Snehaksharangal
നീ വരൂ കാവ്യദേവതേ നീറുമീ ജീവനില് നീറിടും ഭൂമിയില് യവനയാമിനി വരൂ വരൂ വരൂ.....
About Me
- Shiyaz Rahuman
- Former Documentation Specialist at Suchitwa Mission, Thiruvananthapuram. Previously worked with Mathrubhumi International Festival of Letters (Thiruvananthapuram), Ministry of Information & Broadcasting (New Delhi), Doordarshan News (New Delhi), Royal Arrow Electromechanical LLC (Dubai), e-Triage Educational Support Services (Dubai), The New Indian Express, Madhyamam and Kerala Kaumudi.
Tuesday, November 4, 2025
ജുലെനയിലെ നവദമ്പതികൾ
Quest for mouthwatering parotta and classic pairings
Often dubbed
as the 'national dish of Kerala', parotta has a unique place in the state's
modern culinary culture. I have heard from my mother about a four-year-old boy
who used to buy parotta from a nearby hotel most evenings and eat it with milk
and sugar. His relationship with parotta, which began in childhood, endures to
this day, whether in Kerala or outside.
Let’s begin
with the parotta-sambar combination that I enjoyed in the morning at Saji
Chettan's hotel in Nellippally during my time at Govt. Polytechnic College in
Punalur. My first experience with Malabar parotta occurred when I attended the
State Inter-Polytechnic Arts Festival at Thunchan Parambu in Tirur. The parotta
and egg masala that I savoured from Malabar Hotel in Delhi and the parotta
served with Kottayam-style chicken roast at Annie’s Kerala Kitchen remain
memorable. During my job search in Dubai, I encountered a Korean national who
visited Kerala Cafeteria near Union Metro Station every morning to enjoy
parotta rolls, which made me realise that parotta has gained international
fame.
The entry of
different varieties – kuthu parotta, coin parotta, nool parotta and bun
parotta, further cemented parotta’s status as a hot seller. Numerous eateries
in Kollam, my hometown, offer these versions, and Qahwa Restaurant in
Pallimukku comes first on the list. The kizhi parotta available at the
Ezhuthani Hotel in Keralapuram has garnered its own dedicated following. The
banana leaf-wrapped parotta paired with vegetable stew served at a tea shop
near my in-laws' house in Mananakku is considered the finest in terms of local
flavour. However, the parotta-egg curry combo that I enjoyed at Jabbar Ekka's
thattukada in Karbala Junction during my studies at Fatima Mata National
College in Kollam stands out.
Saturday, November 1, 2025
രാമു ഭായി
ഡൽഹിയിലെ സംഭവബഹുലമായ
ജീവിതത്തിനിടയിൽ കണ്ടുമുട്ടിയ അനേകം മനുഷ്യർക്കിടയിൽ നാലാളുടെ ജോലി ഒറ്റക്ക് ചെയ്തിരുന്ന
ഒരു കുറിയ മനുഷ്യനുണ്ടായിരുന്നു. അടുപ്പമുള്ളവർ ദാദ എന്നുവിളിച്ചിരുന്ന രാമു ഭായി.
കൗമാരത്തിന്റെ അവസാന പകുതിയിൽ സരായ് ജുലെനയിലെ പൗരപ്രമുഖനായ സത്യപ്രകാശ് ശർമ്മയുടെ
വീട്ടിൽ ജോലിക്കെത്തിയ പശ്ചിമ ബംഗാൾ സ്വദേശി.
അഞ്ച് ബഹുനിലകെട്ടിടങ്ങളുടെ
മാലിക്ക് ആയിരുന്നു സത്യപ്രകാശ് ശർമ്മ. പല രൂപഭാവത്തിലുള്ള ready-to-rent മുറികളുള്ള
ഈ കെട്ടിടങ്ങളുടെ പരിപാലനമായിരുന്നു രാമു ഭായിയുടെ പ്രധാന ജോലി. ഇടക്ക് ബ്രോക്കറായും
പ്ലംബറായും മേസ്തിരിയായും വേഷം മാറും. രാവിലെ 3.30 നു എല്ലാ കെട്ടിടങ്ങളിലെയും മോട്ടോർ
ഓൺ ചെയ്യുന്നതോടെ രാമു ഭായിയുടെ ഒരു ദിവസം ആരംഭിക്കും. Early morning shift ഉള്ള ദിവസങ്ങളിൽ
ഓഫീസിലേക്ക് പോകാനിറങ്ങുമ്പോൾ ഗലിയിൽ ദാദയുണ്ടാകും.
ഒരു ദിവസം രാവിലെ
ഭക്ഷണം കഴിക്കാൻ ഇറങ്ങുമ്പോൾ ഗേറ്റിനടുത്ത് രാമു ഭായിയെ പതിവില്ലാതെ കാണാനിടയായി. കാര്യമന്വേഷിച്ചപ്പോൾ
ആക്രിക്കാരനെ കാത്തുനിൽക്കുകയാണെന്നു പറഞ്ഞു. ഒരു കെട്ട് പഴയ പത്രവും വാടകക്കാർ ഉപേക്ഷിച്ചുപോയ
കുറച്ചു സ്റ്റീൽ പാത്രങ്ങളും. മക്കാൻ മാലിക്ക് അറിയാതെ വിൽക്കാനുള്ള പരിപാടിയാണ്. പത്രക്കെട്ടിന്
മുകളിലിരിക്കുന്ന ഒരു പുതിയ ഫയൽ അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്. ഫയൽ എടുത്ത് മറിച്ചു നോക്കി.
സയ്യിദ് സമീർ എന്ന മലയാളിയുടെ SSLC ബുക്ക് ഉൾപ്പടെയുള്ള സർട്ടിഫിക്കറ്റുകളാണ്. ഇതെവിടുന്നു
കിട്ടി എന്ന ചോദ്യത്തിന് രാമു ഭായി വ്യക്തമായി ഉത്തരം നൽകിയില്ല.
ജാമിയ മിലിയ
സർവകലാശാലയിൽ അഡ്മിഷൻ നടക്കുന്ന സമയമാണ്. നാട്ടിൽ നിന്നും വന്ന ആരോ ഏതോ റൂമിൽ മറന്നുവച്ചതാകും
എന്ന നിഗമനത്തിലെത്തി. ആ ഫയൽ അന്വേഷിച്ചു അതിന്റെ ഉടമ വരുമെന്നും അതില്ലാതെ പഠനം മുടങ്ങുമെന്നും
അതിനാൽ ആക്രിക്കാരന് കൊടുക്കരുതെന്നും പറഞ്ഞു നോക്കി. രാമു ഭായിക്ക് കുലുക്കമില്ല.
പതിയെ തന്ത്രം മാറ്റി. വൈകിട്ടത്തെ ചായയും സമൂസയും ഓഫർ ചെയ്തതോടെ ഫയൽ എന്റെ കയ്യിലെത്തി.
ഫയൽ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ ഒരു ലാൻഡ്‌ലൈൻ നമ്പർ കിട്ടി. അപ്പോൾ തന്നെ വിളിച്ചു.
സയ്യിദ് സമീറിന്റെ വീടാണ്. കാര്യം പറഞ്ഞു. വൈകാതെ ആൾ നേരിട്ടെത്തി ഫയൽ കൈപ്പറ്റി ഒരു
താങ്ക്‌സും പറഞ്ഞു പോയി. അന്ന് ഫയലുമായ പോയ സയ്യിദ് സമീർ പിന്നീട് PhD കരസ്ഥമാക്കി.
ഇതിനിടെ ആഴ്ചയിലൊരിക്കൽ
റൂം ക്ലീൻ ചെയ്യാൻ വരാമെന്നു രാമു ഭായി സമ്മതിച്ചു. സത്യപ്രകാശ് ശർമ്മ അറിയരുതെന്ന
ഉപാധി ഞാനും അംഗീകരിച്ചു. അവധിയുള്ള ദിവസങ്ങളിൽ ടെറസിലെ അരമതിലിൽ രാമു ഭായിയുമായി സംസാരിച്ചിരിക്കും.
അദ്ദേഹത്തിന്റെ കദന കഥ അങ്ങനെ പതിയെ ചുരുളഴിഞ്ഞു. 10000 രൂപയും താമസവും ഭക്ഷണവും മോഹിച്ചാണ്
സത്യപ്രകാശ് ശർമ്മയുടെ ജോലിക്കാരനായത്. ബഹുനിലകെട്ടിടങ്ങളുടെ പടികൾ കയറിയിറങ്ങി ആരോഗ്യം
ക്ഷയിച്ചതായും കേരളത്തിലൊരു ജോലി തരപ്പെടുത്തികൊടുക്കാമോ എന്നും ദാദ ചോദിച്ചു. നോക്കട്ടെ
എന്ന് പറഞ്ഞു അദ്ദേഹത്തെ സമാധാനിപ്പിച്ചു.
സുഹൃത്തായ ഫാസിൽ
താമസിച്ചിരുന്നത് സത്യപ്രകാശ് ശർമ്മയുടെ ഉടമസ്ഥതയിലുള്ള മറ്റൊരു കെട്ടിടത്തിലാണ്. അവിടെ
പോകുമ്പോൾ സ്റ്റെയർകേസ് തുടക്കുന്ന രാമു ഭായിയെ കാണാം. എന്നാൽ അവിടെ വച്ചു സംസാരിക്കരിക്കരുതെന്നു
പുള്ളി ആംഗ്യം കാണിക്കും. ഞാൻ യാതൊരു പരിചയവുമില്ലാത്തതുപോലെ ഫാസിലിന്റെ റൂമിലേക്ക്
പോകും. അവധിദിവസങ്ങളിൽ രാമു ഭായിയുമായുള്ള സൗഹൃദസംഭാഷണം തുടർന്നു. വൈകാതെ ദാദയിൽ നിന്നും
ഞെട്ടിക്കുന്ന ആ സത്യമറിഞ്ഞു. സത്യപ്രകാശ് ശർമ്മയുടെ മൂന്നാമത്തെ മകൻ രാഹുൽ അദ്ദേഹത്തിന്റെ
സ്വന്തം മകനല്ല. കടുത്ത മദ്യപാനത്തെത്തുടർന്നു രോഗിയായി മരണപ്പെട്ട സഹാദരന്റെ മകനാണ്.
അനീസും റാബിയയും താമസിക്കുന്ന 75-ാം നമ്പർ കെട്ടിടം രാഹുലിന്റെ പേരിലാണത്രെ.
റൂം ക്ലീൻ ചെയ്യാൻ
വരുന്ന രാമു ഭായിയെ വീട്ടിൽ എല്ലാവർക്കും അറിയാം. ലീവിന് നാട്ടിൽ പോയി വരുമ്പോൾ കൊണ്ടുവരുന്ന
പലഹാരങ്ങളിൽ ഒരു പങ്ക് അദ്ദേഹത്തിനും നൽകും. ഒരിക്കൽ നാട്ടിൽ പോയി വന്നപ്പോൾ
ഒരു കൺസ്‌ട്രക്‌ഷൻ കമ്പനിയിൽ ജോലി സാധ്യതയുണ്ടെന്ന് ഞാൻ ദാദയോട് പറഞ്ഞു. എന്നാൽ അദ്ദേഹം
താല്പര്യം കാണിച്ചില്ല. ഒരവധി ദിവസം പതിവ് തുണി അലക്കലും ഉച്ചമയക്കവും കഴിഞ്ഞു ഐഎൻഎ
മാർക്കറ്റിൽ പോകാനായി ഇറങ്ങുമ്പോൾ സ്റ്റെയർകേസിൽ രാമു ഭായി ദുഃഖിതനായി ഇരിക്കുന്നത്
കണ്ടു. കാര്യമന്വേഷിച്ചപ്പോൾ കടുത്ത കാൽമുട്ട് വേദനയാണെന്നു പറഞ്ഞു. ഇടക്ക് ബസിൽ നിന്നിറങ്ങുമ്പോൾ
സംഭവിച്ച കണങ്കാൽ വേദന ഭേദമാക്കിയ ധന്വന്തരം എണ്ണ റൂമിൽ കാണുമല്ലോ എന്ന് അപ്പോഴാണോർത്തത്.
ഒരു കുപ്പിയിൽ കുറച്ചൊഴിച്ചു രാമു ഭായിക്ക് കൊടുത്തു. അടുത്തയാഴ്ച കാണുമ്പോൾ ദാദ ഉന്മേഷവാനായിരുന്നു.
മുട്ട് വേദന മാറ്റിയ എണ്ണയെ കുറിച്ചാണ് ചോദ്യമെല്ലാം. സൗത്ത് എക്സ്റ്റെൻഷനിലെ കോട്ടക്കൽ
ആര്യ വൈദ്യശാലയിൽ നിന്നും വാങ്ങിയതാണെന്നു പറഞ്ഞപ്പോൾ നാട്ടിൽ കൊണ്ടുപോകാനാണ് ഒരു കുപ്പി
വാങ്ങി തരുമോ എന്നായി അടുത്ത ആവശ്യം. വർഷത്തിൽ ഒരിക്കലാണ് ദാദ ബംഗാളിലേക്ക് പോകാറ്.
അത്തവണ കോട്ടക്കൽ ആര്യ വൈദ്യശാലയുടെ ധന്വന്തരം എണ്ണയുമായാണ് അദ്ദേഹം ട്രെയിൻ കയറിയത്.
രാമു ഭായി നാട്ടിൽ
പോയിരിക്കുകയാണെന്നു ബഹുനിലകെട്ടിടങ്ങളിലെ താമസക്കാർ എല്ലാവരും അറിയും. കാരണം രണ്ട്-മൂന്ന്
ദിവസം കൊണ്ട് തന്നെ പൊടിയും അഴുക്കും പിടിച്ചു എല്ലാം വൃത്തിഹീനമായിട്ടുണ്ടാകും. ഒരു
മാസത്തിനു ശേഷം തിരിച്ചെത്തിയ രാമു ഭായി മാന്ത്രിക എണ്ണ ഉപയോഗിച്ച് കൈകാൽ വേദന മാറിയവരുടെ
വിശേഷങ്ങൾ പറയാൻ തുടങ്ങി. ധന്വന്തരം എണ്ണക്കു ഗ്രാമത്തിൽ ആവശ്യക്കാർ ഏറെയാണെന്നും അടുത്തതവണ
പോകുമ്പോൾ മൂന്ന് നാല് കുപ്പി കൊണ്ടുപോകണമെന്നും ക്യാഷ് മുൻകൂർ ഏൽപ്പിക്കാമെന്നും
ധാരണയായി.
ഇതിനിടെ മീറ്ററിൽ
കൃത്രിമം കാണിച്ചു വൈദ്യുതി തട്ടിപ്പ് നടത്തിയതിനു സത്യപ്രകാശ് ശർമ്മയ്ക്ക് വൈദ്യുതി
ബോർഡ് അധികൃതർ ഒരു ലക്ഷം രൂപ പിഴ ചുമത്തി. ഈ വിവരമറിഞ്ഞ രാമു ഭായിയുടെ സന്തോഷത്തിന്
അതിരില്ലായിരുന്നു. മക്കാൻ മാലിക്ക് വൈദ്യുതി തട്ടിപ്പ് തുടങ്ങിയിട്ട് വർഷങ്ങളായെന്നും
അതുവഴി ലക്ഷങ്ങൾ ലാഭിച്ചിട്ടുണ്ടെന്നും അദ്ദേഹം തുറന്നടിച്ചു. ഇതിനിടെ അയൽക്കാരൻ
ത്രിലോക് ബസു വഴി തന്റെ മകന് കേരളത്തിലെ ഒരു ഹോട്ടലിൽ ജോലി കിട്ടിയ വിവരം ദാദ അറിയിച്ചു.
അങ്ങനെയിരിക്കെ
ഒരിക്കൽ നാട്ടിൽ പോയ ദാദ ഒരു മാസം കഴിഞ്ഞിട്ടും മടങ്ങി വന്നില്ല. വിവരമറിയാൻ വിളിച്ചപ്പോൾ
ശമ്പളം കൂട്ടിത്തരാതെ ഇനി വരില്ലെന്ന് സത്യപ്രകാശ് ശർമ്മയെ അറിയിച്ചിട്ടുണ്ടെന്ന് മറുപടി
കിട്ടി. രാമു ഭായിയുടെ സേവനം കിട്ടാതെ ബഹുനിലകെട്ടിടങ്ങളൊക്കെ പൊടി പിടിച്ചു പ്രേതഭവനങ്ങൾ
പോലെയായി. ഒടുവിൽ രാമു ഭായിയുടെ സമർദ്ദതന്ത്രം ഫലം കണ്ടു. രണ്ടായിരം രൂപ ശമ്പളവർദ്ധനവ്
നൽകാൻ സത്യപ്രകാശ് ശർമ്മ നിർബന്ധിതനായി. ദാദ തിരിച്ചെത്തി പതിവ് ജോലികളിൽ വ്യാപൃതനായി.
ഡൽഹിയോട് വിടപറയാൻ
തീരുമാനിച്ച വിവരം ഞാൻ ദാദയെ അറിയിച്ചു. റൂമിലെ കട്ടിൽ, മേശ, കസേര, കൂളർ തുടങ്ങിയവ
പകുതി വിലക്ക് വിൽക്കാൻ രാമു ഭായിയാണ് സഹായിച്ചത്. ഉചിതമായ ഒരു പാരിതോഷികവും ഞാൻ അദ്ദേഹത്തിന്
നൽകി. ജനുവരിയിലെ ആ തണുത്ത പ്രഭാതത്തിൽ എയർപോർട്ടിലേക്ക് പോകാൻ ഞാൻ റെഡി ആയപ്പോഴേക്കും
വാതിലിൽ മുട്ട് കേട്ടു. രാമു ഭായിയാണ്. ലഗേജുകൾ ചുമന്നു റോഡ് വരെ എന്നെ അനുഗമിച്ചു.
ഓല ടാക്സിയിൽ കയറുമ്പോൾ ദാദയോട് ഞാൻ യാത്രപറഞ്ഞു - ठीक है रामु भाई फिर मिलेंगे l
Sunday, October 26, 2025
ആരോഗ്യ സംരക്ഷണം@1.5°C
Wednesday, October 1, 2025
Temple festivals and never-ending memories
If someone asks me what I 'missed' the most during my decade-long life in Delhi, my answer would be the festivals at the Kanjiramvila Sree Bhagavathy Temple and the Sree Bhoothanatha Temple in Chathannur. I resided at my ancestral home while I was a student at Vimala School in Chathannur. Kanjiramvila Sree Bhagavathy Temple is located just beyond the compound wall of my ancestral home, and I often woke up to the Suprabhata Kirtan.
Kanjiramvila temple officials generally visit my home to collect the festive donations before the Kodiyettam of the Makara Bharani festival. My grandfather, once the headmaster of Chathannur Govt. High School, would greet them and hand over the donation. The programme schedule for the ten-day festival can be found in the brochure given along with the receipt. Kodiyettam of the festival must have already begun in my mind by then. My cousins would show up on the last day of the festival, and on the joyous occasion, my grandfather would give a monetary gift to each one. My uncles would gift us balloons, sugarcane, roasted peanuts, and dates. The path leading to the temple, decorated with earthen lamps, would have already been occupied by street vendors.
Although I moved to my new house in Thirumukku when I was in Class III, I would be in attendance at my ancestral home on festival days along with my relatives. By standing in front of the gate, we could see the devotees going to the temple to offer devotional homage to deities. The elephant procession would be accompanied by floats depicting Puranic themes and traditional temple orchestras, such as Pandimelam and Shingarimelam. The musical concert by Muvattupuzha Angel Voice and theatrical entertainment by K R Prasad and team drew large crowds.
I began attending the Sree Bhoothanatha temple festival in Chathannur during my pre-degree days. The communal meal served at the temple as part of the 10-day festival offers a glimpse of the social harmony in Kerala, where people from all walks of life sit together to eat the same meal. I often attend the musical show scheduled at 9 pm along with my childhood friends Mahmud and Mubarak. I still remember the vivid image of a group of four returning on Shibu Khan's Kawasaki motorcycle at midnight after the event. The concluding day of the Atham Thirunal festival at the Sree Bhoothanatha Temple would see an Aarattu procession. The renowned ‘Nedum Kuthira Eduppu’, one of the largest in South Kerala, often draws devotees from neighbouring districts. The aerial view of the temple, adorned with lights, is a lovely sight.
Witnessing a Gajamela in Kottiyam, where as many as 60 caparisoned elephants were paraded as part of the Avittam Thirunal festival at Thazhuthala Sree Maha Ganapathi Temple, is an intriguing memory. I had a great time at the Meena Bharani festival in Punalur Bharanikavu Sri Bhadra Devi Temple, where I enjoyed the musical concert of Alappuzha Bhima Blue Diamonds. I have been to the festival at the Kodimoottil Sree Bhadrakali Temple in Paripally many times and attended the festival at the Puttingal Devi Temple in Paravur once. Pathanamthitta Sarang’s Ganamela was a treat for music lovers.
This time, after a ten-year hiatus, I attended the festival at the Kanjiramvila Sree Bhagavathy Temple in Chathannur. Memories came flooding back as I walked along the familiar path. The musical concert was already underway when I joined the crowd.
Trajectory of a cricket maniac
Only
after I completed my graduation did my parents approve of having a cable
connection at home. Until then, I had to rely on neighbouring homes with cable
connections and electronics stores to watch the Indian cricket team’s contests.
Each morning, I read the sports page of Mathrubhumi daily and took note of the
sports channel that acquired the broadcasting rights for Team India's matches,
despite my doubts about watching the live telecast.
At
that time, I often visited my relative Shaji uncle’s house near St George
School in Chathannur to watch the elegant game of cricket. The group that
included my neighbours Mahmood and Mubarak will occupy their seats in the
spacious hall before the first ball is bowled. Shaji uncle and son Shan would
also be present amongst the small crowd glued to the TV screen. Sachin
Tendulkar's famed 'Sharjah Desert Storm' was watched there with applause. The
master blaster showcased his prowess against Australia's elite bowling attack,
featuring Shane Warne, Damian Fleming, and Michael Kasprowicz, leaving the
audience spellbound. I still love to watch the highlights of that iconic
performance on YouTube.
Maruti
Electronics, a service centre located near Chathannur Post Office, was another
stopover for cricket lovers. Proprietor Nizam, a generous individual, always
permitted us to tune into the sports channel on a repaired television, ready
for delivery to the customer. The television would be conveniently placed to
allow those standing outside to view the match through the glass door. A small
crowd of passersby and regular cricket enthusiasts would gather. There would be
a running commentary by Ayub Kakka, who runs a stationery shop nearby.
Robin Singh's towering sixes have been immortalised on the cover page of my
memoirs.
On
those days when Maruti Electronics remains closed, Ravi Annan, the owner
of the adjacent Mundakal Medicals, will make arrangements to view the match on
the 14-inch television available there. The ambience at the shop was akin to
that of a funeral home when the Indian batting line-up collapsed like a pack of
cards against the formidable bowling attack of Allan Donald and Shaun Pollock
during an ODI match against South Africa.
With the installation of a cable connection at Mahmood's residence, the audience in front of his ‘Supra TV’ grew significantly. Even though it seemed as crowded as a stadium, his elder sister, Sabeeda Etha, would manage a chair for me. During my time at Fatima Mata National College in Kollam, I would often skip classes to join my friends in watching the Sachin-Muraleedharan encounter on the giant screen set up at the Kadappakkada Sports Club.
I was seated in front of the black and white television set at a tea shop in Vattapada when Virender Sehwag smashed his first ODI century off 69 balls against New Zealand. VVS Laxman's 'very, very special' test innings against the mighty Aussies was witnessed with enthusiasm, thanks to the electronics store in Punalur. Following the establishment of Beeline Home Appliances in Chathannur by my Gulf returnee uncle and aunt, I began to relish watching cricket matches from a swivel chair. Later, when I became a sports journalist in Delhi, I was fortunate enough to write match reports. In this digital age where live scores appear on mobile phones, the crowds that gathered in houses with cable connections and in front of electronics stores to watch their idols play remain a nostalgic memory.
Saturday, September 27, 2025
കൊടിയേറിയ ഉത്സവങ്ങളും കൊടിയിറങ്ങാത്ത ഓർമകളും
ഡൽഹിയിലെ ഒരു പതിറ്റാണ്ട് നീണ്ട ജീവിതത്തിനിടയിൽ ഏറ്റവും കൂടുതൽ 'മിസ്സ്' ചെയ്തത് എന്താണെന്ന് ചോദിച്ചാൽ ചാത്തന്നൂർ കാഞ്ഞിരംവിള ശ്രീ ഭഗവതി ക്ഷേത്രത്തിലെയും ശ്രീ ഭൂതനാഥ ക്ഷേത്രത്തിലെയും ഉത്സവങ്ങളാണെന്നാകും എന്റെ ഉത്തരം. ചാത്തന്നൂർ വിമല സ്കൂളിൽ പഠിക്കുമ്പോൾ കുടുംബ വീട്ടിലായിരുന്നു താമസം. കുടുംബ വീടിന്റെ ഒരു മതിൽ അപ്പുറമാണ് കാഞ്ഞിരംവിള ശ്രീ ഭഗവതി ക്ഷേത്രം. അവിടത്തെ സുപ്രഭാത കീർത്തനം കേട്ടാണ് മിക്കപ്പോഴും ഉറക്കമുണർന്നിരുന്നത്.
മകരഭരണി മഹോത്സവം കൊടിയേറുന്നതിന് മുന്നോടിയായി ക്ഷേത്ര ഭാരവാഹികൾ വീട്ടിൽ ഉത്സവ പിരിവിനു വരാറുണ്ട്. ചാത്തന്നൂർ ഗവ. ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ആയിരുന്ന ഉപ്പൂപ്പ കുശലാന്വേഷണത്തിനു ശേഷം ക്യാഷ് കൊടുത്തു രസീത് കൈപ്പറ്റും. പത്തുദിവസം നീളുന്ന ഉത്സവത്തിന്റെ കാര്യപരിപാടികൾ അടങ്ങിയ നോട്ടീസും രസീതിനോടൊപ്പമുണ്ടാകും. മനസ്സിൽ അപ്പോഴേക്കും ഉത്സവം കൊടിയേറിയിട്ടുണ്ടാകും. ഉത്സവത്തിന്റെ സമാപന ദിവസം കസിൻസൊക്കെ വരും. കുട്ടികൾക്കൊക്കെ ഉപ്പുപ്പയുടെ വക ഉത്സവ പങ്ക് കിട്ടും. അമ്മാവന്മാരുടെ വകയായി ബലൂൺ, കരിമ്പ്, വറുത്ത കടല, ഈന്തപ്പഴം എന്നിവയുണ്ടാകും. ദീപാലംകൃതമായ ക്ഷേത്രത്തിലേക്കുള്ള നടപ്പാത വഴിവാണിഭക്കാര് നേരത്തെ കയ്യടക്കിയിട്ടുണ്ടാകും.
മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ തിരുമുക്കിലെ വീട്ടിലേക്ക് താമസം മാറിയെങ്കിലും ഉത്സവ ദിവസം കൃത്യമായി കുടുംബവീട്ടിലെത്തും. പെരുന്നാളിന് ഒത്തുകൂടുന്ന പോലെ ബന്ധുക്കളൊക്കെയുണ്ടാകും. കുടുംബവീടിന്റെ ഗേറ്റിനു മുൻപിൽ നിന്നാൽ ദീപാരാധന തൊഴാൻ അമ്പലത്തിൽ പോകുന്നവരെ കാണാം. റോഡിനു എതിർ വശത്തു ഗജവീരൻമാർ അണിനിരക്കും, പിന്നെ നിശ്ചലദൃശ്യങ്ങൾ, പാണ്ടിമേളം, ശിങ്കാരിമേളം. മേളപ്പെരുക്കത്തിന്റെ താളം കാതിൽ ഇപ്പോഴും അലയടിക്കുന്നുണ്ട്. മൂവാറ്റുപുഴ ഏയ്ഞ്ചല് വോയിസിന്റെ ഗാനമേള കേൾക്കാനും കെ. ആർ പ്രസാദിന്റെ നാടകം കാണാനും സമീപപ്രദേശങ്ങളിൽ നിന്നൊക്കെ പുരുഷാരമെത്തും.
പ്രീഡിഗ്രി പഠനകാലത്താണ് ചാത്തന്നൂരിലെ ശ്രീ ഭൂതനാഥ ക്ഷേത്ര ഉത്സവം കാണാൻ പോയിത്തുടങ്ങുന്നത്. ക്ഷേത്രസന്നിധിയിലെ സമൂഹസദ്യയിൽ എല്ലാ ദേശവാസികൾക്കും പങ്കെടുക്കാം. രാത്രി 9 മണിക്കുള്ള ഗാനമേള കേൾക്കാൻ മിക്കവാറും അയൽവീട്ടിലെ കളിക്കൂട്ടുകാരായ മഹ്മൂദും മുബാറക്കുമൊത്താണ് പോകാറ്. ഒരിക്കൽ ഗാനമേള കഴിഞ്ഞു അർധരാത്രി ഷിബു ഖാന്റെ കാവാസാക്കി ബൈക്കിൽ നാൽവർ സംഘം തിരികെ വരുന്ന ചിത്രം ഓർമപുസ്തകത്തിന്റെ താളുകൾ മറിക്കുമ്പോൾ കാണാം. ശ്രീ ഭൂതനാഥ ക്ഷേത്രത്തിലെ അത്തം തിരുനാൾ മഹോത്സവത്തിന്റെ സമാപന ദിവസം വൈകിട്ട് ആറാട്ട് ഘോഷയാത്രയുണ്ടാകും. തെക്കൻ കേരളത്തിലെ പ്രസിദ്ധമായ നെടും കുതിരയെടുപ്പ് കാണാൻ സമീപ ജില്ലകളിൽ നിന്നുള്ള ഭക്തരുൾപ്പെടുന്ന ജനസഞ്ചയം ഒഴുകിയെത്തും. ദീപാലംകൃതമായ ക്ഷേത്രത്തിന്റെ ആകാശദൃശ്യം നയനമനോഹരമായ കാഴ്ചയാണ്.
തഴുത്തല ഗണപതി ക്ഷേത്രത്തിലെ അവിട്ടം തിരുനാൾ ഉത്സവത്തോട് അനുബന്ധിച്ചുള്ള അറുപതോളം ഗജവീരന്മാർ അണിനിരന്ന ഗജമേള കാണാൻ കൊട്ടിയത്ത് പോയതും ആന വിരണ്ടപ്പോൾ ഒരു ലോറിയിൽ കയറി പറക്കുളത്ത് ഇറങ്ങിയതും രസകരമായ ഓർമയാണ്. പുനലൂർ ഭരണിക്കാവ് ശ്രീ ഭദ്രാ ദേവി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിന് പോയപ്പോഴാണ് ആലപ്പുഴ ഭീമാ ബ്ലൂ ഡയമണ്ട്സിന്റെ ഗാനമേള കേൾക്കുന്നത്. പരവൂർ പുറ്റിങ്ങൽ ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് ഒരിക്കൽ പോയിട്ടുണ്ട്. പത്തനംതിട്ട സാരംഗിന്റെ ഗാനമേള ആസ്വദിച്ചു തിരികെപ്പോന്നു. പാരിപ്പള്ളി കൊടിമൂട്ടിൽ ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവത്തിന് പലപ്രാവശ്യം പോയിട്ടുണ്ട്. പത്തുവർഷത്തിനു ശേഷം ഇത്തവണ ചാത്തന്നൂർ കാഞ്ഞിരംവിള ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഉത്സവം കാണാൻ പോയി. ചിരപരിചിതമായ വഴിയിലൂടെ നടക്കുമ്പോൾ ഓർമകളുടെ പിൻവിളി കേട്ടു. ജനക്കൂട്ടത്തിൽ ലയിക്കുമ്പോഴേക്കും ഗാനമേള തുടങ്ങിക്കഴിഞ്ഞിരുന്നു.






