About Me

My photo
Documentation Specialist at Suchitwa Mission, Thiruvananthapuram. Previously worked with Mathrubhumi International Festival of Letters, Ministry of Information & Broadcasting (New Delhi), Doordarshan News (New Delhi), Royal Arrow Electromechanical LLC (Dubai), e-Triage Training Center (Dubai), The New Indian Express, Madhyamam and Kerala Kaumudi.

Sunday, October 24, 2010

അന്നുമിന്നും

അന്ന്
ഞെരുക്കമുള്ള മുടിയിഴകള്‍ക്കു
ചെമ്പിച്ച നിറമായിരുന്നു
അക്ഷരങ്ങളില്‍
കാവ്യദേവത കുടിയിരുന്നു
സിരകളില്‍
വിപ്ലവം ലഹരി പടര്‍ത്തി
പ്രണയം
കൈയെത്തുംദൂരത്തായിരുന്നു
പ്രണയിനി
വിളിപ്പാടകലെയും
ഇന്ന്
ഉച്ചിയോളം കഷണ്ടി
കാഴ്ച കണ്ണടയിലൂടെ
സഞ്ചാരം വാര്‍ത്തകള്‍ക്കിടയിലൂടെ
ആരവങ്ങലൊഴിഞ്ഞ സായാഹ്നങ്ങളില്‍
മൌനം
ഭയാനകമായ നിശബ്ദത തീര്‍ക്കുന്നു.
വഴിവക്കില്‍ വേശ്യകള്‍
നിഴലനക്കങ്ങലാല്‍ ക്ഷണിക്കുന്നു.

Monday, October 11, 2010

പുനര്‍ജ്ജനി

വസന്തത്തിന്‍ സൌന്തര്യമായ്
സൌഹൃദം
കുളിരുള്ള സ്പര്‍ശമായ്
പ്രണയം
ആത്മാവിലലിയുന്ന വേദനയായ്
വിരഹം
ഓരോ ഋതുക്കലായ് പുനര്‍ജ്ജനിച്ചീടവേ
ഏകാന്ത യാമങ്ങളില്‍
നിഴലുകള്‍ പോലെയെന്നരികെ
വന്നെന്നിലെ മൌനം
കവര്‍ന്നെടുക്കുന്നു
ആരോ കവര്‍ന്നെടുക്കുന്നു.

കാഴ്ചക്കപ്പുറം

ചിറകടിച്ചുയരും മുന്പേ
ചിറകറ്റു വീണ നിലാപക്ഷികള്‍
കാമവെറിപൂണ്ട ചടുലനൃത്തങ്ങള്‍
ഉടഞ്ഞുചിതറിയ വളപൊട്ടുകള്‍
ആര്‍ത്തനാതങ്ങളെ വിഴുങ്ങിയ
തീനാളങ്ങള്‍
സമ്പന്നമാക്കുന്നിവയോക്കെയും
ഇന്നിന്റെ നേര്കാഴ്ച്ചകളെ
സ്നേഹശൂന്യമായ് കാലചക്രമുരുളവേ
കാഴ്ച്ചകലോന്നാകെ പിന്നില്‍ മറയവേ
വേറിട്ട കാഴ്ചയായ് എന്തേ നീ വന്നീല.....?
അണഞ്ഞ മന്ചിരാതുകളില്‍
വെളിച്ചം പകര്‍ന്നീല.....?
മനസ്സിന്‍ വാതായനങ്ങളില്‍
ചുംബന കൊതിയുന്നര്‍ത്തി
വിദൂര വിഭാതമാകുന്നുവോ നീ.....?

Thursday, October 7, 2010

കൌമാരം

കൌമാരത്തിന്‍ രക്തത്തിളപ്പിലേക്ക്
ഓര്‍മതന്‍ തേരിലേറി
മടക്കയാത്ര ചെയ്തീടവേ
കാണുന്നു
വാര്ധ്യക്യം ചുളിവുകള്‍ തീര്‍ത്ത
സൈപ്രസ് മരങ്ങള്‍
തിളക്കം നഷ്‌ടമായ
പഞ്ചാരകല്ലുകള്‍
കേള്‍ക്കുന്നു
ഇന്ഗ്വിലാബിന്‍ ഇടിമുഴക്കങ്ങള്‍
ആര്‍പ്പുവിളികള്‍
കാഴ്ചക്കും കേള്‍വിക്കുമിടയിലെ ദൂരം
കൌമാരത്തില്‍നിന്നും
യൌവനത്തിലെക്കുള്ളത്രയും.

സമസ്യ

നീ നീയായിരിക്കുമ്പോഴേ
നിന്നിലെ സ്നേഹം ദീപ്തമാകൂ
നിന്റെ വാചാലതക്ക് പിന്നിലെ മൌനം
നിന്നെ നീയല്ലാതാക്കുന്നു.
വാക്കിലും നോക്കിലുമാ മന്ദഹാസത്തില്‍പോലുമേ
അര്‍ത്ഥവും അര്‍ത്ഥവെത്യാസവും
ഒളിഞ്ഞിരുന്നു.
കാരണം ചികയുവാന്‍ ഞാനാളല്ല
എങ്കിലും ഭയാശങ്കകള്‍ക്കിടയാകുംപോള്‍
ചോദ്യങ്ങള്‍ തികട്ടുന്നു.
ഉത്തരങ്ങള്‍ക്കിടനല്കാതെ പോക നീ
കാതങ്ങള്‍ പിന്നിടുവാന്‍
ദ്ര്വിടചിത്തയായ്.

Tuesday, October 5, 2010

നേര്‍രേഖ

അവളോട്‌
ഏറെ പറയാനുന്ടെനിക്ക്
അവള്‍ക്കെന്നോടും
മിഴികള്‍ നേര്‍രേഖയിലാകുമ്പോള്‍
വാക്കുകള്‍
മറവിയില്‍ അഭയം തേടും
അപ്പോള്‍ പിന്‍വിളിക്കായ്
ഋതുക്കള്‍ കതോര്‍ക്കുകയാകും.

സന്ധ്യ

വശ്യമനോഹരിയാം സന്ധ്യ
പകലിനെ കൈവെടിഞ്ഞവള്‍
നിലാവിനെ വരിക്കുവാന്‍
നോമ്പ് നോറ്റിടുന്നു.
പകലറിയുന്നു നഷ്ടമാകുന്ന
വിശുദ്ധ പ്രണയം
പകലിന്‍ നിനവുകലറിയാതെ
നിലാവണിയിച്ച അന്ഗുലീയമതില്‍
പതിയെ തലോടി
അലസമായെങ്ങോ മിഴിനട്ടു
സന്ധ്യ നില്‍ക്കവേ
വീഴ്കയായി മൃദുമേനിയില്‍
നഭസ്സില്‍ നിന്നുമാ മഴത്തുള്ളികള്‍
ലവണ രസമാര്ന്നോരശ്രുവിന്‍
ഇളം ചൂടുള്ള മഴത്തുള്ളികള്‍.