About Me

My photo
Former Documentation Specialist at Suchitwa Mission, Thiruvananthapuram. Previously worked with Mathrubhumi International Festival of Letters (Thiruvananthapuram), Ministry of Information & Broadcasting (New Delhi), Doordarshan News (New Delhi), Royal Arrow Electromechanical LLC (Dubai), e-Triage Educational Support Services (Dubai), The New Indian Express, Madhyamam and Kerala Kaumudi.

Wednesday, November 26, 2025

തവയും തന്തൂരിയും



ഡൽഹിയിൽ എത്തുന്നതുവരെ അരിയാഹാരം കഴിക്കുന്ന ഒരു തനി മലയാളി ആയിരുന്നു ഞാൻ. എന്നാൽ മൂന്നുനേരവും ഗോതമ്പാഹാരം കഴിക്കുന്ന ഹിന്ദി ഹൃദയഭൂമിയിൽ അരിയാഹാരം കേരള ഹോട്ടലുകളിൽ മാത്രം കിട്ടുന്ന ഒന്നായിരുന്നു. അങ്ങനെയാണ് തവ റൊട്ടിയും തന്തൂരി റൊട്ടിയും മെനുവിൽ ഇടം പിടിക്കുന്നത്.

ഈവനിംഗ് ഷിഫ്റ്റുള്ള ദിവസങ്ങളിൽ ദൂരദർശൻ കാന്റീനിൽ ഡിന്നറിനു തവ റൊട്ടിയും തന്തൂരി റൊട്ടിയും അനുബന്ധ സബ്‌ജികളും ഉണ്ടാകും. തവ റൊട്ടിയും ദാൽ ഫ്രയും ആണ് ആദ്യം പരീക്ഷിച്ചു നോക്കിയത്. അടുത്ത ദിവസം अंडा (മുട്ട) ഭുജിയ കൂടി വാങ്ങി. പിന്നെ തവ റൊട്ടിയും अंडा കറിയും കഴിച്ചു നോക്കി. കളിമൺ അടുപ്പിൽ ചുട്ടെടുക്കുന്ന തന്തൂരി റൊട്ടിയും പനീർ മസാലയും ഇഷ്ടപ്പെട്ടു. പറഞ്ഞുവരുമ്പോൾ കേരളത്തിലെ ഹോട്ടലുകളിൽ കിട്ടുന്ന നാനിന്റെ വകയിലൊരമ്മാവൻ ആയിട്ടുവരും തന്തൂരി റൊട്ടി. നാട്ടിൽ ഗോതമ്പ് പലഹാരങ്ങളോട് മുഖം തിരിച്ചിരുന്ന ഞാൻ ഗത്യന്തരമില്ലാതെ ഗോതമ്പിനോട് സമരസപ്പെട്ടു.

വീഡിയോ എഡിറ്റർ മുനിന്തർ യാദവ് പറഞ്ഞാണ് മണ്ഡി ഹൗസ് മെട്രോ സ്റ്റേഷനടുത്തുള്ള FICCI കാന്റീനിലെ റൊട്ടി-ഭിണ്ടി സബ്ജി (വെണ്ടയ്ക്ക) കോംബോയെ കുറിച്ചറിഞ്ഞത്. അങ്ങനെ മുനിന്തർ യാദവിനോടൊപ്പം റൊട്ടിയും ഭിണ്ടിയും കഴിക്കാൻ പോയി. മിതമായ വിലയും രുചികരമായ ഭക്ഷണവും. വൈകാതെ ഈവനിംഗ് ഷിഫ്റ്റുള്ള ദിവസങ്ങളിൽ അത്താഴം FICCI കാന്റീനിൽ നിന്നായി. Early morning ഷിഫ്റ്റുള്ള ഒരു ഞായറാഴ്ച ഓഫീസ് കാന്റീനിൽ നിന്നും ആലൂ പറാട്ടയും സബ്ജിയും കഴിച്ചു. വിഭവം കുറച്ചു ഹെവിയായതിനാൽ അന്ന് ലഞ്ച് കഴിക്കേണ്ടി വന്നില്ല. അവിചാരിതമായി കിട്ടിയ ഒരു ഡേ ഷിഫ്റ്റിൽ അമീർ റിസ്‌വിയോടൊപ്പം ഹരിയാന ഭവനിലെ 50 രൂപയുടെ 'थाली' കഴിക്കാൻ പോയി. പച്ചരി ചോറും റൊട്ടിയും ദാലും പലതരം സബ്‌ജികളും സലാഡും ഉൾപ്പെടുന്ന 'थाली' പുതുമയുള്ള ഉച്ചഭക്ഷണമായിരുന്നു.

കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിൽ ജോലി ചെയ്യുമ്പോൾ Soochna Bhavan ന് തൊട്ടടുത്തുള്ള Scope Complex കാന്റീനെയാണ് പ്രധാനമായും ആശ്രയിച്ചിരുന്നത്. അവിടെ ഉച്ചസമയത്ത് തന്തൂരി റൊട്ടിയും ചിക്കൻ കറിയും ലഭ്യമായിരുന്നു. 3 മണിക്കുള്ള ഡ്യൂട്ടി സ്ഥിരമായപ്പോൾ ഒരു ടിഫിൻ ബോക്സ് വാങ്ങി അതിൽ മലബാർ ഹോട്ടലിൽ നിന്നും ഹാഫ് ബിരിയാണി വാങ്ങികൊണ്ട് പോകാൻ തുടങ്ങി. എന്നാൽ പലപ്പോഴും ബിരിയാണി കേടായതുകാരണം അത്താഴപട്ടിണിയായി. പിന്നെ ഓഫീസിലേക്ക് വരുന്നവഴി ടിഫിൻ ബോക്സിൽ Scope Complex കാന്റീനിൽ നിന്നും തന്തൂരി റൊട്ടിയും ചിക്കൻ കറിയും വാങ്ങി 7 മണിയാകുമ്പോൾ കഴിച്ചു പോന്നു.

സ്വിഗ്ഗിയിൽ മെമ്പർഷിപ്പ് എടുത്തതോടെ റൊട്ടിയും സബ്ജിയും ചൂടോടെ കഴിക്കാൻ തുടങ്ങി. മിക്കപ്പോഴും കൂടെ ജോലിചെയ്യുന്ന നിർഭയ് സിംഗുമൊത്താണ് അത്താഴം. നിർഭയ് ആള് നോൺ വെജ്ജാണ്. റൊട്ടിയും ബട്ടർ ചിക്കനും നല്ല കോമ്പിനേഷൻ ആണെന്ന് അദ്ദേഹമാണ് പറഞ്ഞത്. 8 റൊട്ടിയും ഒരു സബ്ജിയും വാങ്ങും. 5 റൊട്ടി നിർഭയ്ക്കും 3 എണ്ണം എനിക്കും. ഇടക്ക് മുഗളായ് ബിരിയാണിയും ഹൈദരാബാദി ബിരിയാണിയും കഴിച്ചു. നിർഭയ് മറ്റൊരോഫീസിലേക്ക് സ്ഥലം മാറി പോകുന്നത് വരെ അത്താഴം പങ്കുവെക്കൽ തുടർന്നു. അരിയാഹാരം കഴിക്കുന്ന തനി മലയാളിയിൽ നിന്നും തന്തൂരി റൊട്ടി കഴിക്കുന്ന പ്രവാസി മലയാളിയിലേക്കുള്ള വേഷപ്പകർച്ച ഇന്നും ഒരു വിസ്മയമായി അവശേഷിക്കുന്നു.

 

Friday, November 21, 2025

പ്രവാസി

 


ചില മനുഷ്യരങ്ങനെയാണ്. ഹൃദ്യമായ സംസാരവും പെരുമാറ്റവും കൊണ്ട് നമ്മളറിയാതെ മനസ്സിൽ കയറിക്കൂടും. അങ്ങനൊരാളെ ഈയടുത്ത് ഭാര്യയുടെ വീട്ടിൽ വച്ച് വർഷങ്ങൾക്ക് ശേഷം കാണാനിടയായി. കണ്ടപാടെ അദ്ദേഹം ചോദിച്ചത് 'താടിയൊക്കെ നരച്ചല്ലോ ഷിയാസിക്ക' എന്നാണ്. വർഷങ്ങൾ ഒരുപാട് കടന്നുപോയിരിക്കുന്നു. 10 വർഷം മുൻപ് ജോലി അന്വേഷിച്ചു ദുബായിൽ വിമാനമിറങ്ങുമ്പോൾ Toyota Hilux മായ് അളിയനോടൊപ്പം സ്വീകരിക്കാനെത്തിയ ചെറുപ്പക്കാരൻ. അളിയനുള്ള അരിപ്പത്തിരി-ചിക്കൻ ഫ്രൈ പൊതിയോടൊപ്പം ലിജാസിനും പ്രത്യേകം ഒരു പൊതി കരുതിയിരുന്നു. റൂമിൽ പോയി കഴിക്കാൻ പറഞ്ഞിട്ട് കേൾക്കാതെ വഴിവക്കിൽ ഇരുന്ന് കഴിക്കാൻ മനസ്സുകാണിച്ച നാട്ടിൻപുറത്തുകാരൻ. ദുബായിൽ യൂണിയൻ മെട്രോയുടെ തൊട്ടടുത്തും പിന്നീട് എയർപോർട്ട് ഫ്രീസോണിലും എനിക്ക് താമസസൗകര്യം ശരിയാക്കിത്തന്ന മനുഷ്യസ്നേഹി. അവധി ദിവസങ്ങളിൽ Toyota Hilux മായ് വരുന്ന അദ്ദേഹത്തോടൊപ്പം ദുബായ്, ഷാർജ ഒക്കെ കറങ്ങിയതും ഗഫൂർക്കയുടെ തട്ടുകടയിൽ പോയതുമൊക്കെ നിറമുള്ള ഓർമകളാണ്.

ദുബായിൽ റൂംമേറ്റായിരുന്ന പെരുമ്പാവൂരുകാരൻ സാദിക്കിനെ എങ്ങനെ മറക്കാനാണ്. Carrefour ഹൈപ്പർമാർക്കറ്റിലെ ജീവനക്കാരനായ അദ്ദേഹവുമൊത്താണ് റാസൽഖൈമ സന്ദർശിച്ചത്. കുന്നുകളും ചതുപ്പുനിലങ്ങളുമുള്ള പ്രകൃതിരമണീയമായ സ്ഥലം. അവിടുത്തെ സൂര്യാസ്തമയം കാപ്പിൽ കായലിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു. വിസിറ്റ് വിസയുടെ കാലാവധി കഴിയാറായി നാട്ടിലേക്കു തിരികെ പോകുന്ന വിവരം പറഞ്ഞപ്പോൾ സാദിക്ക് ഒരു നിമിഷം നിശബ്ദനായി. നാട്ടിലേക്ക് മടങ്ങുന്നതിന്റെ തലേദിവസം അദ്ദേഹം എനിക്ക് ബിരിയാണി വാങ്ങി തന്നു. തിരികെ റൂമിലേക്ക് നടക്കുമ്പോൾ പഴ്സിൽ നിന്നും 50 Dirhams എടുത്ത് എന്റെ നേരെ നീട്ടി. ഞാൻ സ്നേഹത്തോടെ നിരസിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് അങ്ങനൊരു നാട്ടുനടപ്പ് ഉണ്ടെന്നാണ്. നാട്ടിൻപുറത്തെ നന്മകളാൽ മഹാനഗരത്തെ സമൃദ്ധമാക്കുന്ന മനുഷ്യർ.

 


Tuesday, November 4, 2025

ജുലെനയിലെ നവദമ്പതികൾ



ഡൽഹിയെക്കുറിച്ചെഴുതുമ്പോഴൊക്കെ അറിയാതെ കടന്നു വരുന്ന പേരാണ് അനീസിന്റെത്. അദ്ദേഹത്തെ പരിചയപ്പെടുന്നത് SIO നേതാവും പ്രസ് അക്കാദമിയിൽ എന്റെ സഹപാഠിയുമായിരുന്ന സാദിക്ക് മമ്പാട് വഴിയാണ്. ഡൽഹിയിൽ ജോലി കിട്ടി പോകുന്ന വിവരം പറഞ്ഞപ്പോൾ അവിടെ ജാമിയ മിലിയ സർവകലാശാലയിൽ ഒരു പരിചയക്കാരനുണ്ടെന്നും വേണ്ട സഹായം ചെയ്യുമെന്നും പറഞ്ഞാണ് സാദിക്ക് അനീസിന്റെ നമ്പർ തന്നത്. സരായ് ജുലെനയിൽ എത്തിയപാടെ അനീസിന്റെ നമ്പർ ഡയൽ ചെയ്തു. കാമ്പസിലാണെന്നും വൈകിട്ട് കാണാമെന്നും മറുപടി കിട്ടി. തമ്പി ചേട്ടന്റെ കേരള ഹോട്ടലിനു മുൻപിൽ വച്ചായിരുന്നു കൂടിക്കാഴ്ച. അനീസ് റൂമിലേക്ക് ക്ഷണിക്കുകയും സഹവാസിയായ സമീർ ബാബുവിനെ പരിചയപ്പെടുത്തുകയും ചെയ്‌തു. സരായ് ജുലെനയിൽ താമസസ്ഥലം ശരിയാക്കി തരാമെന്ന് ഇരുവരും ഉറപ്പ് നൽകി. പറഞ്ഞതുപോലെ സത്യപ്രകാശ് ശർമ്മയുടെ കെട്ടിടത്തിൽ സമീർ ബാബു റൂം തരപ്പെടുത്തി. 

താമസിയാതെ ഞാൻ അനീസിന്റെ റൂമിലെ ഒരു നിത്യസന്ദർശകനായി മാറി. എപ്പോൾ ചെന്നാലും കട്ടൻ ചായ കിട്ടും. ജാമിയ മിലിയയിൽ പഠിക്കുന്ന മലയാളികളിൽ ഒട്ടുമിക്കവരെയും അനീസ് വഴിയാണ് പരിചയപ്പെട്ടത്. അവധിദിവസങ്ങളിൽ അനീസിന്റെ ക്ഷണം സ്വീകരിച്ചു അദ്ദേഹത്തിന്റെ റൂമിൽ ബിരിയാണി കഴിക്കാൻ പോയിട്ടുണ്ട്. ജമാഅത്തെ ഇസ്‌ലാമിക്കാരനല്ലാതിരുന്നിട്ടും അനീസിന്റെ ക്ഷണപ്രകാരം പല പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്. അനീസും സുഹൃത്തുക്കളും ഇന്ത്യയുടെ ലോകകപ്പ് ക്രിക്കറ്റ് മത്സരം കാണാൻ എന്റെ റൂമിലെത്തിയത് നാട്ടിൽ ക്രിക്കറ്റ് മത്സരം കാണുന്ന ആൾക്കൂട്ടത്തിന്റെ പ്രതീതി സൃഷ്ടിച്ചു. അങ്ങനെയിരിക്കെ ഒരവധിദിവസം ഞാൻ അനീസിന്റെ റൂമിലെത്തിയപ്പോൾ കാണുന്നത് ഒരുപ്പയെയും മകളെയുമാണ്. സ്റ്റെയർകേസ് ഇറങ്ങിവന്ന അനീസാണ് അവരെ പരിചയപ്പെടുത്തിയത്. നാട്ടിൽ നിന്നും ജാമിയയിൽ അഡ്മിഷൻ എടുക്കാൻ വന്ന റാബിയയും ഉപ്പയും ആയിരുന്നത്. പക്ഷെ റാബിയക്ക് താമസിക്കാൻ  സ്വന്തം റൂം ഒഴിഞ്ഞുകൊടുത്ത അനീസിന്റെ വിശാലമനസ്കത എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല. പിൽക്കാലത്ത് അനീസിന്റെയും റാബിയയുടെയും നിക്കാഹ് കഴിഞ്ഞ വാർത്ത അറിഞ്ഞപ്പോഴാണ് കാര്യങ്ങൾ തിരിഞ്ഞത്. 

നവദമ്പതികൾ സരായ് ജുലെനയിലും ജാമിയ നഗറിലും സ്വീകരണങ്ങൾ ഏറ്റുവാങ്ങി. സാഗർ അപ്പാർട്മെന്റിലേക്ക് താമസം മാറിയ നവദമ്പതികൾക്ക് ആശംസയറിയിക്കാൻ ഞാനും ഫാസിലുമൊന്നിച്ചാണ്‌ പോയത്. നവവധുവാണ് കട്ടൻ ചായ തയാറാക്കി വിരുന്നുകാരെ സ്വീകരിച്ചത്. അനീസും റാബിയയും വീട്ടിൽ ചിരപരിചിതരായിരുന്നു. ഒരിക്കൽ ലീവിന് നാട്ടിൽ വന്നിട്ട് പോകുമ്പോൾ നവദമ്പതികൾക്ക് കൊടുക്കാൻ പ്രത്യേകം പലഹാരങ്ങൾ തന്ന് വിട്ടിരുന്നു. നാട്ടിൽ മലയാളം ചാനലുകളിൽ ജോലി സാധ്യതയുണ്ടോ എന്നന്വേഷിക്കുന്നതിനിടെയാണ് മീഡിയ വൺ ചാനൽ തുടങ്ങുന്ന വിവരമറിഞ്ഞത്. അനീസ് മുൻകയ്യെടുത്ത് മീഡിയ വണ്ണിൽ എൻട്രി തരപ്പെടുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ ആ പ്രതീക്ഷ അസ്ഥാനത്തായി. താമസിയാതെ അനീസും റാബിയയും തൊട്ടടുത്ത കെട്ടിടത്തിൽ അഞ്ജുവിന്റെയും ശിവയുടെയും അയൽക്കാരായി താമസം തുടങ്ങി. ഇടക്കൊരു ദിവസം പെരുന്നാളിന് എന്നെ വിളിച്ചു ബിരിയാണി തന്നു. ജാമിയയിലും ജെ എൻ യു വിലുമായി പഠനം പൂർത്തിയാക്കി ഇരുവരും കേരളത്തിലേക്ക് മടങ്ങി. മാധ്യമത്തിൽ ജോലി കിട്ടിയ ഞാനും വൈകാതെ  കേരളത്തിലെത്തി. എന്തുകൊണ്ടോ തമ്മിൽ കാണാൻ കഴിഞ്ഞില്ല. 

ഡൽഹിയിലേക്കുള്ള എന്റെ രണ്ടാം വരവിൽ അനീസിനെ വല്ലാതെ മിസ് ചെയ്തു. ഫാസിൽ പറഞ്ഞാണ് അനീസ് അബുദാബിയിൽ ഷെയ്ഖ് ആയ വിവരം അറിഞ്ഞത്. ഒരുപാട് സന്തോഷം തോന്നി. ഡൽഹിയോട് വിടപറഞ്ഞു നാട്ടിൽ തിരിച്ചെത്തി 'My दिल्ली Decade' എന്ന ഓർമ്മക്കുറിപ്പ് എഴുതിയപ്പോൾ അനീസുമായി വീണ്ടും ബന്ധം സ്ഥാപിച്ചു. വാട്സാപ്പ് വഴി വിശേഷങ്ങളൊക്കെ പങ്കുവച്ചു. റാബിയ 'My दिल्ली Decade' നെക്കുറിച്ചു ഫേസ്ബുക്കിൽ പോസ്റ്റിട്ടു. പഴയ സൗഹൃദം പൊടിതട്ടിയെടുത്തു. പിന്നീട് ഡൽഹി കഥകൾ LinkedIn ൽ പബ്ലിഷ് ചെയ്തപ്പോൾ അനീസിനെ ആ പ്ലാറ്റ്ഫോമിൽ കണ്ടെത്താനുള്ള ശ്രമമായി. ഒടുവിൽ അടുത്തിടെയാണ് എത്തിക്കൽ ഹാക്കേഴ്‌സിനെപ്പോലും കബളിപ്പിച്ചുകൊണ്ട് കാണാമറയത്തായിരുന്ന അദ്ദേഹത്തെ കണ്ടെത്തുന്നത്. Aneesudheen KT എന്ന എസ്എസ്എൽസി ബുക്കിലും ഫേസ്ബുക്കിലും കൊടുത്തിരിക്കുന്ന സ്പെല്ലിങ് Anisudheen KT എന്നാക്കിയാണ് അദ്ദേഹം സെർച്ച് എഞ്ചിനെ ഇത്രയും നാൾ വഴി തെറ്റിച്ചത്. ഇങ്ങനെയൊക്കെയാണെങ്കിലും അനീസും റാബിയയും ഇല്ലാത്ത ഡൽഹി കഥകൾ ചുക്കില്ലാത്ത കഷായം പോലെയാണ്.

Quest for mouthwatering parotta and classic pairings


Often dubbed as the 'national dish of Kerala', parotta has a unique place in the state's modern culinary culture. I have heard from my mother about a four-year-old boy who used to buy parotta from a nearby hotel most evenings and eat it with milk and sugar. His relationship with parotta, which began in childhood, endures to this day, whether in Kerala or outside.

Let’s begin with the parotta-sambar combination that I enjoyed in the morning at Saji Chettan's hotel in Nellippally during my time at Govt. Polytechnic College in Punalur. My first experience with Malabar parotta occurred when I attended the State Inter-Polytechnic Arts Festival at Thunchan Parambu in Tirur. The parotta and egg masala that I savoured from Malabar Hotel in Delhi and the parotta served with Kottayam-style chicken roast at Annie’s Kerala Kitchen remain memorable. During my job search in Dubai, I encountered a Korean national who visited Kerala Cafeteria near Union Metro Station every morning to enjoy parotta rolls, which made me realise that parotta has gained international fame.

The entry of different varieties – kuthu parotta, coin parotta, nool parotta and bun parotta, further cemented parotta’s status as a hot seller. Numerous eateries in Kollam, my hometown, offer these versions, and Qahwa Restaurant in Pallimukku comes first on the list. The kizhi parotta available at the Ezhuthani Hotel in Keralapuram has garnered its own dedicated following. The banana leaf-wrapped parotta paired with vegetable stew served at a tea shop near my in-laws' house in Mananakku is considered the finest in terms of local flavour. However, the parotta-egg curry combo that I enjoyed at Jabbar Ekka's thattukada in Karbala Junction during my studies at Fatima Mata National College in Kollam stands out.


 

Saturday, November 1, 2025

രാമു ഭായി

 

ഡൽഹിയിലെ സംഭവബഹുലമായ ജീവിതത്തിനിടയിൽ കണ്ടുമുട്ടിയ അനേകം മനുഷ്യർക്കിടയിൽ നാലാളുടെ ജോലി ഒറ്റക്ക് ചെയ്തിരുന്ന ഒരു കുറിയ മനുഷ്യനുണ്ടായിരുന്നു. അടുപ്പമുള്ളവർ ദാദ എന്നുവിളിച്ചിരുന്ന രാമു ഭായി. കൗമാരത്തിന്റെ അവസാന പകുതിയിൽ സരായ് ജുലെനയിലെ പൗരപ്രമുഖനായ സത്യപ്രകാശ് ശർമ്മയുടെ വീട്ടിൽ ജോലിക്കെത്തിയ പശ്ചിമ ബംഗാൾ സ്വദേശി.

അഞ്ച് ബഹുനിലകെട്ടിടങ്ങളുടെ മാലിക്ക് ആയിരുന്നു സത്യപ്രകാശ് ശർമ്മ. പല രൂപഭാവത്തിലുള്ള ready-to-rent മുറികളുള്ള ഈ കെട്ടിടങ്ങളുടെ പരിപാലനമായിരുന്നു രാമു ഭായിയുടെ പ്രധാന ജോലി. ഇടക്ക് ബ്രോക്കറായും പ്ലംബറായും മേസ്തിരിയായും വേഷം മാറും. രാവിലെ 3.30 നു എല്ലാ കെട്ടിടങ്ങളിലെയും മോട്ടോർ ഓൺ ചെയ്യുന്നതോടെ രാമു ഭായിയുടെ ഒരു ദിവസം ആരംഭിക്കും. Early morning shift ഉള്ള ദിവസങ്ങളിൽ ഓഫീസിലേക്ക് പോകാനിറങ്ങുമ്പോൾ ഗലിയിൽ ദാദയുണ്ടാകും.

ഒരു ദിവസം രാവിലെ ഭക്ഷണം കഴിക്കാൻ ഇറങ്ങുമ്പോൾ ഗേറ്റിനടുത്ത് രാമു ഭായിയെ പതിവില്ലാതെ കാണാനിടയായി. കാര്യമന്വേഷിച്ചപ്പോൾ ആക്രിക്കാരനെ കാത്തുനിൽക്കുകയാണെന്നു പറഞ്ഞു. ഒരു കെട്ട് പഴയ പത്രവും വാടകക്കാർ ഉപേക്ഷിച്ചുപോയ കുറച്ചു സ്റ്റീൽ പാത്രങ്ങളും. മക്കാൻ മാലിക്ക് അറിയാതെ വിൽക്കാനുള്ള പരിപാടിയാണ്. പത്രക്കെട്ടിന്‌ മുകളിലിരിക്കുന്ന ഒരു പുതിയ ഫയൽ അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്. ഫയൽ എടുത്ത് മറിച്ചു നോക്കി. സയ്യിദ് സമീർ എന്ന മലയാളിയുടെ SSLC ബുക്ക് ഉൾപ്പടെയുള്ള സർട്ടിഫിക്കറ്റുകളാണ്. ഇതെവിടുന്നു കിട്ടി എന്ന ചോദ്യത്തിന് രാമു ഭായി വ്യക്തമായി ഉത്തരം നൽകിയില്ല.

ജാമിയ മിലിയ സർവകലാശാലയിൽ അഡ്മിഷൻ നടക്കുന്ന സമയമാണ്. നാട്ടിൽ നിന്നും വന്ന ആരോ ഏതോ റൂമിൽ മറന്നുവച്ചതാകും എന്ന നിഗമനത്തിലെത്തി. ആ ഫയൽ അന്വേഷിച്ചു അതിന്റെ ഉടമ വരുമെന്നും അതില്ലാതെ പഠനം മുടങ്ങുമെന്നും അതിനാൽ ആക്രിക്കാരന് കൊടുക്കരുതെന്നും പറഞ്ഞു നോക്കി. രാമു ഭായിക്ക് കുലുക്കമില്ല. പതിയെ തന്ത്രം മാറ്റി. വൈകിട്ടത്തെ ചായയും സമൂസയും ഓഫർ ചെയ്തതോടെ ഫയൽ എന്റെ കയ്യിലെത്തി. ഫയൽ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ ഒരു ലാൻഡ്‌ലൈൻ നമ്പർ കിട്ടി. അപ്പോൾ തന്നെ വിളിച്ചു. സയ്യിദ് സമീറിന്റെ വീടാണ്. കാര്യം പറഞ്ഞു. വൈകാതെ ആൾ നേരിട്ടെത്തി ഫയൽ കൈപ്പറ്റി ഒരു താങ്ക്‌സും പറഞ്ഞു പോയി. അന്ന് ഫയലുമായ പോയ സയ്യിദ് സമീർ പിന്നീട് PhD കരസ്ഥമാക്കി.

ഇതിനിടെ ആഴ്ചയിലൊരിക്കൽ റൂം ക്ലീൻ ചെയ്യാൻ വരാമെന്നു രാമു ഭായി സമ്മതിച്ചു. സത്യപ്രകാശ് ശർമ്മ അറിയരുതെന്ന ഉപാധി ഞാനും അംഗീകരിച്ചു. അവധിയുള്ള ദിവസങ്ങളിൽ ടെറസിലെ അരമതിലിൽ രാമു ഭായിയുമായി സംസാരിച്ചിരിക്കും. അദ്ദേഹത്തിന്റെ കദന കഥ അങ്ങനെ പതിയെ ചുരുളഴിഞ്ഞു. 10000 രൂപയും താമസവും ഭക്ഷണവും മോഹിച്ചാണ് സത്യപ്രകാശ് ശർമ്മയുടെ ജോലിക്കാരനായത്. ബഹുനിലകെട്ടിടങ്ങളുടെ പടികൾ കയറിയിറങ്ങി ആരോഗ്യം ക്ഷയിച്ചതായും കേരളത്തിലൊരു ജോലി തരപ്പെടുത്തികൊടുക്കാമോ എന്നും ദാദ ചോദിച്ചു. നോക്കട്ടെ എന്ന് പറഞ്ഞു അദ്ദേഹത്തെ സമാധാനിപ്പിച്ചു.

സുഹൃത്തായ ഫാസിൽ താമസിച്ചിരുന്നത് സത്യപ്രകാശ് ശർമ്മയുടെ ഉടമസ്ഥതയിലുള്ള മറ്റൊരു കെട്ടിടത്തിലാണ്. അവിടെ പോകുമ്പോൾ സ്റ്റെയർകേസ് തുടക്കുന്ന രാമു ഭായിയെ കാണാം. എന്നാൽ അവിടെ വച്ചു സംസാരിക്കരിക്കരുതെന്നു പുള്ളി ആംഗ്യം കാണിക്കും. ഞാൻ യാതൊരു പരിചയവുമില്ലാത്തതുപോലെ ഫാസിലിന്റെ റൂമിലേക്ക് പോകും. അവധിദിവസങ്ങളിൽ രാമു ഭായിയുമായുള്ള സൗഹൃദസംഭാഷണം തുടർന്നു. വൈകാതെ ദാദയിൽ നിന്നും ഞെട്ടിക്കുന്ന ആ സത്യമറിഞ്ഞു. സത്യപ്രകാശ് ശർമ്മയുടെ മൂന്നാമത്തെ മകൻ രാഹുൽ അദ്ദേഹത്തിന്റെ സ്വന്തം മകനല്ല. കടുത്ത മദ്യപാനത്തെത്തുടർന്നു രോഗിയായി മരണപ്പെട്ട സഹാദരന്റെ മകനാണ്. അനീസും റാബിയയും താമസിക്കുന്ന 75-ാം നമ്പർ കെട്ടിടം രാഹുലിന്റെ പേരിലാണത്രെ.

റൂം ക്ലീൻ ചെയ്യാൻ വരുന്ന രാമു ഭായിയെ വീട്ടിൽ എല്ലാവർക്കും അറിയാം. ലീവിന് നാട്ടിൽ പോയി വരുമ്പോൾ കൊണ്ടുവരുന്ന പലഹാരങ്ങളിൽ ഒരു പങ്ക്  അദ്ദേഹത്തിനും നൽകും. ഒരിക്കൽ നാട്ടിൽ പോയി വന്നപ്പോൾ ഒരു കൺസ്‌ട്രക്‌ഷൻ കമ്പനിയിൽ ജോലി സാധ്യതയുണ്ടെന്ന് ഞാൻ ദാദയോട് പറഞ്ഞു. എന്നാൽ അദ്ദേഹം താല്പര്യം കാണിച്ചില്ല. ഒരവധി ദിവസം പതിവ് തുണി അലക്കലും ഉച്ചമയക്കവും കഴിഞ്ഞു ഐഎൻഎ മാർക്കറ്റിൽ പോകാനായി ഇറങ്ങുമ്പോൾ സ്റ്റെയർകേസിൽ രാമു ഭായി ദുഃഖിതനായി ഇരിക്കുന്നത് കണ്ടു. കാര്യമന്വേഷിച്ചപ്പോൾ കടുത്ത കാൽമുട്ട് വേദനയാണെന്നു പറഞ്ഞു. ഇടക്ക് ബസിൽ നിന്നിറങ്ങുമ്പോൾ സംഭവിച്ച കണങ്കാൽ വേദന ഭേദമാക്കിയ ധന്വന്തരം എണ്ണ റൂമിൽ കാണുമല്ലോ എന്ന് അപ്പോഴാണോർത്തത്. ഒരു കുപ്പിയിൽ കുറച്ചൊഴിച്ചു രാമു ഭായിക്ക് കൊടുത്തു. അടുത്തയാഴ്ച കാണുമ്പോൾ ദാദ ഉന്മേഷവാനായിരുന്നു. മുട്ട് വേദന മാറ്റിയ എണ്ണയെ കുറിച്ചാണ് ചോദ്യമെല്ലാം. സൗത്ത് എക്സ്റ്റെൻഷനിലെ കോട്ടക്കൽ ആര്യ വൈദ്യശാലയിൽ നിന്നും വാങ്ങിയതാണെന്നു പറഞ്ഞപ്പോൾ നാട്ടിൽ കൊണ്ടുപോകാനാണ് ഒരു കുപ്പി വാങ്ങി തരുമോ എന്നായി അടുത്ത ആവശ്യം. വർഷത്തിൽ ഒരിക്കലാണ് ദാദ ബംഗാളിലേക്ക് പോകാറ്. അത്തവണ കോട്ടക്കൽ ആര്യ വൈദ്യശാലയുടെ ധന്വന്തരം എണ്ണയുമായാണ് അദ്ദേഹം ട്രെയിൻ കയറിയത്.

രാമു ഭായി നാട്ടിൽ പോയിരിക്കുകയാണെന്നു ബഹുനിലകെട്ടിടങ്ങളിലെ താമസക്കാർ എല്ലാവരും അറിയും. കാരണം രണ്ട്-മൂന്ന് ദിവസം കൊണ്ട് തന്നെ പൊടിയും അഴുക്കും പിടിച്ചു എല്ലാം വൃത്തിഹീനമായിട്ടുണ്ടാകും. ഒരു മാസത്തിനു ശേഷം തിരിച്ചെത്തിയ രാമു ഭായി മാന്ത്രിക എണ്ണ ഉപയോഗിച്ച് കൈകാൽ വേദന മാറിയവരുടെ വിശേഷങ്ങൾ പറയാൻ തുടങ്ങി. ധന്വന്തരം എണ്ണക്കു ഗ്രാമത്തിൽ ആവശ്യക്കാർ ഏറെയാണെന്നും അടുത്തതവണ പോകുമ്പോൾ മൂന്ന് നാല് കുപ്പി കൊണ്ടുപോകണമെന്നും ക്യാഷ് മുൻ‌കൂർ ഏൽപ്പിക്കാമെന്നും ധാരണയായി.

ഇതിനിടെ മീറ്ററിൽ കൃത്രിമം കാണിച്ചു വൈദ്യുതി തട്ടിപ്പ് നടത്തിയതിനു സത്യപ്രകാശ് ശർമ്മയ്ക്ക് വൈദ്യുതി ബോർഡ് അധികൃതർ ഒരു ലക്ഷം രൂപ പിഴ ചുമത്തി. ഈ വിവരമറിഞ്ഞ രാമു ഭായിയുടെ സന്തോഷത്തിന് അതിരില്ലായിരുന്നു. മക്കാൻ മാലിക്ക് വൈദ്യുതി തട്ടിപ്പ് തുടങ്ങിയിട്ട് വർഷങ്ങളായെന്നും അതുവഴി ലക്ഷങ്ങൾ ലാഭിച്ചിട്ടുണ്ടെന്നും അദ്ദേഹം തുറന്നടിച്ചു. ഇതിനിടെ അയൽക്കാരൻ ത്രിലോക് ബസു വഴി തന്റെ മകന് കേരളത്തിലെ ഒരു ഹോട്ടലിൽ ജോലി കിട്ടിയ വിവരം ദാദ അറിയിച്ചു.

അങ്ങനെയിരിക്കെ ഒരിക്കൽ നാട്ടിൽ പോയ ദാദ ഒരു മാസം കഴിഞ്ഞിട്ടും മടങ്ങി വന്നില്ല. വിവരമറിയാൻ വിളിച്ചപ്പോൾ ശമ്പളം കൂട്ടിത്തരാതെ ഇനി വരില്ലെന്ന് സത്യപ്രകാശ് ശർമ്മയെ അറിയിച്ചിട്ടുണ്ടെന്ന് മറുപടി കിട്ടി. രാമു ഭായിയുടെ സേവനം കിട്ടാതെ ബഹുനിലകെട്ടിടങ്ങളൊക്കെ പൊടി പിടിച്ചു പ്രേതഭവനങ്ങൾ പോലെയായി. ഒടുവിൽ രാമു ഭായിയുടെ സമർദ്ദതന്ത്രം ഫലം കണ്ടു. രണ്ടായിരം രൂപ ശമ്പളവർദ്ധനവ് നൽകാൻ സത്യപ്രകാശ് ശർമ്മ നിർബന്ധിതനായി. ദാദ തിരിച്ചെത്തി പതിവ് ജോലികളിൽ വ്യാപൃതനായി.

ഡൽഹിയോട് വിടപറയാൻ തീരുമാനിച്ച വിവരം ഞാൻ ദാദയെ അറിയിച്ചു. റൂമിലെ കട്ടിൽ, മേശ, കസേര, കൂളർ തുടങ്ങിയവ പകുതി വിലക്ക് വിൽക്കാൻ രാമു ഭായിയാണ് സഹായിച്ചത്. ഉചിതമായ ഒരു പാരിതോഷികവും ഞാൻ അദ്ദേഹത്തിന് നൽകി. ജനുവരിയിലെ ആ തണുത്ത പ്രഭാതത്തിൽ എയർപോർട്ടിലേക്ക് പോകാൻ ഞാൻ റെഡി ആയപ്പോഴേക്കും വാതിലിൽ മുട്ട് കേട്ടു. രാമു ഭായിയാണ്. ലഗേജുകൾ ചുമന്നു റോഡ് വരെ എന്നെ അനുഗമിച്ചു. ഓല ടാക്സിയിൽ കയറുമ്പോൾ ദാദയോട് ഞാൻ യാത്രപറഞ്ഞു - ठीक है रामु भाई फिर मिलेंगे l

 

Sunday, October 26, 2025

ആരോഗ്യ സംരക്ഷണം@1.5°C

 



കൊച്ചിയിൽ ജേർണലിസം പഠിക്കാൻ പോയപ്പോഴാണ് ഫൈവ് സ്റ്റാർ ഹോട്ടൽ കാണുന്നത്. പിൽക്കാലത്ത് ഡൽഹിയിൽ ജേർണലിസ്റ്റായി ചെന്നപ്പോഴാണ് ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ കാണുന്നത്. സരായ് ജുലെനയിലെ ഫോർട്ടിസ് എസ്കോർട്സ് ഹോസ്പിറ്റൽ ആയിരുന്നു ഹോട്ടൽ ലോബിയെ അനുസ്മരിപ്പിക്കുന്ന അകത്തളങ്ങളുള്ള ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ. Matador, Maruti Omni ആംബുലൻസുകൾ കണ്ടു ശീലിച്ച ഞാൻ തലങ്ങും വിലങ്ങും പായുന്ന Mercedes-Benz ആംബുലൻസുകൾ കണ്ടു ഞെട്ടി. ഇതൊന്നുമല്ല എയർ ആംബുലൻസ് കൂടിയുണ്ടെന്ന് അവിടെ ജോലി ചെയുന്ന ആരോ പറഞ്ഞറിഞ്ഞു. അങ്ങനെയാണ് ഹോസ്പിറ്റൽ ഒന്ന് കാണണമെന്ന മോഹമുദിച്ചത്. ഹോസ്പിറ്റൽ സ്റ്റാഫ് ഉപയോഗിക്കുന്ന ഒരു ചെറിയ ഗേറ്റ് റോഡിൻറെ എതിർവശത്തുണ്ട്. സെക്യൂരിറ്റിയെ സ്വാധീനിച്ചു ഹോസ്പിറ്റലിനകത്തുള്ള SBI ATM ഇൽ നിന്നും ക്യാഷ് എടുക്കാനെന്ന വ്യാജേനയാണ് അകത്തു കയറിയത്. ഇത്രയും വൃത്തിയും വെടിപ്പുമുള്ള ഹോസ്പിറ്റൽ അതിനു മുൻപ് കണ്ടിട്ടില്ലായിരുന്നു. OPD യിൽ കോട്ടും സ്യൂട്ടുമിട്ട ഇന്ത്യക്കാരോടൊപ്പം ചികിത്സക്കെത്തിയ ആഫ്രിക്കക്കാരെയും അഫ്‌ഗാൻ പൗരന്മാരെയും കണ്ടു. ഡൽഹിയിൽ വച്ച് പനിയോ മറ്റോ വന്നാൽ ആരോഗ്യ സംരക്ഷണത്തിന് ശമ്പളം തികയാതെ വരുമോ എന്ന സംശയത്തിന് ഉത്തരം തേടിപ്പോയപ്പോഴാണ് മലബാർ ഹോട്ടലിലെ അലി ഇക്ക ഹോളി ഫാമിലി ഹോസ്പിറ്റലിനെ കുറിച്ച് പറയുന്നത്. 

ശൈത്യകാലത്തിന്റെ തുടക്കത്തിൽ തന്നെ പനിയും തൊണ്ടവേദനയും പിടിപെട്ടു. രാവിലെ 7.30 മുതൽ ടോക്കൺ കൊടുത്തുതുടങ്ങുമെന്നു അലി ഇക്ക പറഞ്ഞിരുന്നു. ജുലെനയിൽ നിന്നും ഒരു സൈക്കിൾ റിക്ഷയിൽ കയറി ഹോസ്പിറ്റലിൽ എത്തി. നീണ്ട ക്യൂ ശ്രദ്ധയിൽ പെട്ടു. പുതിയ റെജിസ്ട്രേഷൻ ആയതിനാൽ പൂരിപ്പിച്ചുകൊടുക്കാനുള്ള ഫോം വാങ്ങി ക്യൂവിൽ ഇടം പിടിച്ചു. പത്തു മിനുട്ട് കഴിഞ്ഞു കാണും. ചേട്ടാ എനിക്കുംകൂടി ഒരു ടോക്കൺ എടുക്കുമോ എന്ന ചോദ്യം കേട്ട് തിരിഞ്ഞു നോക്കി. മലബാർ ഹോട്ടലിൽ വച്ച് കണ്ട് പരിചയമുള്ള പെൺകുട്ടിയാണ്. മറുപടി പറയും മുൻപേ 150 രൂപയും ഒരു മഞ്ഞ ഡയറിയും എന്റെ കയ്യിൽ തന്നു. ENT എന്നും പറഞ്ഞു പുള്ളിക്കാരി എങ്ങോട്ടോ പോയി. ക്യൂവിന്റെ നീളം കുറഞ്ഞു വന്നു. ഒടുവിൽ എന്റെ ഊഴമെത്തി. 200 രൂപ റെജിസ്ട്രേഷൻ ഫീ. 150 രൂപ ഡോക്ടർ ഫീ. ടോക്കൺ നമ്പർ 25. രസീതിനോടൊപ്പം ഇതാ നിങ്ങളുടെ OP കാർഡ് എന്ന് പറഞ്ഞു കൊണ്ട് കൗണ്ടറിൽ നിന്നും മഞ്ഞ ഡയറി നീട്ടി. അപ്പോൾ ടോക്കൺ എടുക്കാൻ ക്യാഷ് തന്ന പെൺകുട്ടി എവിടെനിന്നോ പ്രത്യക്ഷപ്പെട്ടു. ഞാൻ ENT ക്കുള്ള ടോക്കനെടുത്ത രസീതും ഡയറിയും കൊടുത്തു. വല്യ ഉപകാരം ചേട്ടാ. പോകാൻ തിരിഞ്ഞ പെൺകുട്ടിയോട് എവിടെയാ വർക്ക് ചെയ്യുന്നത് എന്ന് ഞാൻ ചോദിച്ചു. എസ്കോർട്സ് ഹോസ്പിറ്റലിൽ നഴ്‌സാണെന്ന മറുപടി കേട്ട് ഞാൻ ആശ്ചര്യപ്പെട്ടു. അതെന്താ അവിടെ ചികിത്സയില്ലേ എന്ന ചോദ്യത്തിന് ശമ്പളത്തിന്റെ പകുതി അവിടെ കൊടുക്കേണ്ടി വരും എന്ന് പറഞ്ഞു ചിരിച്ചുകൊണ്ട് സിസ്റ്റർ പോയി. 

മലബാർ ഹോട്ടലിൽ നിന്നും ബ്രേക്ക്ഫാസ്റ്റ് കഴിച്ചു 10 മണിയോടെ OPD യിൽ എത്തി. ഡിജിറ്റൽ സൈൻബോർഡിൽ ടോക്കൺ 25 തെളിഞ്ഞപ്പോഴേക്കും സമയം 12 മണി ആയി. ടോക്കനോടൊപ്പം ഡ്യൂട്ടി നേഴ്സ് വാങ്ങിയ മഞ്ഞ ഡയറി ഡോക്ടറുടെ ടേബിളിൽ കണ്ടു. രോഗവിവരങ്ങൾ ചോദിച്ചശേഷം ഡോക്ടർ ഡയറിയിൽ മരുന്ന് കുറിച്ചു. അഞ്ചു ദിവസത്തേക്ക് ആന്റി ബയോട്ടിക് എഴുതിയിട്ടുണ്ട് എന്ന് പറഞ്ഞുകൊണ്ട് ഡയറി തിരികെ തന്നു. ഫർമസിയിൽ ചെന്നപ്പോൾ വീണ്ടും നീണ്ട ക്യൂ. ഡയറി ഹാജരാക്കി മരുന്നുകൾ വാങ്ങി പുറത്തിറങ്ങി. മലബാർ ഹോട്ടലിലെത്തുമ്പോൾ ഊണ് കഴിഞ്ഞിരുന്നു. ഒരു ബിരിയാണി പാർസൽ വാങ്ങി റൂമിലെത്തി. ഞാനറിയാതെ മഞ്ഞ ഡയറി ജീവിതത്തിന്റെ ഭാഗമാകുകയായിരുന്നു. 

ഡൽഹിയിലെ കൊടും തണുപ്പും അന്തരീക്ഷമലിനീകരണവും ഇടക്കിടെ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്നു. എന്നാൽ ഇതൊക്കെ എന്ത്  എന്ന മട്ടിൽ നടന്നിരുന്ന ഒരാളായിരുന്നു കേരള ഹോട്ടലിലെ തമ്പി ചേട്ടൻ. ശരിയായി വിന്റർ ഡ്രസ്സ് ധരിച്ചില്ലെങ്കിൽ എട്ടിന്റെ പണി കിട്ടുമെന്ന് 30 വർഷമായി ഡൽഹിയിലുള്ള തമ്പി ചേട്ടനാണ് പറഞ്ഞത്. തെർമൽ, പിന്നെ ഷർട്ട്, അതിനു മുകളിൽ സ്വെട്ടർ, ആവശ്യമെങ്കിൽ ഒരു ജാക്കറ്റും. അദ്ദേഹം പറഞ്ഞു തന്ന ഡ്രസ്സ് കോഡ് ഡൽഹിയിലെ ശൈത്യകാലത്തെ വരുതിയിലാക്കാൻ ഒരു പരിധിവരെ സഹായിച്ചിട്ടുണ്ട്. 

ഇതിനിടെ ഫാസിലിന്റെ റൂമിലുള്ള ആരും ആരോഗ്യപ്രശ്നങ്ങൾ കാരണം ആശുപത്രിയിൽ പോകാത്തത് ഞാൻ ശ്രദ്ധിച്ചു. വിശദമായ അന്വേഷണത്തിനൊടുവിൽ തൊട്ടടുത്ത റൂമിൽ താമസിക്കുന്ന എസ്കോർട്സ് ഹോസ്പിറ്റലിൽ നഴ്‌സായ ജൂന സിസ്റ്ററുടെ കുറിപ്പടിയുടെ ബലത്തിലാണ് ഇവരൊക്കെ ആശുപത്രിവാസം ഒഴിവാക്കുന്നതെന്നു കണ്ടെത്തി. മെഡിക്കൽ സയൻസിൽ അഗാധ പാണ്ഡിത്യമുള്ള ജൂന സിസ്റ്റർ Dr. Joona B.Sc.(N), ½ MBBS എന്ന പേരിൽ പ്രശസ്‌തയായി. 

പതിവിൽ കൂടുതൽ തണുപ്പുള്ള ഒരു പ്രഭാതത്തിൽ മൂക്കിൽ നിന്നും രക്തം വരുന്നത് കണ്ട് പരിഭ്രാന്തനായി ഹോളി ഫാമിലിയിൽ ENT ഡോക്ടറിനെ കാണാൻ പോയി. ശൈത്യകാലത്ത് ചിലർക്ക് അങ്ങനെ വരാറുണ്ട് പേടിക്കേണ്ടതില്ല എന്ന് പറഞ്ഞു അദ്ദേഹം nasal drops തന്നു വിട്ടു. രാത്രി താപനില 1.5°C ആയിരുന്നുവെന്ന് ഗൂഗിൾ ന്യൂസിൽ കണ്ടു പകച്ചുപോയി. മറ്റൊരിക്കൽ ഗുജറാത്തിൽ നിന്നും കള്ളവണ്ടി കയറി മലബാർ ഹോട്ടലിൽ എത്തിയ പഴകിയ മൽസ്യം കഴിച്ച് വയറുവേദനയുമായി ഹോളി ഫാമിലിയിൽ എത്തിയ എന്നോട് ഡോക്ടർ ചോദിച്ചത് കഴിഞ്ഞ ദിവസം ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചോ എന്നാണ്. വർഷങ്ങളായി ഹോട്ടൽ ഭക്ഷണമാണെന്ന എന്റെ മറുപടി കേട്ട് അദ്ദേഹം നിശബ്ദനായി. 

ഹോളി ഫാമിലിയിലെ ഡോക്ടർമാരിൽ പരിചിത മുഖങ്ങൾ അപ്രത്യക്ഷമായി തുടങ്ങിയപ്പോഴാണ് അബുൽ ഫസൽ എൻക്ലേവിലുള്ള അൽ ഷിഫാ ഹോസ്പിറ്റലിൽ പോയത്. ഫട് ഫട് ഓട്ടോയിൽ 15 രൂപ കൊടുത്താൽ അവിടെയെത്തും. വണ്ടിയിൽ നിന്നിറങ്ങുമ്പോൾ പൊടിക്കാറ്റ് വന്നു മൂടും. വൈപ്പർ ഇട്ട് കണ്ണാടി തുടക്കുമ്പോൾ ഹോസ്പിറ്റൽ കെട്ടിടം തെളിഞ്ഞു വരും. കടുത്ത തൊണ്ടവേദനയും ജലദോഷവുമായി ചെന്ന എന്നോട് ഏതു നാട്ടുകാരനാണെന്നു ഡോക്ടർ ചോദിച്ചു. കേരളത്തിൽ നിന്നാണെന്നു പറഞ്ഞപ്പോൾ അദ്ദേഹം കണ്ണൂരിൽ വന്നിട്ടുണ്ടെന്നും ദൈവത്തിന്റെ സ്വന്തം നാട്ടുകാരനായ നിങ്ങൾ ലോകത്തിലെ ഏറ്റവും മലിനമായ നഗരത്തിൽ എന്തുചെയ്യുകയാണെന്നും പറ്റുമെങ്കിൽ അവിടെനിന്നും രക്ഷപ്പെടാനും തമാശരൂപേണ ഉപദേശിച്ചു. 

വർഷങ്ങൾക്കിപ്പുറം കോവിഡ് മഹാമാരിയുടെ സമയത്ത് ഫൈവ് സ്റ്റാർ ഹോസ്പിറ്റലായ എസ്കോർട്സിൽ Covishield വാക്സിൻ എടുക്കാൻ പോയി. ഡൽഹിയിലെ പ്രവാസ ജീവിതം മതിയാക്കി പോരുമ്പോൾ മഞ്ഞ ഡയറി 201-ാം നമ്പർ റൂമിൽ ഉപേക്ഷിച്ചു. ഹോളി ഫാമിലി ഹോസ്പിറ്റൽ OPD യിലെ ഡിജിറ്റൽ സൈൻബോർഡിൽ ടോക്കൺ നമ്പർ തെളിയുന്നതും കാത്ത് രോഗികൾ ഇപ്പോഴും അക്ഷമരായി കാത്തിരിക്കുന്നുണ്ടാകും.

Wednesday, October 1, 2025

Temple festivals and never-ending memories

If someone asks me what I 'missed' the most during my decade-long life in Delhi, my answer would be the festivals at the Kanjiramvila Sree Bhagavathy Temple and the Sree Bhoothanatha Temple in Chathannur. I resided at my ancestral home while I was a student at Vimala School in Chathannur. Kanjiramvila Sree Bhagavathy Temple is located just beyond the compound wall of my ancestral home, and I often woke up to the Suprabhata Kirtan.

Kanjiramvila temple officials generally visit my home to collect the festive donations before the Kodiyettam of the Makara Bharani festival. My grandfather, once the headmaster of Chathannur Govt. High School, would greet them and hand over the donation. The programme schedule for the ten-day festival can be found in the brochure given along with the receipt. Kodiyettam of the festival must have already begun in my mind by then. My cousins would show up on the last day of the festival, and on the joyous occasion, my grandfather would give a monetary gift to each one. My uncles would gift us balloons, sugarcane, roasted peanuts, and dates. The path leading to the temple, decorated with earthen lamps, would have already been occupied by street vendors.

Although I moved to my new house in Thirumukku when I was in Class III, I would be in attendance at my ancestral home on festival days along with my relatives. By standing in front of the gate, we could see the devotees going to the temple to offer devotional homage to deities. The elephant procession would be accompanied by floats depicting Puranic themes and traditional temple orchestras, such as Pandimelam and Shingarimelam. The musical concert by Muvattupuzha Angel Voice and theatrical entertainment by K R Prasad and team drew large crowds.

I began attending the Sree Bhoothanatha temple festival in Chathannur during my pre-degree days. The communal meal served at the temple as part of the 10-day festival offers a glimpse of the social harmony in Kerala, where people from all walks of life sit together to eat the same meal. I often attend the musical show scheduled at 9 pm along with my childhood friends Mahmud and Mubarak. I still remember the vivid image of a group of four returning on Shibu Khan's Kawasaki motorcycle at midnight after the event. The concluding day of the Atham Thirunal festival at the Sree Bhoothanatha Temple would see an Aarattu procession. The renowned ‘Nedum Kuthira Eduppu’, one of the largest in South Kerala, often draws devotees from neighbouring districts. The aerial view of the temple, adorned with lights, is a lovely sight.

Witnessing a Gajamela in Kottiyam, where as many as 60 caparisoned elephants were paraded as part of the Avittam Thirunal festival at Thazhuthala Sree Maha Ganapathi Temple, is an intriguing memory. I had a great time at the Meena Bharani festival in Punalur Bharanikavu Sri Bhadra Devi Temple, where I enjoyed the musical concert of Alappuzha Bhima Blue Diamonds. I have been to the festival at the Kodimoottil Sree Bhadrakali Temple in Paripally many times and attended the festival at the Puttingal Devi Temple in Paravur once. Pathanamthitta Sarang’s Ganamela was a treat for music lovers.

This time, after a ten-year hiatus, I attended the festival at the Kanjiramvila Sree Bhagavathy Temple in Chathannur. Memories came flooding back as I walked along the familiar path. The musical concert was already underway when I joined the crowd.