About Me

My photo
Documentation Specialist at Suchitwa Mission, Thiruvananthapuram. Previously worked with Mathrubhumi International Festival of Letters, Ministry of Information & Broadcasting (New Delhi), Doordarshan News (New Delhi), Royal Arrow Electromechanical LLC (Dubai), e-Triage Training Center (Dubai), The New Indian Express, Madhyamam and Kerala Kaumudi.

Saturday, July 10, 2010

ഇന്ഗ്വിലാബിന്റെ ഇടിമുഴക്കങ്ങള്‍

ഇന്ഗ്വിലാബ് സിന്ദാബാദ് SFI സിന്ദാബാദ്. ഒരു കാലഘട്ടത്തെ പ്രകമ്പനം
കൊള്ളിച്ച ഈ മുദ്രാവാക്യം ഇന്ന് ആരവങ്ങലോഴിഞ്ഞ ഏകാന്തതയുടെ ഭയാനകമായ നിശബ്ദതയില്‍ തട്ടി പ്രതിദ്വനിക്കുമ്പോള്‍ ഓര്‍മ്മകള്‍ തെന്നി തെറിച്ചു പിന്നിലേക്ക്‌ പോകുന്നു. ചെഗുവേര, Bhagat Singh , സുഭാഷ്‌ ചന്ദ്ര ബോസ്‌ തുടങ്ങിയവരെ ആരാധിച്ചിരുന്ന ഒരു കൌമാരക്കാരന്‍ SFI ക്ക് വളക്കൂറില്ലാത്ത ഫാത്തിമ കലാലയത്തിലാണ് രാഷ്ട്രിയത്തിന്റെ ബാല പാഠങ്ങള്‍ അഭ്യസിച്ചത്‌. ഇ.ജോണ്‍, (ഇ. പി. ജയരാജന്‍ സന്റയാഗോമാര്‍തിന്‍ടെ കയ്യില്‍ നിന്നും കാശ് വാങ്ങിയിട്ട് തള്ളി പറഞ്ഞ കട്ടന്‍ ചായയും ബീടിയുമായിരുന്നു സ.ജോഹ്നിന്റെ ഊര്‍ജ്ജം) അനില്‍ എ. ജി, സജീവ്‌, രാധാകൃഷ്ണന്‍ എന്നിവരായിരുന്നു ഫാത്തിമയിലെ നേതാക്കള്‍. ഇവരുടെ കൂടെയുള്ള ദിനങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ സംഭവബഹുലമായിരുന്നു . സമരങ്ങളും സംഗട്ടനങ്ങളും ജീവിതത്തിന്റെ ഭാഗമായി മാറുകയായിരുന്നു. ഫാത്തിമയില്‍ SFI ആദ്യമായിട്ട് ജയിക്കുബോള്‍ ഞാന്‍ അണിയറയില്‍ ഉണ്ടായിരുന്നു. SFI യുണിറ്റ് കമ്മിറ്റി അംഗം ആയതോടെ ഉത്തരവാദ്വിതങ്ങള്‍ കൂടി. അങ്ങനെയാണ് St Mary's സ്കൂളില്‍ പ്രിന്‍സിപ്പലിനെ ഗൊരാവോ ചെയ്യാന്‍ പോയത്. S.N കോളേജിലെ സഗാക്കളും കൂടെയുണ്ടായിരുന്നു. ഏഴ്‌ അടി ഉയരമുള്ള മതില്‍ ചാടികടന്നാണ് സ്കൂള്‍ കോമ്പൌണ്ടില്‍ കടന്നത്‌( ഇന്നനെന്ഗില്‍ ഞാന്‍ പേടിച്ചു തിരിച്ചു പോകും) ചെന്നയുടന്‍ പ്രിന്‍സിപ്പലിന്റെ മുറിയിലേക്ക് ഞങ്ങള്‍ ഇരച്ചുകയറി. അദേഹത്തെ ബന്ദിയാക്കി കുറച്ചുകഴിഞ്ഞപ്പോള്‍ പോലീസ് എത്തി ഞങ്ങളെ അറസ്റ്റു ചെയ്തു നീക്കി. ഞാന്‍ കരുതിയത്‌ പോലീസ് സ്റെഷനിലേക്ക് പോകുമെന്നാണ്. എന്നാല്‍ ഞ്ഞന്കളെ ബസ്‌ സ്റ്റോപ്പില്‍ ഇറക്കിവിടുകയാണ് ചെയ്തത്.( സ. ഇ. കെ നായനാരുടെ പോലീസ് ഞങ്ങളെ തിരിച്ചറിഞ്ഞിരുന്നു). അതായിരുന്നു പോലീസുമായുള്ള ആദ്യ കൂടികാഴ്ച.

കൊല്ലത്ത്‌ merchants ഹാളില്‍ നടന്ന ഏരിയ സമ്മേളനത്തിനു ക്ലാസ്സ്‌ കട്ടുചെയ്തു ആഘോഷമായിട്ടാണ് പോയത്. സംഭവബഹുലമായ ദിവസങ്ങള്‍ക്കിടെ എന്ട്രന്‍സ് പരീക്ഷയൊക്കെ ഞാന്‍ ഉപേക്ഷിച്ചിരുന്നു. അങ്ങനെയാണ് വീട്ടുകാര്‍ എന്നെ പുനലൂര്‍ പോളിട്ടെക്ക്നിക്കില്‍ ചേര്‍ക്കുന്നത്. ആദ്യ വര്ഷം മാന്യനായി കഴിഞ്ഞ ഞാന്‍ രണ്ടാം വര്ഷം യുണിറ്റ് കമ്മിറ്റി അംഗമായി രംഗ പ്രവേശം ചെയ്തു. എന്റെ ക്ലാസ്സിലായിരുന്നു എല്ലാ വിദ്യാര്‍ഥി നേതാക്കളും പഠിച്ചിരുന്നത്( രാഷ്ട്രീയം). മറ്റൊരു കാര്യം ക്ലാസ്സില്‍ KSU വിനായിരുന്നു മേല്‍ക്കോയ്മ( എന്റെ സഹപാഠികള്‍ ചേര്‍ന്നാണ് KSU രൂപീകരിച്ചത്) യുണിറ്റ് പ്രസിഡന്റും ഏരിയ കമ്മിറ്റി അംഗവും ആയതോടെ അറിയപെടുന്ന ഒരു നേതാവായി ഞാന്‍ മാറി. മൂന്നാം വര്‍ഷമാണ്‌ ഞാന്‍ കോളേജ് യുണിയന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. Councillor സ്ഥാനത്തേക്കാണ് മത്സരിച്ചത്. ത്രികോണ മത്സരത്തിനൊടുവില്‍ ഞാന്‍ 50 വോട്ടിനു ജയിച്ചു. രസകരമായ സംഭവം 45 പേരുള്ള എന്റെ ക്ലാസ്സില്‍ നിന്നും എനിക്ക് കിട്ടിയത് വെറും 23 വോട്ട്‌( എതിരാളിയുടെ ക്ലാസ്സില്‍ നിന്നും 15 വോട്ട്‌ പിടിച്ചു ഞാന്‍ അത് അഡ്ജസ്റ്റ് ചെയ്തു). ആ സമയത്ത് ഞാന്‍ ABVP യുടെ ഹിറ്റ്‌ ലിസ്റ്റില്‍ പെട്ടിരുന്നു. എന്തായാലും പ്രശ്നമൊന്നും ഉണ്ടായില്ല. ഇതിനിടെ സംസ്താന പോളി കലോല്‍സവത്തിലേക്ക്‌ ക്ഷണം കിട്ടി. അങ്ങനെ നാല് ദിവസം തിരൂരില്‍ പോയി അടിച്ചു പൊളിച്ചു. തിരൂരില്‍ നിന്നും മടങ്ങിയെത്തിയ ഉടനെ ഒരു ഗോരാവോയില്‍ പങ്കെടുത്തു. മുനിസിപ്പല്‍ സെക്രടര്യെ ബന്ധിയാക്കിയ ആ കേസ് ഗുലുമാലായി. ഞങ്ങള്‍ 15 പ്രതികള്‍ക്കും സമന്‍സ് കിട്ടി. പിന്നീട് രണ്ടര വര്ഷം കഴിഞ്ഞാണ് കേസ് തീര്‍ന്നത്. സ.ഇ.കെ നായനാര്‍ ഉത്ഗാടനം നിര്‍വഹിച്ച SFI കൊല്ലം ജില്ലാ സമ്മേളനത്തില്‍ പ്രതിനിതിയായി പങ്കെടുത്ത എന്റെ രാഷ്ട്രീയ ജീവിതത്തിനു താമസിയാതെ തിരശീല വീഴുകയും ചെയ്തു.

ഏതാണ്ട് ആറ്‌ വര്‍ഷങ്ങള്‍ കഴിഞ്ഞ്‌ പുനലൂരില്‍ ഞാന്‍ വീണ്ടുമെത്തി. ആ സമയത്ത് journalism കോഴ്സ് കഴിഞ്ഞ്‌ ദേശാഭിമാനി പരീക്ഷ എഴുതിയ സമയമാണ്. SFI ഭാരവാഹിയായിരുന്നു എന്ന ഒരു കത്ത് വാങ്ങാനെത്തിയ എനിക്ക് സ്വയം പരിച്ചയപെടുത്തെണ്ടി വന്നില്ല. കാരണം നേരത്തെ SFI കൊല്ലം ജില്ല സെക്രടറി ആയിരുന്ന പി.സജി ആയിരുന്നു അപ്പോള്‍ അവിടത്തെ ലോക്കല്‍ കമ്മിറ്റി സെക്രടറി. അദ്ദേഹം പുതിയ ഏരിയ സെക്രടരിയോടു പറഞ്ഞതിങ്ങനെയാണ് അറിയില്ലേ ഷിയാസിനെ പുനലൂര്‍ പോളിയിലെ തീപ്പൊരി ആയിരുന്നു.അന്ന് കത്ത് കിട്ടിയെങ്കിലും വി.എസ് പക്ഷമായതിനാല്‍ ദേശാഭിമാനിയില്‍ എനിക്ക് ജോലി കിട്ടിയില്ല. ദല്‍ഹിയില്‍ ദൂരദര്‍ശന്‍ ന്യൂസ്‌ ആയിരുന്നു എന്റെ തലവരയില്‍ ഉണ്ടായിരുന്നത്.

ഇന്ന് വാര്‍ത്തകള്‍ക്ക് പിന്നാലെ നെറ്റൊട്ടമോടുന്നതിനിടെ ഏതെങ്കിലും സമരം കാണുമ്പോള്‍ നക്ഷട്രാന്കിത ശുഭ്ര പതാകയുമേന്തി ഒരു കൌമാരക്കാരന്‍ "ചോരച്ചാലുകള്‍ നീന്തികയരിയ തോക്കിന്ഈ‍ണം കേട്ടുമയന്കിയ തൂക്കുമാരന്കളില്‍ ഊഞ്ഞാലാടിയ കാമ്മ്യുനിസ്ടിന്‍ സന്തതികള്‍" എന്ന മുദ്രാവാക്യം മുഴക്കി നീന്കുന്നതായി ഞാന്‍ സങ്കല്‍പ്പിക്കാറുണ്ട്‌.

Saturday, July 3, 2010

സൈപ്രസ് മരങ്ങളുടെ തണല്‍ തേടി

കലാലയജീവിതം ഒരു വ്യക്തിക്ക് ജീവിതത്തിലെ ഏറ്റവും മനോഹരമായ, ഓര്‍ക്കാനിഷ്ടപ്പെടുന്ന ഒരു പിടി നിമിഷങ്ങള്‍ നല്കിയാകും പിന്നില്‍ മറയുക. അതിര്‍വരമ്പുകളില്ലാത്ത സ്വാതന്ത്ര്യത്തിന്റെ ആ ദിനങ്ങളിലേക്ക് ഒരിക്കല്‍ക്കൂടി മടങ്ങുവാന്‍ ആരും കൊതിച്ചുപോകും. പല കലാലയങ്ങളിലായി കൌമാരവും യൌവ്വനവും സാക്ഷ്യം വഹിച്ച ഒന്‍പതു വര്‍ഷങ്ങളാണ് ഞാന്‍ ചെലവഴിച്ചത്‌. എങ്കിലും ഓര്‍മ്മകളിലെപ്പോഴും സൈപ്രസ് മരങ്ങളും പഞ്ചാരക്കല്ലുകളും എരുമാക്കുളവും ഒക്കെയുള്ള ഫാത്തിമ കൊലെജന് കടന്നു വരാറുള്ളത്.

സ്കൂളിലെ നാല് ചുമരുകള്‍ക്കുള്ളിലെ ഞെരുങ്ങിയ ഒരു കൌമാരക്കാരന്റെ മനസ്സുമായാണ് ഞാന്‍ കോളേജിന്റെ പടി കയറിയത്. അട്മിഷനെടുത്ത്ത ദിവസം കോളേജില്‍ സംഘട്ടനവും സമരവുമായിരുന്നു (പിന്നീട് എത്രയോ സമരങ്ങള്‍ക്ക് ഞാന്‍ നേതൃത്വം കൊടുത്തു. 90 ഓളം വിദ്യാര്‍ത്ഥികളുള്ള ക്ലാസ്സായിരുന്നു പ്രീ ഡിഗ്രീ 2A. സ്കൂളും കോളേജും തമ്മിലുള്ള അന്തരം രണ്ടുമൂന്നു ദിവസത്തിനുള്ളില്‍ത്തന്നെ എനിക്ക് മനസ്സിലായി. ആഴ്ചയില്‍ മൂന്നു ദിവസവും സമരം. ക്ലാസ്സുള്ള ദിവസം തന്നെ വിരളിലെന്നാവുന്നവര മാത്രമേ ഹാജരുള്ളൂ. പതിയെ പതിയെ ഈ ഈര്പ്പടു കൊള്ളാമല്ലോ എന്നെനിക്കും തോന്നി. അന്ന് സിനിമാഭ്രമം തലക്കുപിടിച്ച്ച സമയമാണ് (ആമിര്‍ ഖാനും മനീഷയും ആണ് താര ദൈവങ്ങള്‍). അധികം താമസിയാതെ ഞാന്‍ ടൈം ടേബിള്‍ മാറ്റി. രാവിലെ പതുമുപ്പതിനു ഊണ് കഴിച്ചു പതിനൊന്നു മുപ്പതിന്റെ മോണിംഗ് ഷോയ്ക്ക് കയറും. കാശുന്റെങ്കില്‍ മാറ്റിനി കൂടി കാണും. ആര് മണിയോടെ വീട്ടിലെത്തും. സുഖജീവിതം.

ഇതിനിടെ ക്ലാസ്സിലെ മിക്കവരെയും പരിചയപ്പെട്ടു (പലരെയും തിയേറ്ററില്‍ വച്ചാണ് പരിച്ചയപെട്ടെത്). ക്ലാസിനിറെ പരിചയപ്പെട്ടത്‌ സഹിലിനെയാണ്‌. അത്യാവശ്യം തടിയും തലയെടുപ്പും. ഒറ്റ നോട്ടത്തില്‍ ഒരു ബുദ്ധിജീവി (ആവശ്യത്തിനുള്ള ബുദ്ധിയെ ഉള്ളൂവെന്ന് താമസിയാതെ മനസ്സിലായി). പിന്നീട് സൗഹൃദം സ്ഥാപിച്ചത് ഒരു കണ്ണടക്കാരിയെയാണ്. പേര് കവിത. വളരെപ്പെട്ടെന്നു ഞങ്ങള്‍ സുഹൃത്തുക്കളായി. കവിതയിലൂടെ സജിനി, വിശ്വലത എന്നിവരെ പരിചയപ്പെട്ടു. സഹില്‍, എഡ്മണ്ട്, നിതീഷ്, ഞാന്‍. ഞങ്ങള്‍ സ്ഥിരം ബെഞ്ചുകാരായിരുന്നു. പുതിയ സുഹൃത്തുക്കളെ കിട്ടിയതോടെ ക്ലാസ്സില്‍ മുഖം കാണിച്ചുതുടങ്ങി.

ഇതിനിടെ SFI യുടെ ഒരു സജീവ പ്രവര്‍ത്തകനായി ഞാന്‍ മാറിയിരുന്നു. സമരങ്ങിളില്‍ നിന്നും സമരങ്ങളിലെക്കുള്ള യാത്രക്കിടയിലാണ് ആര്‍ഷ പരിച്ചയപെട്ടത്‌. SFI യുടെ പല പരിപാടികളിലും ഒന്നിച്ചുന്റായിരുന്നെങ്കിലും ഞങ്ങള്‍ സംസാരിച്ചിരുന്നില്ല. താമസിയാതെ, ആര്‍ഷയും കവിതയുടെ റോയല്‍ ഗ്രൂപ്പില്‍ച്ചേര്‍ന്നു (ഇടക്ക് സജിനി, റിന്‍സി, ആര്‍ഷ എന്നിവര്‍ ചേര്‍ന്ന് പുതിയ ഗ്രൂപ്പുണ്ടാക്കി). എന്തായാലും ജീവിതം അതിന്റെ എല്ലാ മനോഹാരിതയോടും കൂടി മുന്നോട്ടുപോയ്ക്കൊന്ടിരുന്നു.

അങ്ങനെയിരിക്കെ സജിനിക്ക് BSc ഫിസിക്സില്‍ നിന്നും ഒരു പ്രണയാഭ്യര്‍ത്ഥന. പുള്ളിക്കാരി ആകെ ധര്‍മ്മസങ്കടത്തിലായി. ഒരു ദിവസം എന്നോടു അഭിപ്രായം ചോദിച്ചു. ജീവിതം നിന്റെതാണ് അത്കൊണ്ട് തീരുമാനമെടുക്കെന്ടത്‌ നീയാണെന്ന് ഞാന്‍ മറുപടി നല്‍കി. പിന്നീട് ഒരു പ്രണയത്തിനു കൂടി സൈപ്രസ് മരങ്ങള്‍ സാക്ഷ്യം വഹിച്ചു. ദിവസങ്ങള്‍ വളരെ വേഗം പൊയ്ക്കൊണ്ടിരുന്നു. ഇതിനിടെ ആര്‍ഷ SFI വിട്ടു. ഏതാണ്ട് അതേ സമയത്ത് ഞാന്‍ SFI യുണിറ്റ് കമ്മിറ്റി അംഗമായി. രാഷ്ട്രീയവും സിനിമയുമായി നടക്കുമ്പോഴും സൌഹൃദത്തിന്റെ കാന്തവലയതിനുള്ളിലആയിരുന്നു ഞാനപ്പോഴും. സുഹൃത്തുക്കളെ കാണാനും സംസാരിക്കാനും വേണ്ടി ക്ലാസ്സുകളില്‍ കയറുക പതിവായി. ഹേമ ടീച്ചറുടെയും സരയു മിസ്സിന്റെയും എത്രയോ ബോറന്‍ ക്ലാസ്സുകള്‍ ഞാന്‍ സഹിച്ചിരിക്കുന്നു വളരെ സന്തോഷത്തോടെ ഞങ്ങള്‍ ഒത്തുകൂടിയിരുന്ന ഒരേഒരു ക്ലാസ്സ്‌ സ്റെല്ല ജോണി ടീച്ചറുടെ(കുണ്ടറ ജോണിയുടെ സഹധര്‍മിണി) ഹിന്ദി ക്ലാസ്സായിരുന്നു. ആര്‍ഷ ഒഴിച് ബാക്കി എല്ലാവരും ഹിന്ദി ആയിരുന്നു സെക്കന്റ്‌ ലാംഗ്വേജ്. സജിനിയുടെ നിഴല്‍ പോലെ കാണാറുള്ള റിന്‍സിയെ ഇതിനിടെ പരിചയപ്പെട്ടു. പില്‍കാലത്ത് റിന്‍സി സജിനിയുടെ പ്രണയം സഫലമാക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചു.

രണ്ടാം വര്‍ഷത്തെ ക്ലാസുകള്‍ ഏതാണ്ട് പൂര്‍ത്തിയായിരുന്നു. എല്ലാവരും റെക്കോര്‍ഡ്‌ സബ്മിറ്റ് ചെയ്യാനുള്ള തിരക്കുകളില്‍ മുഴുകി. പുതു വര്‍ഷത്തെ കാത്തിരുന്ന ഞങ്ങളെ വിഷമിപിച്ചുകൊണ്ടാണ് ആ ഡിസംബര്‍ കടന്നുപോയത്. ഞങ്ങളുടെ സഹപാഠിയായ Dubon Charles നെ മരണം തട്ടിയെടുത്തത് ആ കറുത്ത ഡിസംബറില്‍ ആയിരുന്നു. ഓടോഗ്രാഫിന്റെ രംഗപ്രവേശം വിട പറയുവാന്‍ നേരമയെന്നോര്മിപ്പിച്ചുകൊണ്ടിരുന്നു. ഓടോഗ്രാഫിലെ വാക്കുകളില്‍ ഒതുങ്ങാനുള്ളതല്ല ഞങ്ങളുടെ സൌഹൃദമെന്നു ഇടക്കെതുന്ന കത്തുകളും ഗ്രീടിംഗ് കാര്‍ഡുകളും ഫോണ്‍ വിളികളും(അന്ന് മൊബൈല്‍ ഇല്ല) തെളിയിച്ചു കൊണ്ടിരുന്നു. ഫാതിമയോട് വിട പറഞ്ഞിട്ട് 10 വര്ഷം കഴിഞ്ഞിരിക്കുന്നു. അന്നത്തെ കണ്ണടക്കാരി ഇന്ന് അക്കുമോളുടെ അമ്മയാണ്. പ്രണയകഥയിലെ നായികാനായകന്മാര്‍ കുട്ടികലോടോത് ഹൈദരാബാദില്‍. സഹില്‍ ദുബൈയില്‍ settle ആയ കുടുംബ നാഥനാണ്. ആര്‍ഷ അഭിലാശേട്ടന്റെ പ്രിയ ഭാര്യയായി ഡല്‍ഹിയിലാണ് താമസം. റിന്‍സി ഭര്‍ത്താവുമൊത് ദുബയിയിലാണ്. MLA യോ മന്ത്രിയോ ആകുമെന്ന് നാട്ടുകാരും വീട്ടുകാരും കരുതിയ ഞാന്‍ ഒടുവില്‍ journalist ആയി ഡല്‍ഹിയില്‍ കുടിയേറി.

ഇങ്ങനെ ഒക്കെയാണെങ്കിലും കൊല്ലവും ഹൈടെരബാടും ഡല്‍ഹിയും ദുബയിയുമെല്ലാം ഇപ്പോഴും മൊബൈല്‍ റേഞ്ച്നുള്ളിലാണ്(സംസാരിച്ചു തുടങ്ങിയാല്‍ എല്ലാവരും പഴയ കൌമാരക്കാരാകും). ഈ സൌഹൃദത്തിന്റെ രസതന്ത്രം മനസ്സിലാക്കാന്‍ എനിക്കു ഇതുവരെ കഴിഞ്ഞിട്ടില്ല. വര്‍ഷങ്ങള്‍ കഴിയും തോറും കൂടുതല്‍ ശക്തമാകുന്ന ഒരപൂര്‍വ പ്രതിഭാസമായി അത് കാലത്തേ വെല്ലുവിളിച്ചു കൊണ്ട് നില്‍ക്കുന്നു.