ആദ്യമൊക്കെ ഓഫീസിൽ സഹപ്രവർത്തകർ കളിയാക്കിയിരുന്നു. എന്നാൽ കളിയാക്കിയവർ മാസ്ക് വച്ചു വരുന്നത് താമസിയാതെ കാണാൻ കഴിഞ്ഞു. 2020 മാർച്ച് 22 ന് പ്രധാനമന്ത്രി ജനത കർഫ്യു പ്രഖ്യാപിച്ചപ്പോഴും കാര്യങ്ങൾ കൈവിട്ട് പോകുമെന്ന് കരുതിയില്ല. നാട്ടിലേക്ക് എസ്‌കേപ്പ് ആയാലോ എന്നാലോചിച്ചു തീരും മുൻപേ എയർപോർട്ട് അടച്ചു. ആദ്യ ഘട്ട ലോക്ക്ഡൗണിന്റെ തുടക്കം വല്യ കുഴപ്പമില്ലായിരുന്നു. കേരള ഹോട്ടലിൽ നിന്നും പാർസൽ വാങ്ങി പോന്നു. എന്നാൽ ഒരാഴ്ച്ച കഴിഞ്ഞതോടെ ഹോട്ടൽ അടച്ചു. ബ്രെഡും പഴവും മെനുവിൽ ഇടം പിടിക്കുന്നതും മാസ്ക്, സാനിറ്റിസർ, വർക്ക് ഫ്രം ഹോം തുടങ്ങിയ വാക്കുകൾ നിഘണ്ടുവിൽ ഇടം പിടിക്കുന്നതും ഞെട്ടലോടെ കണ്ടു. 'സ്വിഗ്ഗി' ഭാഗിഗമായ് പ്രവർത്തിക്കും എന്ന വാർത്ത അറിഞ്ഞു സ്വിഗ്ഗിയിൽ മെമ്പർഷിപ്പ് എടുത്തു.
ഇഡ്ഡ്ലിയും ദോശയും അന്വേഷിച്ചു ശരവണ ഭവൻ, സാഗർ രത്ന, നൈവേദ്യം തുടങ്ങിയ ഹോട്ടലുകൾ കണ്ടെത്തി. സാഗർ രത്നയിൽ നിന്നും 220 രൂപക്ക് മസാല ദോശ ഓർഡർ ചെയ്‌തപ്പോഴാണ് ബിരിയാണിയേക്കാൾ വിലയുണ്ട് മസാല ദോശക്കെന്നു മനസിലായത്. ആ ദിനങ്ങളിലാണ് നെസ്‌ലെ എവരിഡേയുമായി ചങ്ങാത്തത്തിലാകുന്നത്. ലാപ്ടോപ്പും ഡെസ്‌ക്ടോപ്പും ഇല്ലാതെ മൊബൈൽ വഴിയുള്ള വർക്ക് ഫ്രം ഹോം വെല്ലുവിളിനിറഞ്ഞതായിരുന്നു. എങ്കിലും ഒരു കൈ നോക്കാൻ തീരുമാനിച്ചു. എന്നാൽ തുടർച്ചയായ മൊബൈൽ ഉപയോഗം കാരണം കഴുത്ത് തിരിക്കാൻ വയ്യാതായി. ഇതിനിടെ ആകെയുള്ള ആശ്വാസം നൈവേദ്യത്തിൽ നിന്നുള്ള പലതരം പായസമായിരുന്നു.
സ്ഥിരമായി ബിരിയാണി കഴിച്ചു ബിരിയാണിയോടുള്ള ഇഷ്ടമൊക്കെ പോയി. എത്ര രൂപ കൊടുത്താലും വേണ്ടില്ല ചോറും മീൻകറിയും കിട്ടിയാൽ മതിയെന്നായി. അവശ്യ വസ്തുക്കൾ വാങ്ങാൻ മാത്രം പുറത്തിറങ്ങി. അപ്പോൾ കൊറോണ “हमें क्या बिगड़ेगा” എന്ന ഭാവത്തിൽ തോളിൽ കയ്യിട്ട് നടക്കുന്ന സ്ഥലവാസികളെ കണ്ട് പകച്ചു. മാസ്ക്കും ഗ്ലാവ്‌സും ധരിച്ചെത്തുന്ന സ്വിഗ്ഗി ഡെലിവറി ഏജന്റ്സിനെ തടഞ്ഞുവച്ചും ചീത്തവിളിച്ചും ഇതേ സ്ഥലവാസികൾ തിണ്ണമിടുക്ക് കാട്ടി. നോ കോൺടാക്ട് ഡെലിവറി ആയിട്ടും പലപ്പോഴും റോഡിൽ പോയി പാർസൽ കൈപ്പറ്റേണ്ട അവസ്ഥയായി. ഒരു ദിവസം തൈമൂർ നഗറിലെ റിലയൻസ് സൂപ്പർമാർക്കറ്റിൽ നിന്ന് ഒരു വാട്ട്‌സ്ആപ്പ് സന്ദേശം ലഭിച്ചു. റിലയൻസ് സ്‌പൈസ് മെമ്പർഷിപ്പുള്ളതിനാൽ അവശ്യസാധനങ്ങൾ ഓർഡർ ചെയ്താൽ താമസസ്ഥലത്തെത്തും എന്നായിരുന്നു സന്ദേശം. അങ്ങനെ ഡ്രൈ ഫ്രൂട്സും നെസ്‌ലെ എവരിഡേയും റൂമിലെത്തി.
ലോക്ക്ഡൗൺ നാലാം ഘട്ടമായപ്പോൾ ഇളവുകൾ പ്രഖ്യാപിക്കപ്പെട്ടു. കൂടിയിരുന്നു ചീട്ടു കളിക്കുന്ന സ്ഥലവാസികളുടെ ചിത്രം സാമൂഹിക അകലം കടലാസ്സിൽ മാത്രമുള്ളതാണെന്ന് തോന്നിപ്പിച്ചു. അന്യ സംസ്ഥാന തൊഴിലാളികൾക്കുള്ള ശ്രമിക് ട്രെയിനിൽ നാട്ടിലേക്കു രക്ഷപ്പെട്ടാലോ എന്നുപോലും ആലോചിച്ചു. രണ്ടാഴ്‌ച്ചകൂടി കഴിഞ്ഞപ്പോൾ ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിച്ചു. 2020 ജൂൺ 1 ന് ഡൽഹിയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനത്തിൽ കേരളത്തിലേക്ക് രക്ഷപ്പെട്ടു. തിരുവനന്തപുരം വിമാനത്താവളത്തിൽ പലപ്രാവശ്യം ഇറങ്ങിയിട്ടുണ്ടെങ്കിലും അത്തവണ വിമാനം റൺവേയിൽ തൊട്ടപ്പോൾ ജീവൻ തിരികെ കിട്ടിയ പ്രതീതിയായിരുന്നു. എയർപോർട്ടിൽ മെഡിക്കൽ സംഘത്തിന്റെ ചോദ്യം ചെയ്യലിനൊടുവിൽ 14 ദിവസത്തെ ഏകാന്തവാസം (പ്രവാസികൾക്കുള്ള നിർബന്ധിത ക്വാറന്റൈൻ) വിധിച്ചുകൊണ്ടുള്ള വാറണ്ട് കയ്യിൽ കിട്ടി. നേരെ ചിന്നക്കട വിജിപി റസിഡൻസിയിൽ. സ്വിഗ്ഗിയും നെസ്‌ലെ എവരിഡേയും
അവിടെയും കരുതലുമായി കൂടെയുണ്ടായിരുന്നു. ക്വാറന്റൈൻ പൂർത്തിയാക്കി ജില്ലാ മെഡിക്കൽ ഓഫീസറുടെ കാര്യാലയത്തിൽ നിന്നും താമ്രപത്രം കൈപ്പറ്റി. വീട്ടിലെത്തുമ്പോഴും കൊറോണവൈറസുമായുള്ള മുഖാമുഖത്തിന്റെ ഭയപ്പെടുത്തുന്ന ഓർമകൾ പിന്തുടരുന്നുണ്ടായിരുന്നു.
LOCKDOWN
Masked men and women
Deserted streets and empty markets
Fear and chaos
Politics takes a respite
Bread and banana
Make an unusual entry
Into the menu
Embarrassing Dum Biryani and Fish Masala
Hand sanitizer becomes
The most sought-after commodity
Social distancing, lockdown
And home quarantine
Become commonly used words
Aftermath of Coronavirus
Alters the life radically.
No comments:
Post a Comment