ഇന്ഗ്വിലാബ് സിന്ദാബാദ് SFI സിന്ദാബാദ്. ഒരു കാലഘട്ടത്തെ പ്രകമ്പനം
കൊള്ളിച്ച ഈ മുദ്രാവാക്യം ഇന്ന് ആരവങ്ങലോഴിഞ്ഞ ഏകാന്തതയുടെ ഭയാനകമായ നിശബ്ദതയില്‍ തട്ടി പ്രതിദ്വനിക്കുമ്പോള്‍ ഓര്‍മ്മകള്‍ തെന്നി തെറിച്ചു പിന്നിലേക്ക് പോകുന്നു. ചെഗുവേര, Bhagat Singh , സുഭാഷ് ചന്ദ്ര ബോസ് തുടങ്ങിയവരെ ആരാധിച്ചിരുന്ന ഒരു കൌമാരക്കാരന്‍ SFI ക്ക് വളക്കൂറില്ലാത്ത ഫാത്തിമ കലാലയത്തിലാണ് രാഷ്ട്രിയത്തിന്റെ ബാല പാഠങ്ങള്‍ അഭ്യസിച്ചത്. ഇ.ജോണ്‍, (ഇ. പി. ജയരാജന്‍ സന്റയാഗോമാര്‍തിന്‍ടെ കയ്യില്‍ നിന്നും കാശ് വാങ്ങിയിട്ട് തള്ളി പറഞ്ഞ കട്ടന്‍ ചായയും ബീടിയുമായിരുന്നു സ.ജോഹ്നിന്റെ ഊര്‍ജ്ജം) അനില്‍ എ. ജി, സജീവ്, രാധാകൃഷ്ണന്‍ എന്നിവരായിരുന്നു ഫാത്തിമയിലെ നേതാക്കള്‍. ഇവരുടെ കൂടെയുള്ള ദിനങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ സംഭവബഹുലമായിരുന്നു . സമരങ്ങളും സംഗട്ടനങ്ങളും ജീവിതത്തിന്റെ ഭാഗമായി മാറുകയായിരുന്നു. ഫാത്തിമയില്‍ SFI ആദ്യമായിട്ട് ജയിക്കുബോള്‍ ഞാന്‍ അണിയറയില്‍ ഉണ്ടായിരുന്നു. SFI യുണിറ്റ് കമ്മിറ്റി അംഗം ആയതോടെ ഉത്തരവാദ്വിതങ്ങള്‍ കൂടി. അങ്ങനെയാണ് St Mary's സ്കൂളില്‍ പ്രിന്‍സിപ്പലിനെ ഗൊരാവോ ചെയ്യാന്‍ പോയത്. S.N കോളേജിലെ സഗാക്കളും കൂടെയുണ്ടായിരുന്നു. ഏഴ് അടി ഉയരമുള്ള മതില്‍ ചാടികടന്നാണ് സ്കൂള്‍ കോമ്പൌണ്ടില്‍ കടന്നത്( ഇന്നനെന്ഗില്‍ ഞാന്‍ പേടിച്ചു തിരിച്ചു പോകും) ചെന്നയുടന്‍ പ്രിന്‍സിപ്പലിന്റെ മുറിയിലേക്ക് ഞങ്ങള്‍ ഇരച്ചുകയറി. അദേഹത്തെ ബന്ദിയാക്കി കുറച്ചുകഴിഞ്ഞപ്പോള്‍ പോലീസ് എത്തി ഞങ്ങളെ അറസ്റ്റു ചെയ്തു നീക്കി. ഞാന്‍ കരുതിയത് പോലീസ് സ്റെഷനിലേക്ക് പോകുമെന്നാണ്. എന്നാല്‍ ഞ്ഞന്കളെ ബസ് സ്റ്റോപ്പില്‍ ഇറക്കിവിടുകയാണ് ചെയ്തത്.( സ. ഇ. കെ നായനാരുടെ പോലീസ് ഞങ്ങളെ തിരിച്ചറിഞ്ഞിരുന്നു). അതായിരുന്നു പോലീസുമായുള്ള ആദ്യ കൂടികാഴ്ച.
കൊല്ലത്ത് merchants ഹാളില്‍ നടന്ന ഏരിയ സമ്മേളനത്തിനു ക്ലാസ്സ് കട്ടുചെയ്തു ആഘോഷമായിട്ടാണ് പോയത്. സംഭവബഹുലമായ ദിവസങ്ങള്‍ക്കിടെ എന്ട്രന്‍സ് പരീക്ഷയൊക്കെ ഞാന്‍ ഉപേക്ഷിച്ചിരുന്നു. അങ്ങനെയാണ് വീട്ടുകാര്‍ എന്നെ പുനലൂര്‍ പോളിട്ടെക്ക്നിക്കില്‍ ചേര്‍ക്കുന്നത്. ആദ്യ വര്ഷം മാന്യനായി കഴിഞ്ഞ ഞാന്‍ രണ്ടാം വര്ഷം യുണിറ്റ് കമ്മിറ്റി അംഗമായി രംഗ പ്രവേശം ചെയ്തു. എന്റെ ക്ലാസ്സിലായിരുന്നു എല്ലാ വിദ്യാര്‍ഥി നേതാക്കളും പഠിച്ചിരുന്നത്( രാഷ്ട്രീയം). മറ്റൊരു കാര്യം ക്ലാസ്സില്‍ KSU വിനായിരുന്നു മേല്‍ക്കോയ്മ( എന്റെ സഹപാഠികള്‍ ചേര്‍ന്നാണ് KSU രൂപീകരിച്ചത്) യുണിറ്റ് പ്രസിഡന്റും ഏരിയ കമ്മിറ്റി അംഗവും ആയതോടെ അറിയപെടുന്ന ഒരു നേതാവായി ഞാന്‍ മാറി. മൂന്നാം വര്‍ഷമാണ് ഞാന്‍ കോളേജ് യുണിയന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. Councillor സ്ഥാനത്തേക്കാണ് മത്സരിച്ചത്. ത്രികോണ മത്സരത്തിനൊടുവില്‍ ഞാന്‍ 50 വോട്ടിനു ജയിച്ചു. രസകരമായ സംഭവം 45 പേരുള്ള എന്റെ ക്ലാസ്സില്‍ നിന്നും എനിക്ക് കിട്ടിയത് വെറും 23 വോട്ട്( എതിരാളിയുടെ ക്ലാസ്സില്‍ നിന്നും 15 വോട്ട് പിടിച്ചു ഞാന്‍ അത് അഡ്ജസ്റ്റ് ചെയ്തു). ആ സമയത്ത് ഞാന്‍ ABVP യുടെ ഹിറ്റ് ലിസ്റ്റില്‍ പെട്ടിരുന്നു. എന്തായാലും പ്രശ്നമൊന്നും ഉണ്ടായില്ല. ഇതിനിടെ സംസ്താന പോളി കലോല്‍സവത്തിലേക്ക് ക്ഷണം കിട്ടി. അങ്ങനെ നാല് ദിവസം തിരൂരില്‍ പോയി അടിച്ചു പൊളിച്ചു. തിരൂരില്‍ നിന്നും മടങ്ങിയെത്തിയ ഉടനെ ഒരു ഗോരാവോയില്‍ പങ്കെടുത്തു. മുനിസിപ്പല്‍ സെക്രടര്യെ ബന്ധിയാക്കിയ ആ കേസ് ഗുലുമാലായി. ഞങ്ങള്‍ 15 പ്രതികള്‍ക്കും സമന്‍സ് കിട്ടി. പിന്നീട് രണ്ടര വര്ഷം കഴിഞ്ഞാണ് കേസ് തീര്‍ന്നത്. സ.ഇ.കെ നായനാര്‍ ഉത്ഗാടനം നിര്‍വഹിച്ച SFI കൊല്ലം ജില്ലാ സമ്മേളനത്തില്‍ പ്രതിനിതിയായി പങ്കെടുത്ത എന്റെ രാഷ്ട്രീയ ജീവിതത്തിനു താമസിയാതെ തിരശീല വീഴുകയും ചെയ്തു.
ഏതാണ്ട് ആറ് വര്‍ഷങ്ങള്‍ കഴിഞ്ഞ് പുനലൂരില്‍ ഞാന്‍ വീണ്ടുമെത്തി. ആ സമയത്ത് journalism കോഴ്സ് കഴിഞ്ഞ് ദേശാഭിമാനി പരീക്ഷ എഴുതിയ സമയമാണ്. SFI ഭാരവാഹിയായിരുന്നു എന്ന ഒരു കത്ത് വാങ്ങാനെത്തിയ എനിക്ക് സ്വയം പരിച്ചയപെടുത്തെണ്ടി വന്നില്ല. കാരണം നേരത്തെ SFI കൊല്ലം ജില്ല സെക്രടറി ആയിരുന്ന പി.സജി ആയിരുന്നു അപ്പോള്‍ അവിടത്തെ ലോക്കല്‍ കമ്മിറ്റി സെക്രടറി. അദ്ദേഹം പുതിയ ഏരിയ സെക്രടരിയോടു പറഞ്ഞതിങ്ങനെയാണ് അറിയില്ലേ ഷിയാസിനെ പുനലൂര്‍ പോളിയിലെ തീപ്പൊരി ആയിരുന്നു.അന്ന് കത്ത് കിട്ടിയെങ്കിലും വി.എസ് പക്ഷമായതിനാല്‍ ദേശാഭിമാനിയില്‍ എനിക്ക് ജോലി കിട്ടിയില്ല. ദല്‍ഹിയില്‍ ദൂരദര്‍ശന്‍ ന്യൂസ് ആയിരുന്നു എന്റെ തലവരയില്‍ ഉണ്ടായിരുന്നത്.
ഇന്ന് വാര്‍ത്തകള്‍ക്ക് പിന്നാലെ നെറ്റൊട്ടമോടുന്നതിനിടെ ഏതെങ്കിലും സമരം കാണുമ്പോള്‍ നക്ഷട്രാന്കിത ശുഭ്ര പതാകയുമേന്തി ഒരു കൌമാരക്കാരന്‍ "ചോരച്ചാലുകള്‍ നീന്തികയരിയ തോക്കിന്ഈണം കേട്ടുമയന്കിയ തൂക്കുമാരന്കളില്‍ ഊഞ്ഞാലാടിയ കാമ്മ്യുനിസ്ടിന്‍ സന്തതികള്‍" എന്ന മുദ്രാവാക്യം മുഴക്കി നീന്കുന്നതായി ഞാന്‍ സങ്കല്‍പ്പിക്കാറുണ്ട്.

No comments:
Post a Comment