അന്ന്
ഞെരുക്കമുള്ള മുടിയിഴകള്‍ക്കു
ചെമ്പിച്ച നിറമായിരുന്നു
അക്ഷരങ്ങളില്‍
കാവ്യദേവത കുടിയിരുന്നു
സിരകളില്‍
വിപ്ലവം ലഹരി പടര്‍ത്തി
പ്രണയം
കൈയെത്തുംദൂരത്തായിരുന്നു
പ്രണയിനി
വിളിപ്പാടകലെയും
ഇന്ന്
ഉച്ചിയോളം കഷണ്ടി
കാഴ്ച കണ്ണടയിലൂടെ
സഞ്ചാരം വാര്‍ത്തകള്‍ക്കിടയിലൂടെ
ആരവങ്ങലൊഴിഞ്ഞ സായാഹ്നങ്ങളില്‍
മൌനം
ഭയാനകമായ നിശബ്ദത തീര്‍ക്കുന്നു.
വഴിവക്കില്‍ വേശ്യകള്‍
നിഴലനക്കങ്ങലാല്‍ ക്ഷണിക്കുന്നു.
No comments:
Post a Comment