'വെർദെ' മനുഷ്യനെ പേടിപ്പിക്ക്യാ. ലോക ചാമ്പ്യന്മാർ വിറച്ചാണ് ജയിച്ചതെന്നു നാട്ടാരെകൊണ്ട് പറയിപ്പിക്ക്യാ. ഈജിപ്തിനെതിരെ 78-ാം മിനിറ്റ് വരെ രണ്ട് ഗോളിന് പിന്നിൽ നിൽക്കുമ്പോൾ ഘാനയിലെ മന്ത്രവാദിയെ വെറുതെ സംശയിച്ചു. മിശിഹ അവതരിച്ചതോടെ പിരമിഡുകൾ കാവൽ തീർത്ത ഈജിപ്തിന്റെ പ്രതിരോധകോട്ടകൾ നിലംപൊത്തി. 15 മിനിറ്റിനിടെ എണ്ണം പറഞ്ഞ മൂന്നു ഗോളുകൾ. തോൽവിയുടെ വക്കിൽനിന്നും അർജന്റീനയുടെ ഉയിർത്തെഴുന്നേൽപ്പ്. അവിശ്വസനീയമായ ആ കാഴ്ചകൾക്കിടയിൽ റഫറിയുടെ ഫൈനൽ വിസിൽ. മൈതാനമധ്യത്തിൽ ആകാശത്തേക്കുനോക്കി കൈകളുയർത്തി മിശിഹ.

