സ്നേഹത്തിനുള്ളിലും കാപട്യം
തിരയുന്നയീതീരഭൂമിയില്‍
സ്നേഹിക്കുന്നൊരത്മാവിനെ
തേടി ദൂരങ്ങള്‍ താണ്ടവെ
കാണുവാന്‍ കഴിഞ്ഞൊരെന്‍
പ്രിയസഖീ ധന്യമാക്കീടുക
നീയെന്‍ ജീവിതസരണിയെ
അന്തരത്മാവിലൊരു-
സ്വര്‍ഗഗേഹം പണിതീടാം
ഒരു നിശാശലഭമായ്
നീ വസിച്ചീടുകില്‍!
സ്നേഹിക്കയെന്‍ പ്രിയസഖീ
ഒരു നിമിഷമെങ്കിലും
സ്നേഹാക്ഷരം കുറിക്കയാണു ഞാന്‍.
No comments:
Post a Comment