വശ്യമനോഹരിയാം സന്ധ്യ
പകലിനെ കൈവെടിഞ്ഞവള്‍
നിലാവിനെ വരിക്കുവാന്‍
നോമ്പ് നോറ്റിടുന്നു.
പകലറിയുന്നു നഷ്ടമാകുന്ന
വിശുദ്ധ പ്രണയം
പകലിന്‍ നിനവുകലറിയാതെ
നിലാവണിയിച്ച അന്ഗുലീയമതില്‍
പതിയെ തലോടി
അലസമായെങ്ങോ മിഴിനട്ടു
സന്ധ്യ നില്‍ക്കവേ
വീഴ്കയായി മൃദുമേനിയില്‍
നഭസ്സില്‍ നിന്നുമാ മഴത്തുള്ളികള്‍
ലവണ രസമാര്ന്നോരശ്രുവിന്‍
ഇളം ചൂടുള്ള മഴത്തുള്ളികള്‍.
No comments:
Post a Comment