ചിറകടിച്ചുയരും മുന്പേ
ചിറകറ്റു വീണ നിലാപക്ഷികള്‍
കാമവെറിപൂണ്ട ചടുലനൃത്തങ്ങള്‍
ഉടഞ്ഞുചിതറിയ വളപൊട്ടുകള്‍
ആര്‍ത്തനാതങ്ങളെ വിഴുങ്ങിയ
തീനാളങ്ങള്‍
സമ്പന്നമാക്കുന്നിവയോക്കെയും
ഇന്നിന്റെ നേര്കാഴ്ച്ചകളെ
സ്നേഹശൂന്യമായ് കാലചക്രമുരുളവേ
കാഴ്ച്ചകലോന്നാകെ പിന്നില്‍ മറയവേ
വേറിട്ട കാഴ്ചയായ് എന്തേ നീ വന്നീല.....?
അണഞ്ഞ മന്ചിരാതുകളില്‍
വെളിച്ചം പകര്‍ന്നീല.....?
മനസ്സിന്‍ വാതായനങ്ങളില്‍
ചുംബന കൊതിയുന്നര്‍ത്തി
വിദൂര വിഭാതമാകുന്നുവോ നീ.....?
No comments:
Post a Comment