയുമോ നീ.... ?
പുലര്‍കാലമേഘം പോല്‍
പൊലിയും സ്വപ്നങ്ങള്‍ക്ക്‌
ചെതനയേകുവാനായ്‌
ആത്മനൊമ്പരങ്ങള്‍ക്ക്‌
സ്വാന്ത്വനം പകര്‍ന്നീടുവാനായ്‌
എന്നരികിലണയുമോ നീ.... ?
തഴൌകിയകലുന്ന കാറ്റിണ്റ്റെ
നിശബ്ദസ്വാന്ത്വനം പോല്‍
നിറഞ്ഞ സ്നേഹമായ്‌
എന്നെ പുണരുവാന്‍
അണയുമോ നീയെന്നരികില്‍
വീണ്ടുമൊരു സ്നേഹദീപമായ്‌
വിരഹദു:ഖം നിരഞ്ഞൊരെന്‍
ഹ്യദയാര്‍ദ്രമാം ശോകഗാനം
നിന്‍ഹ്യത്തിടത്തില്‍മീട്ടുവാനായ്‌
എന്നേകാന്തതയ്ക്കു തുണയേകുവാനായ്‌
എത്തൂകില്ലേ നീ സ്നേഹദീപമായ്‌
അണയുക നീയെന്നരികില്‍
വീണ്ടുമൊരു സ്നേഹദീപമായ്‌
എന്നുയിര്‍പാട്ടിനു സംഗീതമേകുവാനായ്‌..

മനോവ്യഥ

ഇന്നലെകളിലെ പുലരികള്‍ക്ക്‌
പ്രണയത്തിന്‍ മാധുര്യമായിരുന്നു
സന്ധ്യകള്‍ക്ക്‌ നഷ്ട്സ്വപ്നങ്ങളുടെ വ്യഥയും
ഏകാന്തതതന്‍ നാള്‍വഴിയിലൊരുനാള്‍
മ്യത്യുവിന്‍ ചിന്തകളെന്‍
ഹ്യത്തിനെപ്പുണര്‍ന്നപ്പോള്‍
സാന്ത്വനമേകിയ സൌഹ്യദത്തിന്‍
ആരവങ്ങള്‍ നിലയ്ക്കുമ്പോള്
‍ഇന്നിണ്റ്റെ മണ്ണില്‍ ഞാനേകനായ്‌ തീരുന്നു.
അങ്ങകലെ കിഴക്കന്‍ ചക്രവാളത്തില്‍
നാളെയുടെ പൊന്‍ കിരണങ്ങള്‍
തേടുമ്പോഴും
നാളെയുടെ വിചിന്തനങ്ങള്‍ക്കു-
കാതോര്‍ക്കുമ്പോഴും
പെയ്തൊഴിഞ്ഞ വര്‍ഷമേഘത്തെയോര്‍ത്ത്‌
ദു:ഖിക്കയാണു ഞാന്‍
ദു:ഖത്തിനര്‍ത്ഥം തിരയുവാന്‍ നേരമെന്‍
മിഴിക്കോണില്‍ നിന്നുമൊരു നീര്‍മുത്ത്‌
താഴെവീണുടഞ്ഞുപോയ്‌.

ഒരു പ്രണയനൊമ്പരം

ഇന്നിണ്റ്റെ നിശബ്ദതയെ
പ്രണയിക്കുന്നതിനു മുന്‍പേ
നിന്നെ ഞാന്‍ പ്രണയിച്ചിരുന്നു.
ആത്മാവിണ്റ്റെയാഴങ്ങളിലേക്ക്‌
സ്നേഹദീപമായ്‌ നീയെത്തുമെന്നും
ഈണമായ്‌ താളമായ്‌
നീയെന്നില്‍ നിറയുമെന്നും
ഞാന്‍ നിനച്ചിരുന്നു.
നിലാവുകളുമീറന്‍ പുലരികളൂം
നക്ഷത്രങ്ങളുമീനിശാഗന്ധിയുമെല്ലാം
സാക്ഷ്യം വഹിച്ചിന്നലെകളിലെണ്റ്റെ-
സ്വപ്നത്തിനു നിറം പകര്‍ന്നീടവേ
ആരോരുമറിയാതെന്‍
മോഹജ്വാലതന്‍ തിരിയണച്ചു
നീ പടിയിറങ്ങി.... !
ഗഗനനീലിമയില്‍ മൂകമായ്‌
എന്നില്‍നിന്നേകയായ്‌
നീ വേര്‍പിരിഞ്ഞു.... !
എന്നുമെന്നാത്മാവില്‍ കുളിര്‍തൂകി-
നില്‍ക്കുമെൊരു വര്‍ഷമേഘമായ്‌
ജന്‍മാന്തരങ്ങള്‍ക്കുമപ്പുറമെന്നില്‍
നിറയുമൊരു തേങ്ങലായ്‌ നീ....

യാത്ര

മടങ്ങുന്നതെന്തെ നീ
മ്യത്യുവിന്‍ തീരം തേടി.. ?
പ്രണയക്കനവുകളില്ലാത്ത
മോഹസ്വപ്നങ്ങളില്ലാത്ത
മ്യത്യുവിന്‍ തീരത്തേക്ക്‌
ഇനിയെത്ര ദൂരം കൂടി...?
ദിവ്യമാം സൌഹ്യദംതന്‍
വഴിത്താരകളോടും,
സ്നേഹനൊമ്പരങ്ങളോടും
വിടചൊല്ലി
നിതാന്തനിദ്രതന്‍ തീരത്തേക്ക്‌
അനന്തമാം യാത്രക്കൊരുങ്ങുമ്പോള്‍
അരുതെന്നു ചൊല്ലൂവാനാകുന്നീല
എങ്കിലുമെന്‍ മനം മന്ത്രിച്ചു നിശബ്ദം
നിലയ്ക്കാത്ത തേങ്ങലുകളുള്ളില്‍
മഴയായ്‌ പൊഴിയുമ്പോള്‍
സാന്ത്വനങ്ങളും സ്നേഹദൂതുകളുമില്ലാതെ
ഏകനായലയുമ്പോള്‍
അറിയാതെ ഞാനുമാ മ്യത്യുവിന്‍
കാല്‍പ്പാടുകള്‍ തേടി യാത്രയാകുമല്ലോ!