About Me
- Shiyaz Rahuman
- Former Documentation Specialist at Suchitwa Mission, Thiruvananthapuram. Previously worked with Mathrubhumi International Festival of Letters (Thiruvananthapuram), Ministry of Information & Broadcasting (New Delhi), Doordarshan News (New Delhi), Royal Arrow Electromechanical LLC (Dubai), e-Triage Educational Support Services (Dubai), The New Indian Express, Madhyamam and Kerala Kaumudi.
Saturday, July 8, 2023
Sunday, January 8, 2023
ദില്ലിക്കാലം
പതിമൂന്നു വർഷം മുൻപ്, കൃത്യമായി പറഞ്ഞാൽ 2009 ഏപ്രിൽ 10 നു കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നും കേരള എക്സ്പ്രെസ്സിൽ ഡൽഹിയിലേക്ക് പുറപ്പെടുമ്പോൾ മാതൃഭൂമിയിലെ ഒ ആർ രാമചന്ദ്രൻ സാറിനെപോലെ അറിയപ്പെടുന്ന ഒരു സ്പോർട്സ് ജേർണലിസ്റ്റ് ആകണമെന്നായിരുന്നു ആഗ്രഹം. പ്രസ് അക്കാദമിയിലെ ജേർണലിസം കോഴ്സിന് ശേഷം നാട്ടിൽ ജോലി അന്വേഷിച്ചു ചെരുപ്പ് തേഞ്ഞപ്പോഴാണ് കേരളത്തിന് പുറത്തു ജോലിക്കു ശ്രമികുന്നതും ഡൽഹി ദൂരദർശൻ ന്യൂസിൽ എത്തിപെടുന്നതും. വിഷ്വല് മീഡിയയും ഡൽഹിയിലെ ജീവിതവും വെല്ലുവിളികൾ നിറഞ്ഞതാണെന്ന് താമസിയാതെ മനസിലായി.
Friday, August 20, 2021
KABUL
The
picturesque Kabul looks like a ghost city
After
its fall to Taliban
Citizens
turn out to be refugees
‘Evacuation’
a day-to-day affair
Horrifying
videos unfold chaos and desperation
Chilling
reports of human rights violations
Put
humanity to shame
Only
glimmer of hope comes from Panjshir Valley
Slain
Afghan hero Ahmad Shah Massoud’s citadel
Stands
up to Taliban
The
Northern Alliance flag flies high in Panjshir
Giving
a semblance of resistance and will to fight.
Wednesday, April 15, 2020
പ്രസ് അക്കാദമി ദിനങ്ങൾ
ഡിഗ്രി കഴിഞ്ഞ സമയം. തുടർ പഠനത്തെ കുറിച്ചുള്ള ചർച്ചകൾ വീട്ടിൽ തകൃതിയായി നടക്കുന്നു. എം.എ ഇംഗ്ലീഷ്, ബി.എഡ് , എൽ. എൽ. ബി എന്നിവയായിരുന്നു ചർച്ചകളിൽ നിറഞ്ഞുനിന്ന കോഴ്സുകൾ. പ്രൊഫസർ ആയ വാപ്പാക്ക് മകൻ ബി.എഡ് കഴിഞ്ഞു അദ്ധ്യാപകൻ ആയി കാണാനായിരുന്നു ആഗ്രഹം. ആയിടക്കാണ് പത്രത്തിൽ കേരള പ്രസ് അക്കാദമിയിൽ ജേർണലിസം പി. ജി ഡിപ്ലോമക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള പരസ്യം വന്നത്. അതെ സമയത് ഏഷ്യാനെറ്റ് ന്യൂസിൽ ജേർണലിസ്റ് ട്രെയിനി വേക്കൻസിയുടെ പരസ്യം സ്ഥിരം വരാറുണ്ടായിരുന്നു. അങ്ങനെ ജേർണലിസ്റ് ആകുന്നതിനെ കുറിച്ച് സ്വപ്നം കാണാൻ തുടങ്ങി.
പ്രധാന മന്ത്രിയുടെ ഓഫീസിൽ വരെ കയറാൻ പറ്റും എന്നാരോ പറഞ്ഞു. പിന്നെ വൈക്കം മുഹമ്മദ് ബഷീറിനെ പോലെ ഒരു എഴുത്തുകാരൻ ആകണമെന്ന ആഗ്രഹവും. അങ്ങനെ രണ്ടും കല്പിച്ചു പ്രസ് അക്കാദമിയിൽ അപേക്ഷ സമർപ്പിക്കാൻ തീരുമാനിച്ചു. വലിയുമ്മാടെ മകൻ നിഷാനിക്ക ഫാമിലിയുമായി കൊച്ചിയിലാണ് താമസം. ഇക്കാടെ കൂടെയാണ് അപേക്ഷ ഫോറം വാങ്ങാൻ കാക്കനാട് പോയത്. ഇക്കാടെ ഓഫീസ് പാലാരിവട്ടത്താണ്. അവിടത്തെ വൃന്ദാവൻ ഹോട്ടലിൽ കയറി മസാല ദോശയൊക്കെ കഴിച്ചിട്ടാണ് കാക്കനാടെത്തിയത്. അപേക്ഷ നൽകി അധികം താമസിയാതെ എൻട്രൻസ് എക്സമിനുള്ള ഹാൾ ടിക്കറ്റ് കിട്ടി. ഇന്റർവ്യൂവിനു വിളിച്ചപ്പോൾ വീട്ടിൽ ആർക്കും അത്ര വിശ്വാസം വന്നില്ല. ഇന്റർവ്യൂ കഴിഞ്ഞു അക്കാദമിയിൽ നിന്ന് പുറത്തിറങ്ങി ആദ്യം കണ്ട എസ് ടി ഡി ബൂത്തിൽ കയറി വീട്ടിൽ വിളിച്ചു വിവരം പറഞ്ഞു. ഇതിനിടെ അഞ്ചലുള്ള അൻവറിനെയും പുനലൂരുള്ള അഭീഷിനെയും കൊല്ലം കാരെന്ന നിലയിൽ പരിചയപെട്ടു. രണ്ടുപേർക്കും എന്നോടൊപ്പം പ്രസ് അക്കാദമിയിൽ അഡ്മിഷൻ കിട്ടി. വീട്ടിലെത്തി ഒരു വർഷത്തെ ഫീസ് മുപ്പതിനായിരം രൂപ ഡി ഡി ആയി മുൻകൂർ അക്കാദമിയിൽ കൊടുക്കണം എന്ന വിവരം പറഞ്ഞതോടെ വാപ്പ ഇടഞ്ഞു. കാരണം അഞ്ചു വർഷം കോളേജിൽ രാഷ്ട്രീയം കളിച്ചു നടന്ന എന്നെ വീട്ടുകാർക്ക് അത്ര വിശ്വാസമായിരുന്നു. പിന്നെ നാട്ടിലെ പൗര പ്രമുഖരൊക്കെ ഇടപെട്ടു കാര്യങ്ങൾ തീരുമാനമാക്കി.
നിഷാനിക്ക ആയിരുന്നു ലോക്കൽ ഗാർഡിയൻ. ഇക്കയും ചേട്ടത്തിയും ഇടക്കൊച്ചിയിലാരുന്നു താമസം.ഞാനും അവിടെ കൂടി. ഇടക്കൊച്ചിയിൽ നിന്നും കലൂരേക്ക് ബസുണ്ട് . അവിടുന്ന് കാക്കനാട് ബസിൽ അക്കാദമിയിൽ എത്തും. വൈകിട്ട് ക്ലാസ് കഴിഞ്ഞു പാലാരിവട്ടത്തു ഇക്ക ജോലി ചെയുന്ന എച്.ഡി.എഫ്.സി ബാങ്കിൽ കയറും. വർക്കിസ് സൂപ്പർ മാർക്കറ്റിൽ കയറി മീനൊക്കെ വാങ്ങി ഇക്കയോടൊപ്പം തിരികെ ഇടക്കൊച്ചിയിലേക്ക്. അക്കാദമിയിലെ ആദ്യ ദിവസം തന്നെ മനസിലായി എത്തിയിരികുന്നത് പുലിമടയിലാണെന്ന്. കേരള കൗമുദി റസിഡന്റ് എഡിറ്റർ ആയിരുന്ന എൻ എൻ സത്യവ്രതൻ (യശ്ശശരീരനായ) സാറായിരുന്നു ഡയറക്ടർ. മാതൃഭൂമി ന്യൂസ് കോഓർഡിനേറ്റർ ആയിരുന്ന പി രാജൻ സാർ, മംഗളം ചീഫ് എഡിറ്റർ ആയിരുന്ന കെ എം റോയ് സാർ, മലയാള മനോരമ ചീഫ് സബ് എഡിറ്റർ ഹരികൃഷ്ണൻ സാർ, മലയാള മനോരമ എറണാകുളം ബ്യൂറോ ചീഫ് ആന്റണി ജോൺ സാർ, മാതൃഭൂമി ചീഫ് സബ് എഡിറ്റർ വേണുഗോപാൽ സാർ, മുൻ എം പി സെബാസ്റ്റിയൻ പോൾ സാർ, എം ലീലാവതി ടീച്ചർ, ടൈറ്റസ് സാർ, രാമചന്ദ്രൻ സാർ, ഹേമലത ടീച്ചർ തുടങ്ങിയവരായിരുന്നു പ്രധാന അധ്യാപകർ. പിന്നെ കെ പി രാമനുണ്ണി, കെ എ ബീന, എം പി ബഷീർ, സക്കറിയ മേലേടം തുടങ്ങിയ ഗസ്റ്റ് അധ്യാപകരും. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും വിദ്യാർഥികൾ ഉണ്ടായിരുന്നു അക്കാദമിയിൽ. കോഴിക്കോട്ടുകാരി ധന്യ, മലപ്പുറംകാരി നാജിയ, മൂവാറ്റുപുഴയുള്ള ഗീതു, മഹാരാജാസ് കോളേജ് ചെയര്മാന് ആയിരുന്ന ശ്യാം, കാലടി സർവകലാശാല ചെയര്മാന് ആയിരുന്ന അഭിലാഷ്, മുഖത്തലയുള്ള രമ്യ, ആലുവക്കാരൻ ജസ്റ്റിൻ, കോട്ടയംകാരൻ നോബിൾ, കണ്ണൂരുള്ള ഹണി, നിലമ്പൂരുകാരൻ സാദിഖ്, പറവൂരുകാരി അനിത, ഷിന്ടോ, ഷമീർ, സന്ദീപ്, വിനീത, നസ്ലിൻ, ഷെറീന, നൗഫിയ, രാജേശ്വരി, ദീപു, ശുഭ അങ്ങനെ ഓരോരുത്തരെയായി പരിചയപെട്ടു.
സാഹിത്യലോകത്ത് പ്രസിദ്ധരായ കെ രേഖ, എസ് സിതാര തുടങ്ങിയവർ അക്കാദമിയിൽ പഠിച്ചതാണെന്ന് ഇതിനിടെ ആരോ പറഞ്ഞു. വൈക്കം മുഹമ്മദ് ബഷീർ ആകുന്നതിനെ കുറിച്ചുള്ള സ്വപ്നം അന്നുമുതൽ കാണാൻ തുടങ്ങി. അങ്ങനെ ജേർണലിസത്തിന്റെ ബാലപാഠങ്ങളൊക്കെ പഠിച്ചു കഴിഞ്ഞ ഒരു ദിവസം രാവിലെ 'അക്കാദമിയിലെ വിശേഷങ്ങൾ' എന്ന പേരിൽ ഒരു കഥയുമായാണ് ഞാൻ ക്ലാസ്സിൽ എത്തിയത്. ക്ലാസ്സിലെ സംഭവവികാസങ്ങളായിരുന്നു ഇതിവൃത്തം. സംഭവം ആദ്യ ദിവസം തന്നെ ഹിറ്റായി. പിന്നെ മനോരമയും മാതൃഭൂമിയും വായിക്കുന്നതിനു മുൻപേ എല്ലാവരും 'അക്കാദമിയിലെ വിശേഷങ്ങൾ' വായിക്കാൻ മത്സരിച്ചു. അഭീഷിന്റെ ഇരട്ടക്കുഴൽ തോക്കുമായെത്തുന്ന ജോസ് പ്രകാശ്, സുഡോകു ഷമീർ, ഷെറീനയുടെ നീലക്കുയിൽ, മലപ്പുറം കത്തിയുമായി കറങ്ങുന്ന കുപ്രസിദ്ധ ഗുണ്ട ഇടപ്പള്ളി നൗഫി, അന്യ സംസ്ഥാന തൊഴിലാളി അഭിലാഷ് ഓജാ അങ്ങനെ എണ്ണിയാലൊടുങ്ങാത്ത കഥാപാത്രങ്ങൾ.
ഒരു വർഷത്തെ കോഴ്സിന്റെ അവസാനം രണ്ട് ആഴ്ചത്തെ വിശ്വൽ മീഡിയ വർക്ഷോപ് ഉണ്ടായിരുന്നു. ഇപ്പോൾ ദൂരദർശൻ ഡെപ്യൂട്ടി ഡയറക്ടർ ആയ ബൈജു ചന്ദ്രൻ സാറിന്റെ നേതൃത്വത്തിൽ. അന്ന് 'യുദ്ധം കഴിഞ്ഞു' എന്നൊരു ഡോക്യുമെന്ററി ചെയ്തു. തിരുവനന്തപുരം കേരള കൗമുദിയിൽ ഒരു മാസത്തെ ഇന്റേൺഷിപ് കഴിഞ്ഞിറങ്ങുമ്പോൾ ഞാൻ ഒരു ജേർണലിസ്റ് ആയി മാറിക്കഴിഞ്ഞിരുന്നു. ഞങ്ങടെ ബാച്ചിൽ ഗീതുവിനാണ് ആദ്യം ജോലി കിട്ടിയത്. ജീവൻ ടിവിയിൽ വാർത്ത അവതാരകയായി. രണ്ടാം റാങ്കുകാരൻ ദീപു പോലീസ് ആയി. ഏതാണ്ട് അഞ്ചു മാസം നാട്ടിൽ ജോലി അന്വേഷിച്ചു നടന്ന ഞാൻ ഒടുവിൽ സ്പോർട്സ് ജേര്ണലിസ്റ്റായി ഡൽഹിയിലെത്തി. പിന്നീട് പലവട്ടം കൊച്ചിയിൽ പോയിട്ടുണ്ട്. കാക്കനാട് ബസ് സ്റ്റാൻഡിൽ നിന്നും കളക്ട്രേറ്റിന്റ്റെ അകത്തുകൂടി അക്കാദമിയിലേക്ക് ചിരപരിചിതമായ വഴിയിലൂടെ നടന്നിട്ടുണ്ട്. എങ്കിലും ലിപി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച സ്നേഹാക്ഷരങ്ങൾ എന്ന എന്റെ കവിതാസമാഹാരവുമായി അക്കാദമിയിൽ എത്തിയ എനിക് ലഭിച്ച സ്വീകരണം മറക്കാൻ കഴിയില്ല. അന്ന് ഹേമലത ടീച്ചർ എന്നെ പുതിയ കുട്ടികൾക്ക് പരിചയപ്പെടുത്തിയതും ക്ലാസ്സെടുക്കാൻ ക്ഷണിച്ചതും. പിന്നീട് വർഷങ്ങൾക്കിപ്പുറം കൊച്ചിയിൽ ന്യു ഇന്ത്യൻ എസ്പ്രെസ്സിൽ സീനിയർ സബ് എഡിറ്റർ ആയി ജോയിൻ ചെയുമ്പോൾ കൊച്ചി ഒരുപാടു മാറിയിരുന്നു. അപ്പോൾ ബിഗ് ബി യിലെ ബിലാൽ ജോൺ കുരിശിങ്കലിന്റെ ഡയലോഗ് കാതിൽ മുഴങ്ങി കൊച്ചി പഴയ കൊച്ചി അല്ലെന്നറിയാം പക്ഷെ ബിലാൽ പഴയ ബിലാലാ.
Wednesday, April 8, 2020
ഒരു ലോക്ക്ഡൗൺ ക്വാറന്റൈൻ അപാരത
ആദ്യമൊക്കെ ഓഫീസിൽ സഹപ്രവർത്തകർ കളിയാക്കിയിരുന്നു. എന്നാൽ കളിയാക്കിയവർ മാസ്ക് വച്ചു വരുന്നത് താമസിയാതെ കാണാൻ കഴിഞ്ഞു. 2020 മാർച്ച് 22 ന് പ്രധാനമന്ത്രി ജനത കർഫ്യു പ്രഖ്യാപിച്ചപ്പോഴും കാര്യങ്ങൾ കൈവിട്ട് പോകുമെന്ന് കരുതിയില്ല. നാട്ടിലേക്ക് എസ്കേപ്പ് ആയാലോ എന്നാലോചിച്ചു തീരും മുൻപേ എയർപോർട്ട് അടച്ചു. ആദ്യ ഘട്ട ലോക്ക്ഡൗണിന്റെ തുടക്കം വല്യ കുഴപ്പമില്ലായിരുന്നു. കേരള ഹോട്ടലിൽ നിന്നും പാർസൽ വാങ്ങി പോന്നു. എന്നാൽ ഒരാഴ്ച്ച കഴിഞ്ഞതോടെ ഹോട്ടൽ അടച്ചു. ബ്രെഡും പഴവും മെനുവിൽ ഇടം പിടിക്കുന്നതും മാസ്ക്, സാനിറ്റിസർ, വർക്ക് ഫ്രം ഹോം തുടങ്ങിയ വാക്കുകൾ നിഘണ്ടുവിൽ ഇടം പിടിക്കുന്നതും ഞെട്ടലോടെ കണ്ടു. 'സ്വിഗ്ഗി' ഭാഗിഗമായ് പ്രവർത്തിക്കും എന്ന വാർത്ത അറിഞ്ഞു സ്വിഗ്ഗിയിൽ മെമ്പർഷിപ്പ് എടുത്തു.
ഇഡ്ഡ്ലിയും ദോശയും അന്വേഷിച്ചു ശരവണ ഭവൻ, സാഗർ രത്ന, നൈവേദ്യം തുടങ്ങിയ ഹോട്ടലുകൾ കണ്ടെത്തി. സാഗർ രത്നയിൽ നിന്നും 220 രൂപക്ക് മസാല ദോശ ഓർഡർ ചെയ്തപ്പോഴാണ് ബിരിയാണിയേക്കാൾ വിലയുണ്ട് മസാല ദോശക്കെന്നു മനസിലായത്. ആ ദിനങ്ങളിലാണ് നെസ്ലെ എവരിഡേയുമായി ചങ്ങാത്തത്തിലാകുന്നത്. ലാപ്ടോപ്പും ഡെസ്ക്ടോപ്പും ഇല്ലാതെ മൊബൈൽ വഴിയുള്ള വർക്ക് ഫ്രം ഹോം വെല്ലുവിളിനിറഞ്ഞതായിരുന്നു. എങ്കിലും ഒരു കൈ നോക്കാൻ തീരുമാനിച്ചു. എന്നാൽ തുടർച്ചയായ മൊബൈൽ ഉപയോഗം കാരണം കഴുത്ത് തിരിക്കാൻ വയ്യാതായി. ഇതിനിടെ ആകെയുള്ള ആശ്വാസം നൈവേദ്യത്തിൽ നിന്നുള്ള പലതരം പായസമായിരുന്നു.
സ്ഥിരമായി ബിരിയാണി കഴിച്ചു ബിരിയാണിയോടുള്ള ഇഷ്ടമൊക്കെ പോയി. എത്ര രൂപ കൊടുത്താലും വേണ്ടില്ല ചോറും മീൻകറിയും കിട്ടിയാൽ മതിയെന്നായി. അവശ്യ വസ്തുക്കൾ വാങ്ങാൻ മാത്രം പുറത്തിറങ്ങി. അപ്പോൾ കൊറോണ “हमें क्या बिगड़ेगा” എന്ന ഭാവത്തിൽ തോളിൽ കയ്യിട്ട് നടക്കുന്ന സ്ഥലവാസികളെ കണ്ട് പകച്ചു. മാസ്ക്കും ഗ്ലാവ്സും ധരിച്ചെത്തുന്ന സ്വിഗ്ഗി ഡെലിവറി ഏജന്റ്സിനെ തടഞ്ഞുവച്ചും ചീത്തവിളിച്ചും ഇതേ സ്ഥലവാസികൾ തിണ്ണമിടുക്ക് കാട്ടി. നോ കോൺടാക്ട് ഡെലിവറി ആയിട്ടും പലപ്പോഴും റോഡിൽ പോയി പാർസൽ കൈപ്പറ്റേണ്ട അവസ്ഥയായി. ഒരു ദിവസം തൈമൂർ നഗറിലെ റിലയൻസ് സൂപ്പർമാർക്കറ്റിൽ നിന്ന് ഒരു വാട്ട്സ്ആപ്പ് സന്ദേശം ലഭിച്ചു. റിലയൻസ് സ്പൈസ് മെമ്പർഷിപ്പുള്ളതിനാൽ അവശ്യസാധനങ്ങൾ ഓർഡർ ചെയ്താൽ താമസസ്ഥലത്തെത്തും എന്നായിരുന്നു സന്ദേശം. അങ്ങനെ ഡ്രൈ ഫ്രൂട്സും നെസ്ലെ എവരിഡേയും റൂമിലെത്തി.
ലോക്ക്ഡൗൺ നാലാം ഘട്ടമായപ്പോൾ ഇളവുകൾ പ്രഖ്യാപിക്കപ്പെട്ടു. കൂടിയിരുന്നു ചീട്ടു കളിക്കുന്ന സ്ഥലവാസികളുടെ ചിത്രം സാമൂഹിക അകലം കടലാസ്സിൽ മാത്രമുള്ളതാണെന്ന് തോന്നിപ്പിച്ചു. അന്യ സംസ്ഥാന തൊഴിലാളികൾക്കുള്ള ശ്രമിക് ട്രെയിനിൽ നാട്ടിലേക്കു രക്ഷപ്പെട്ടാലോ എന്നുപോലും ആലോചിച്ചു. രണ്ടാഴ്ച്ചകൂടി കഴിഞ്ഞപ്പോൾ ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിച്ചു. 2020 ജൂൺ 1 ന് ഡൽഹിയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനത്തിൽ കേരളത്തിലേക്ക് രക്ഷപ്പെട്ടു. തിരുവനന്തപുരം വിമാനത്താവളത്തിൽ പലപ്രാവശ്യം ഇറങ്ങിയിട്ടുണ്ടെങ്കിലും അത്തവണ വിമാനം റൺവേയിൽ തൊട്ടപ്പോൾ ജീവൻ തിരികെ കിട്ടിയ പ്രതീതിയായിരുന്നു. എയർപോർട്ടിൽ മെഡിക്കൽ സംഘത്തിന്റെ ചോദ്യം ചെയ്യലിനൊടുവിൽ 14 ദിവസത്തെ ഏകാന്തവാസം (പ്രവാസികൾക്കുള്ള നിർബന്ധിത ക്വാറന്റൈൻ) വിധിച്ചുകൊണ്ടുള്ള വാറണ്ട് കയ്യിൽ കിട്ടി. നേരെ ചിന്നക്കട വിജിപി റസിഡൻസിയിൽ. സ്വിഗ്ഗിയും നെസ്ലെ എവരിഡേയും
അവിടെയും കരുതലുമായി കൂടെയുണ്ടായിരുന്നു. ക്വാറന്റൈൻ പൂർത്തിയാക്കി ജില്ലാ മെഡിക്കൽ ഓഫീസറുടെ കാര്യാലയത്തിൽ നിന്നും താമ്രപത്രം കൈപ്പറ്റി. വീട്ടിലെത്തുമ്പോഴും കൊറോണവൈറസുമായുള്ള മുഖാമുഖത്തിന്റെ ഭയപ്പെടുത്തുന്ന ഓർമകൾ പിന്തുടരുന്നുണ്ടായിരുന്നു.
LOCKDOWN
Masked men and women
Deserted streets and empty markets
Fear and chaos
Politics takes a respite
Bread and banana
Make an unusual entry
Into the menu
Embarrassing Dum Biryani and Fish Masala
Hand sanitizer becomes
The most sought-after commodity
Social distancing, lockdown
And home quarantine
Become commonly used words
Aftermath of Coronavirus
Alters the life radically.
Friday, May 10, 2019
തൂക്കുപാലത്തിന്റെ നാട്ടിൽ
പുനലൂർ പോളിടെക്നിക് ആരംഭിച്ചിട്ട് അധികനാളായിട്ടില്ലായിരുന്നു. സ്വന്തം കെട്ടിടം ആയിട്ടില്ലാത്തതിനാൽ ചെമ്മന്തൂർ സ്കൂളിലായിരുന്നു ക്ലാസുകൾ. പുതിയ ബാച്ചിനെ വരവേൽക്കാൻ എസ്എഫ്ഐ, എബിവിപി സംഘടനകൾ ഗംഭീര സ്വീകരണം ഒരുക്കിയിരുന്നു. സീനിയർസും കോളേജിലെ പ്രധാന നേതാക്കളുമായ സന്ദീപ്, ഷമീർ, രഞ്ജിത്, പ്രദീപ് തുടങ്ങിയവരെ പരിചയപെട്ടു. ആദ്യത്തെ രണ്ടാഴ്ച്ച ഞാൻ അഞ്ചലുള്ള വല്യച്ഛന്റെ മകളുടെ വീട്ടിൽ നിന്നായിരുന്നു കോളേജിൽ പൊയ്ക്കൊണ്ടിരുന്നത്. പിന്നീട് കുറച്ചുകൂടി അടുത്ത കുന്നിക്കോടേക്ക് താമസം മാറി. കുന്നിക്കോട്-പുനലൂർ റൂട്ടിൽ കെഎസ്ആർടിസി കൺസെഷൻ തരപ്പെടുത്തി. രാവിലെ കുന്നിക്കോട് നിന്ന് ചെമ്മന്തൂര് ഇറങ്ങും. ഇതിനിടെ ക്ലാസുകൾ നെല്ലിപ്പള്ളിയിലേക്കും വട്ടപ്പടയിലേക്കും മാറി. ചെമ്മന്തൂർ ഇറങ്ങി കോളേജ് ബസിൽ കയറും. ബസ് പുനലൂർ റെയിൽവേ സ്റ്റേഷൻ വഴി (പ്രിൻസിപ്പൽ സലിം കുമാർ സാറും കൊല്ലത്തു നിന്നും ട്രെയിനിൽ പുനലൂർ എത്തുന്ന വിദ്യാർഥികളും അവിടെ നിന്ന് കയറും) നെല്ലിപ്പള്ളിയിലേക്കും അവിടെ നിന്ന് വട്ടപ്പടയിലേക്കും. അഞ്ചലുള്ള അനു, ഗായത്രി, അഗസ്ത്യക്കോടുള്ള അനുജ, കരിക്കോടുള്ള ശ്രീകുമാർ, ബിനോയ്, നിഷ, രശ്മി, ശ്രീജ, സിന്ധു, രാജി, സുനീഷ് ഷിബു, ദിലീപ്, മനോജ്, അനീഷ്, സ്മിതലാൽ, സ്മിത, ജ്യോത്സ്ന, സരസ്വതി, ഷിജി കൃഷ്ണകുമാർ (അടുത്തിടെ ജീവിതം അവസാനിപ്പിച്ചു) അങ്ങനെ സഹപാഠികളെ ഓരോരുത്തരെയായി പരിചയപെട്ടു.
മറ്റു ബ്രാഞ്ചുകളായ സി.റ്റി, സി.എ.ബി.എം ഇവിടങ്ങളിലുള്ളവരുമായും സൗഹൃദം സ്ഥാപിച്ചു. റാഫി, കിഷോർ, വിജീഷ്, ബ്ലെസി, പ്രിൻസി, അനില, വിനീത, സോണി, ശശികല പിന്നെ ജൂനിയേഴ്സായ റിനു രാജ് , റജി, ഷാനിമ, ഷെഫിന്, ബെൻസി. ഷംനാദ് സാർ, അഞ്ജന ടീച്ചർ, നസീമ ടീച്ചർ,സിദ്ധാർഥൻ സാർ, മത്തായി സാർ, അശോകൻ സാർ, സുരേഷ് സാർ ഇവരൊക്കെ ആയിരുന്നു പ്രധാന അധ്യാപകർ.
ചില ദിവസങ്ങളിൽ നെല്ലിപ്പള്ളിയിലാകും ക്ലാസ്. മറ്റുചിലപ്പോൾ വട്ടപ്പടയിലും. അങ്ങനെയിരിക്കെ ഇലക്ട്രോണിക്സിൽ ഷിബു, ദിലീപ് തുടങ്ങിയവരുടെ നേതൃത്വത്തിൽ കെഎസ് യു രൂപീകരിക്കാനുള്ള ശ്രമം നടക്കുന്നതായി മനസിലായി. താമസിയാതെ ഷിബുവിന്റെ നേതൃത്വത്തിൽ കെ എസ് യു യൂണിറ്റ് രൂപം കൊണ്ടു. കോളേജിലെ എസ്എഫ്ഐ ക്കാർ ഷിബുവിനെ കയ്യേറ്റം ചെയ്യുകയും കാര്യങ്ങൾ സംഘർഷാവസ്ഥയിലേക് പോകുകയും ചെയ്തു. ആദ്യവർഷം കാര്യമായി രാഷ്ട്രീയപ്രവർത്തനം ഇല്ലായിരുന്നെങ്കിലും കെ എസ് യു വിന്റെ ശക്തികേന്ദ്രമായ ഇലക്ട്രോണിക്സിൽ ഒരു എസ്എഫ്ഐ ക്കാരനായിത്തന്നെ നിൽക്കുന്നതാണ് നല്ലതെന്നു എനിക്ക് മനസിലായി. ഇതിനിടെ ഞാൻ കുന്നിക്കോടുന്നു പുനലൂരേക്ക് താമസം മാറി. നെല്ലിപ്പള്ളിൽ നിന്നും ക്ലാസ്സുകൾ വട്ടപ്പടയിലേക് മാറി. അപ്പോഴേക്കും മിക്കവരും കോളേജ് ബസ് ഉപേക്ഷിച്ചിരുന്നു. വട്ടപ്പടയിലേക്ക് രാവിലെ ജീപ്പ് വിളിച്ചാണ് പോയിരുന്നത്. മിനിമം ഇരുപത് പേരെങ്കിലും കയറണം.അൻപത് രൂപ എല്ലാവരും കൂടിയാണ് കൊടുക്കുക. ആ വർഷത്തെ സംസ്ഥാന പോളി യൂണിയൻ ഉത്ഘാടനം പുനലൂർ വച്ചായിരുന്നു. സംസ്ഥാന പോളി യൂണിയൻ ചെയർമാൻ പുനലൂർ പോളിയിലെ ഷമീർ ആയത് കൊണ്ടാണ് അങ്ങനൊരു അവസരം കിട്ടിയത്. യശ്ശശരീരനായ വയലിൻ മാന്ത്രികൻ ബാലഭാസ്കറിന്റെ സംഗീത പരിപാടി ആയിരുന്നു പ്രധാന ആകർഷണം. ആദ്യ വർഷത്തിന്റെ അവസാനം കന്യാകുമാരിയിലേക്ക് ഒരു വിനോദ യാത്ര പോയി. രണ്ടാം വര്ഷം ആയപ്പോഴേക്കും കോളേജിലെ എല്ലാ വിദ്യാർത്ഥി സംഘടനകളുടെയും നേതാക്കൾ ഇലക്രോണിക്സിലായി. ക്ലാസ്സിൽ വല്ലപ്പോഴും കയറിയിരുന്ന എനിക്ക് ഇലക്ട്രോണിക്സ് ലാബ് ഒരു ബാലികേറാമലയായിരുന്നു. സിന്ധുവും ശ്രീജയുമായിരുന്നു മിക്കപ്പോഴും എന്നെ രക്ഷപെടുത്തിയിരുന്നത്.
എല്ലാ ക്യാമ്പസിലെയും പോലെ ഇവിടെയും കമിതാക്കൾക്ക് ഒട്ടും കുറവില്ലായിരുന്നു. ഷിജുവും ഷാനിയയും പോളിയിലെ പ്രണയം പിൽക്കാലത്ത് വിവാഹത്തിൽ എത്തിച്ചു. തായ്ലക്ഷ്മി, രാംരാജ്, അഞ്ചൽ വർഷ ഇതായിരുന്നു സ്ഥലത്തെ പ്രധാന തീയറ്ററുകൾ. കല്യാണരാമൻ, മീശമാധവൻ, രാക്ഷസരാജാവ്, തിളക്കം അങ്ങനെ എത്രയോ സിനിമകൾ. വട്ടപ്പട കല്ലടയാറിന്റെ തീരത്തുള്ള പ്രകൃതിരമണീയമായ ഒരു സ്ഥലമായിരുന്നു. നീർച്ചോലകളും റബ്ബർതോട്ടങ്ങളും ഉള്ള ഒരു പച്ചത്തുരുത്തു. സമരമുള്ള ദിവസങ്ങളിൽ പുനലൂർ നിന്നും കുറ്റാലത്തേക്കോ പാലരുവിയിലേക്കോ കണ്ണറ പാലത്തിലൂടെ മീറ്റർ ഗേജ് തീവണ്ടിയിലുള്ള യാത്ര മറക്കാൻ കഴിയില്ല. കോളേജിലെ സംഭവങ്ങളെ ആസ്പദമാക്കി എത്രയോ കഥകളും കവിതകളും എഴുതി. 'വട്ടപ്പട വിശേഷങ്ങൾ' കോളേജ് ഒന്നടങ്കം ഏറ്റെടുത്ത പംക്തി ആയിരുന്നു.
രണ്ടാം വർഷത്തിന്റെ പകുതിയോടെ ഞാൻ വീട്ടിൽ നിന്നും ട്രെയ്നിലാക്കി കോളേജിലേക്കുള്ള യാത്ര. ചാത്തന്നൂർ നിന്നും രാവിലെ പാർവതി ബസിൽ കുണ്ടറ ഇറങ്ങും. അവിടെ നിന്നും ദിലീപ്, മനോജ്, രാജി, സി.ടി യിലെ ചിഞ്ചു, അനുജ, രജനി തുടങ്ങിയവരോടൊപ്പം മീറ്റർ ഗേജ് ട്രെയിനിൽ പുനലൂരേക്ക്. ഇടയ്ക് ഷിബുവും അനിലും ട്രെയിനിൽ വരാറുണ്ട്. നാടൻ പാട്ടുമായി രംഗം കൊഴുക്കും. കൊല്ലത്തു നിന്നും റാഫി, നിയാസ്, സ്മിജിത് തുടങ്ങി ഒരു വൻ സംഘം തന്നെ ട്രെയിനിൽ ഉണ്ടാകും.
രണ്ടാം വര്ഷം ക്ലാസുകൾ അവസാനികുന്നതിനു മുൻപ് നടന്ന എസ്എഫ്ഐ യൂണിറ്റ് സമ്മേളനത്തിൽ ഞാൻ കോളേജ് യൂണിറ്റ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു.ഏതാണ്ട് അതെ സമയം തന്നെ ഷിബു കെ എസ് യു യൂണിറ്റ് പ്രസിഡന്റായി. മൂന്നാം വര്ഷം ഇലക്ട്രോണിക്സിൽ രാഷ്ട്രീയമായ ചേരിതിരിവ് പ്രകടമായി തുടങ്ങി. അക്കൊല്ലം നടന്ന പോളി യൂനിയൻ തിരഞ്ഞെടുപ്പിൽ ഒട്ടുമിക്ക സ്ഥാനാർത്ഥികളും ഇലക്ട്രോണിക്സിൽ നിന്നായിരുന്നു. ഷിബു കെ എസ് യു ചെയര്മാന് സ്ഥാനാർത്ഥി, അനിൽ എബിവിപി ചെയര്മാന് സ്ഥാനാർത്ഥി, അഷ്റഫ് എബിവിപി വൈസ് ചെയര്മാന് സ്ഥാനാർത്ഥി. ദിലീപ് കെ എസ് യു ആർട്സ് ക്ലബ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചപ്പോൾ ഞാൻ കൗൺസിലർ പോസ്റ്റിലേക്ക് എസ്എഫ്ഐ സ്ഥാനാർത്ഥിയായി. സി.ടി യിലെ അജേഷ് ആയിരുന്നു എന്റെ എതിരാളി. വാശിയേറിയ പോരാട്ടത്തിൽ അൻപത് വോട്ടിനു ഞാൻ ജയിച്ചു (സ്വന്തം ക്ലാസ്സായ ഇലക്ട്രോണിക്സിൽ നിന്നും പതിനേഴ് വോട്ട് മാത്രം കിട്ടിയിട്ടും). എനിക്ക് പുറമെ ഷിബുവും ദിലീപും ജയിച്ചു. അക്കൊല്ലം സംസ്ഥാന പോളി കലോത്സവം തിരൂരായിരുന്നു നടന്നത്. പുനലൂരിൽ നിന്നും ആർട്സ് ക്ലബ് സെക്രട്ടറി ദിലീപിനോടും മത്സരാർത്ഥികളോടുമൊപ്പം തിരൂരിലെത്തി. നാലു ദിവസത്തെ കലോത്സവത്തിനിടെ തിരൂർ ഖയാം തീയറ്ററിൽ പോയി ബിപാഷ ബസുവിന്റെ 'ജിസം' സിനിമ കണ്ടു. മൂന്നാം വർഷം പോളിയിൽ രാഷ്ട്രീയ സംഘർഷങ്ങൾ ഉണ്ടായെങ്കിലും എല്ലാം രമ്യമായി പരിഹരിക്കാൻ കഴിഞ്ഞു. ഒൻപത് ദിവസത്തെ ഒരു സ്റ്റഡി ടൂറോടെയാണ് പോളി ജീവിതത്തിനു തിരശീല വീണത്.
കൗമാരത്തിന്റെ അവസാന പകുതിയേ ഒരു ഉത്സവമാക്കിയ തൂക്കുപാലത്തിന്റെ നാട്. കടുകുമണിയോളം ചെറുതായ ആ ഓർമകളെ കുന്നോളം വലുതാക്കിയ ഫേസ്ബുക്, വാട്സാപ്പ്, മെസ്സഞ്ചർ തുടങ്ങിയ സോഷ്യൽ മീഡിയ രാജാക്കന്മാരോടുള്ള നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു.
Saturday, June 2, 2018
HONOUR KILLING
Lovebirds
Separated by ‘Honour killing’
On a fateful night
When a cop betrayed
God’s own country
For 2000 bucks.
Resembling Judas’ betrayal of Christ
For 30 silver coins.
When revolutionary outfits
Stood with hunters
Making mockery of its ideology.
When ‘Satan’ visited
Kevin’s grief-stricken family
On the pretext of breaking news.
Kevin’s soul departed this world
Leaving behind an inconsolable Neenu
And a blot on civilized society.













