നീ നീയായിരിക്കുമ്പോഴേ
നിന്നിലെ സ്നേഹം ദീപ്തമാകൂ
നിന്റെ വാചാലതക്ക് പിന്നിലെ മൌനം
നിന്നെ നീയല്ലാതാക്കുന്നു.
വാക്കിലും നോക്കിലുമാ മന്ദഹാസത്തില്‍പോലുമേ
അര്‍ത്ഥവും അര്‍ത്ഥവെത്യാസവും
ഒളിഞ്ഞിരുന്നു.
കാരണം ചികയുവാന്‍ ഞാനാളല്ല
എങ്കിലും ഭയാശങ്കകള്‍ക്കിടയാകുംപോള്‍
ചോദ്യങ്ങള്‍ തികട്ടുന്നു.
ഉത്തരങ്ങള്‍ക്കിടനല്കാതെ പോക നീ
കാതങ്ങള്‍ പിന്നിടുവാന്‍
ദ്ര്വിടചിത്തയായ്.
No comments:
Post a Comment